#TrainAccident | വിവാഹ സന്തോഷത്തിനിടയില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍; കണ്ണീരടങ്ങാതെ ബന്ധുക്കൾ

#TrainAccident | വിവാഹ സന്തോഷത്തിനിടയില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍; കണ്ണീരടങ്ങാതെ ബന്ധുക്കൾ
Sep 15, 2024 10:09 AM | By VIPIN P V

കാഞ്ഞങ്ങാട്: (truevisionnews.com) ഓണത്തിന്റെയും വിവാഹത്തിന്റെയും സന്തോഷങ്ങള്‍ക്കിടയില്‍ മൂന്ന് ജീവനുകള്‍ പൊലിഞ്ഞ ആഘാതത്തിലാണ് നാടും നാട്ടുകാരും.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കൊയമ്പത്തൂര്‍ - ഹിസാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ഇടിച്ച് ആലീസ് തോമസ് (63), ചിന്നമ്മ (68), എയ്ഞ്ചല്‍ (30) എന്നിവര്‍ മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം.

കോട്ടയം ചിങ്ങവനം സ്വദേശികളായ മൂവരും കള്ളാറിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു.

വിവാഹാഘോഷം കഴിഞ്ഞ് സന്തോഷത്തോടെ പിരിഞ്ഞ വധുവിന്റെ മുത്തശ്ശി ചിന്നമ്മയെ വരെ കവർന്നെടുത്ത അപകടത്തെ പകച്ച് നോക്കി നില്‍ക്കാന്‍ മാത്രമേ കൂടെയുള്ളവര്‍ക്ക് സാധിച്ചുള്ളു.

ചീറിപ്പാഞ്ഞു വരുന്ന തീവണ്ടി കണ്ട് പോകല്ലേയെന്ന് പലരും വിളിച്ചു പറഞ്ഞു തീരുമ്പോഴേക്കും മൂവരെയും ഇടിച്ച് തീവണ്ടി ചീറിപ്പായുകയായിരുന്നു. തീവണ്ടി കടന്നു പോയതിന് ശേഷം ആദ്യം ഒരാളുടെ മൃതദേഹം മാത്രമേ കണ്ടിരുന്നുള്ളു.

റെയില്‍പ്പാതയ്ക്കപ്പുറം മറ്റൊരാളെയും കണ്ടെത്തി. 50 മീറ്ററകലെ നിന്നുമാണ് മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തിയത്.

അപകട വിവരമറിഞ്ഞ് ഉത്രാടപ്പാച്ചിലിനിടയിലും നിരവധിപ്പേരാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഓടിയെത്തിയത്.

ഒടുവിലാണ് കള്ളാറിലെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ വധുവിന്റെ കുടുംബാംഗങ്ങളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്.

ഇതോടെ ആഘോഷ തിമിര്‍പ്പിലായിരുന്ന കല്യാണ വീട് അക്ഷരാര്‍ത്ഥത്തില്‍ സങ്കടക്കടലായി മാറുകയായിരുന്നു. കള്ളാര്‍ അഞ്ചാലയില്‍ തെങ്ങുംപള്ളില്‍ ജോര്‍ജിന്റെ മകന്‍ ജെസ്റ്റിന്‍ ജോര്‍ജും കോട്ടയം ചിങ്ങവനത്തെ മാര്‍ഷയും തമ്മിലുള്ള വിവാഹം ശനിയാഴ്ചയായിരുന്നു.

കള്ളാര്‍ സെയ്ന്റ് തോമസ് ദേവാലയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് ഇന്നലെ വൈകുന്നേരത്തോടെ കോട്ടയം ചിങ്ങവനത്തേക്ക് പോകാനായി റെയില്‍വേ സ്‌റ്റേഷന് സമീപമെത്തിയതായിരുന്നു ബന്ധുക്കള്‍.

#Three #lives #lost #amid #joy #marriage #Relatives #tears

Next TV

Related Stories
തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

Jul 22, 2025 10:55 PM

തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് ,പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ...

Read More >>
കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

Jul 22, 2025 10:20 PM

കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് മുക്കം അരീക്കോട് റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക്...

Read More >>
വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jul 22, 2025 09:48 PM

വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി...

Read More >>
‌വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

Jul 22, 2025 07:41 PM

‌വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന്...

Read More >>
ചെറിയ പുള്ളികൾ അല്ല....! കൊല്ലത്ത് ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍

Jul 22, 2025 06:16 PM

ചെറിയ പുള്ളികൾ അല്ല....! കൊല്ലത്ത് ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍

കൊല്ലത്ത് പോലീസ് നടത്തിയ ലഹരിവേട്ടയില്‍ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും...

Read More >>
കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

Jul 22, 2025 03:14 PM

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ്...

Read More >>
Top Stories

//Truevisionall