#NarendraModi | കോണ്‍ഗ്രസ് വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്നു, സംസ്ഥാനത്ത് വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ സഹായിക്കണം - നരേന്ദ്ര മോദി

#NarendraModi  | കോണ്‍ഗ്രസ് വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്നു, സംസ്ഥാനത്ത് വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ സഹായിക്കണം - നരേന്ദ്ര മോദി
Sep 14, 2024 10:00 PM | By Jain Rosviya

ചണ്ഡിഗഢ്: ഹരിയാനയില്‍ ബി.ജെ.പിക്ക് മൂന്നാമതൊരു അവസരംകൂടെ നല്‍കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഹരിയാനയില്‍ വീണ്ടും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ സഹായിക്കണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു.

കുരുക്ഷേത്രയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഒക്ടോബര്‍ അഞ്ചിന് പോളിങ് നടക്കുന്ന ഹരിയാണയില്‍ മോദിയുടെ ആദ്യ റാലിയായിരുന്നു ശനിയാഴ്ചത്തേത്. 'ഡല്‍ഹിയില്‍ തുടര്‍ച്ചയായി മൂന്നാംതവണയും നിങ്ങളെ സേവിക്കാന്‍ എന്നെ സഹായിച്ചു.

ഇവിടുത്തെ ആവേശം കാണുമ്പോള്‍ ബി.ജെ.പിക്ക് ഹാട്രിക്ക് അവസരം നല്‍കാന്‍ ഹരിയാണ തീരുമാനിച്ചുവെന്ന് വ്യക്തമാണ്', അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. സര്‍ക്കാര്‍ ഉണ്ടാക്കി 100 ദിവസത്തിനുള്ളില്‍ വലിയ തീരുമാനങ്ങള്‍ എടുക്കുമെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ ഉറപ്പ് നല്‍കിയിരുന്നു.

100 ദിവസം തികയുന്നതിന് മുമ്പ് തന്നെ 15 ലക്ഷം കോടിയുടെ പദ്ധതികള്‍ ആരംഭിച്ചു. മൂന്ന് കോടി ദരിദ്രകുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

തൊട്ടടുത്തള്ള ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനങ്ങള്‍ നല്‍കിയതായി അദ്ദേഹം ആരോപിച്ചു. ഒന്നുപോലും നടപ്പാക്കിയില്ല.

ശമ്പളം ലഭിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ സമരം നടത്തേണ്ട അവസ്ഥയാണെന്നും മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് അവസരം നല്‍കിയ സംസ്ഥാനത്തെ ജനങ്ങള്‍ ഇപ്പോള്‍ പശ്ചാത്തപിക്കുകയാണ്.

കോണ്‍ഗ്രസിന്റെ നുണകള്‍ കര്‍ണാടകയേയും തെലങ്കാനയേയും പോലും വെറുതേ വിട്ടില്ല. കര്‍ണാടക വലിയ അരാജകത്വത്തിലാണ്.

അവിടെ വിലക്കയറ്റവും അഴിമതിയും പാരമ്യത്തിലാണ്. വികസനപ്രവര്‍ത്തനങ്ങള്‍ നിലച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിക്ഷേപവും ജോലിയും കുറഞ്ഞു.

നല്ല സംസ്ഥാനങ്ങളെ എങ്ങനെ തകര്‍ക്കാമെന്ന് കോണ്‍ഗ്രസ് കാണിച്ചുതരികയാണെന്നും അദ്ദേഹം ആരോപിച്ചു.

#Congress #making #false #promises #should #help #BJP #form #government #again #state #NarendraModi

Next TV

Related Stories
#iphone | അതിനി ദൈവത്തിൻ്റേത്; ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച്‌  ക്ഷേത്ര ഭാരവാഹികൾ

Dec 21, 2024 09:12 PM

#iphone | അതിനി ദൈവത്തിൻ്റേത്; ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച്‌ ക്ഷേത്ര ഭാരവാഹികൾ

ഇവരുടെ ഇടപെടലിൽ ഭണ്ഡാരപ്പെട്ടി തുറക്കാൻ നിർദേശം ലഭിച്ചു. വെള്ളിയാഴ്ച ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറന്നു....

Read More >>
#MurderAttempt | 22 കാരിയായ വിദ്യാർത്ഥിനിയെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം; സുഹൃത്ത് കസ്റ്റഡിയിൽ

Dec 21, 2024 08:41 PM

#MurderAttempt | 22 കാരിയായ വിദ്യാർത്ഥിനിയെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം; സുഹൃത്ത് കസ്റ്റഡിയിൽ

രണ്ടുപേരും തിരിച്ചുപോകുന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഒടുവിൽ വിദ്യാർഥിനിയെ ഫുർഖാൻ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന്...

Read More >>
#arrest | പ്രണയം നടിച്ച് നഗ്ന ദൃശ്യം പകർത്തി, യുവതിയെ ബലാത്സംഗം ചെയ്ത് ഭീഷണി; ഒടുവിൽ പ്രതി പിടിയിൽ

Dec 21, 2024 07:51 PM

#arrest | പ്രണയം നടിച്ച് നഗ്ന ദൃശ്യം പകർത്തി, യുവതിയെ ബലാത്സംഗം ചെയ്ത് ഭീഷണി; ഒടുവിൽ പ്രതി പിടിയിൽ

തനിക്കെതിരെ പൊലീസ് കേസെടുത്തത് അറിഞ്ഞതോടെ കുൽദീപ് ദില്ലിയിൽ നിന്നും മുങ്ങി....

Read More >>
#suicide  |  വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോൾ അടിച്ചുപൂസായി ഹെഡ് മാസ്റ്റർ, നാണക്കേട് ഭയന്ന് ആത്മഹത്യ

Dec 21, 2024 07:46 PM

#suicide | വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോൾ അടിച്ചുപൂസായി ഹെഡ് മാസ്റ്റർ, നാണക്കേട് ഭയന്ന് ആത്മഹത്യ

ഇയാളുടെ പെരുമാറ്റത്തിൽ പരിഭ്രാന്തരായ വിദ്യാർഥികൾ സംഭവം മാതാപിതാക്കളോട്...

Read More >>
#accident |  വെന്തുരുകി ദാരുണാന്ത്യം; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, നൊമ്പരമായി ഗ്യാസ് ടാങ്കർ അപകടം

Dec 21, 2024 05:00 PM

#accident | വെന്തുരുകി ദാരുണാന്ത്യം; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, നൊമ്പരമായി ഗ്യാസ് ടാങ്കർ അപകടം

അപകടത്തിന് പിന്നാലെ നടന്ന സ്ഫോടനത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ...

Read More >>
Top Stories

Entertainment News