#MDMA | ചെറിയ കവറിലാക്കി ഒളിപ്പിച്ചത് 60 ഗ്രാം എംഡിഎംഎ; വാഹന പരിശോധനക്കിടെ 2 യുവാക്കൾ അറസ്റ്റിൽ

#MDMA | ചെറിയ കവറിലാക്കി ഒളിപ്പിച്ചത് 60 ഗ്രാം എംഡിഎംഎ; വാഹന പരിശോധനക്കിടെ 2 യുവാക്കൾ അറസ്റ്റിൽ
Sep 14, 2024 04:58 PM | By Jain Rosviya

കുമളി: (truevisionnews.com)ഇടുക്കിയിലെ കുമളിയിൽ ന്യൂജനറേഷൻ മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ.

കുമളി സ്വദേശികളായ അനൂപ് വർഗ്ഗീസ്, ബിക്കു ഡാനിയേൽ എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്നും 60 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ കുമളിയിലും പരിസര പ്രദേശങ്ങളിലും ലഹരി വിൽപ്പന നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇതേ തുടർന്ന് കുമളിയിൽ വിവിധയിടങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. കുമളി ഒന്നാമൈൽ എക്സ്ചേഞ്ച് പടിക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായത്.

കാറിലെത്തിയ കുമളി ചേമ്പനായിൽ വീട്ടിൽ അനൂപ് വർഗ്ഗീസ്, പറങ്ങാട്ട് വീട്ടിൽ ബിക്കു ഡാനിയേൽ എന്നിവരെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മയക്കമരുന്ന് കണ്ടെത്തിയതെന്ന് കുമളി പൊലീസ് അറിയിച്ചു.

വാഹന പരിശോധനക്കിടെ പോലീസിൻറെ ചോദ്യങ്ങൾക്ക് ഇവർ നൽകിയ മറുപടിയിൽ സംശയം തോന്നി. തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന കാർ വിശദമായി പരിശോധിച്ചു.

കാറിൽ നിന്നും വിവിധ ചെറിയ കവറുകളിലാക്കിയാണ് 60 ഗ്രാം എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ബെംഗളൂരുവിൽ നിന്നാണ് എംഡി എത്തിച്ചതെന്നും, കുമളിയിലും പരിസര പ്രദേശങ്ങളിലും വിൽപ്പന നടത്തിയിരുന്നതായും പ്രതികൾ പൊലീസിന് മൊഴി നല്കിയിട്ടുണ്ട്.

പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#60 #grams #MDMA #hidden #small #envelope #2 #youths #arrested #during #vehicle #inspection

Next TV

Related Stories
#Train | ട്രെയിനിൽ നിന്ന് തെറിച്ച് വീണ് വടകര സ്വദേശിയ്ക്ക്  പരിക്ക്

Jan 6, 2025 02:46 PM

#Train | ട്രെയിനിൽ നിന്ന് തെറിച്ച് വീണ് വടകര സ്വദേശിയ്ക്ക് പരിക്ക്

അഴിയൂർ ചോമ്പാല ടെലി ഫോൺ എക്സ്ചേഞ്ചിനു സമീപം കിഴക്കെ പുതിയ പറമ്പത്ത് വിനായക് ദത്ത് (25) ആണ് പരുക്കുകളോടെ...

Read More >>
#rain | സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

Jan 6, 2025 02:26 PM

#rain | സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നേരിയ മഴ...

Read More >>
#arrest |  പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചു; മധ്യവയസ്കൻ  അറസ്റ്റിൽ

Jan 6, 2025 02:20 PM

#arrest | പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

പരാതിയുമായി ബന്ധപ്പെട്ട് എസ്ഐ അരുൺ മോഹൻ രാഘവനോട്‌ സംസാരിക്കുന്നതിനിടെ രാഘവൻ എസ്ഐയുടെ കയ്യിൽ കയറി...

Read More >>
#Arrested | വടകരയിൽ  ബസ്  തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ

Jan 6, 2025 01:31 PM

#Arrested | വടകരയിൽ ബസ് തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ

ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സൂചന പണിമുടക്കും 10 മുതൽ നടത്താനിരുന്ന അനിശ്ചിത കാല സമരവും...

Read More >>
#PVAnwar   | ഹാപ്പിയാണ്, ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്നും അൻവർ; എംഎൽഎയെ ജയിലിലെത്തി സന്ദർശിച്ച് ബന്ധുവും പിഎയും

Jan 6, 2025 01:24 PM

#PVAnwar | ഹാപ്പിയാണ്, ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്നും അൻവർ; എംഎൽഎയെ ജയിലിലെത്തി സന്ദർശിച്ച് ബന്ധുവും പിഎയും

ബന്ധുവായ ഇസ്ഫാക്കറും, പിഎ സിയാദ് എന്നിവരുമാണ് അൻവറിനെ ജയിലിലെത്തി കണ്ടത്....

Read More >>
#fire | ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു

Jan 6, 2025 12:15 PM

#fire | ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു

വാഹനം നിർത്തി ഇറങ്ങിയതിനാൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഇല്ലാതെ...

Read More >>
Top Stories