പാൽഘർ (മഹാരാഷ്ട്ര): (truevisionnews.com) മോഷ്ടിച്ച വജ്രം നേപ്പാളിൽ വിൽക്കാൻ കഴിയാതെ തിരിച്ചെത്തിയ പ്രതികളെ പൊലീസ് പൊക്കി.
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ മുംബൈ - അഹമ്മദാബാദ് ഹൈവേയിൽ ഓഗസ്റ്റ് 25ന് പെട്രോൾ പമ്പ് ഉടമയായ കക്രാനിയെ കൊലപ്പെടുത്തി മോഷണം നടത്തിയവരാണ് പൊലീസ് പിടിയിലായത്.
കക്രാനിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് വ്യാപക തിരച്ചിൽ നടത്തുകയായിരുന്നു.
ഇതിനിടെ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്ന് പ്രതികളായ മുകേഷ് ഖുബ്ചന്ദാനി, അനിൽ രാജ്കുമാർ എന്നിവരെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ശേഷം കക്രാനിയിൽ നിന്ന് മോഷ്ടിച്ച വിലപിടിപ്പുള്ള വസ്തുക്കൾ നേപ്പാളിൽ വിൽക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് തിരിച്ചെത്തിയതായിരുന്നു ഇവർ.
കക്രാനിയെ ഡ്രൈവർ ഖുബ്ചന്ദനിയും മറ്റു രണ്ട് പേരും ചേർന്ന് തട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും പണവും വജ്രമോതിരവും വാച്ചും കവർന്നതായും അഡീഷണൽ പൊലീസ് കമ്മീഷണർ ദത്ത ഷിൻഡെ പറഞ്ഞു.
#Suspects #arrested #after #killing #petrol #pump #owner #unable #sell #stolen #diamond #Nepal