#SitaramYechury | യെച്ചൂരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് നേതാക്കൾ; എ.കെ.ജി. ഭവനിൽ പൊതുദർശനം, മൃതദേഹം വൈകിട്ട് എയിംസിന്‌ കൈമാറും

#SitaramYechury | യെച്ചൂരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് നേതാക്കൾ; എ.കെ.ജി. ഭവനിൽ പൊതുദർശനം, മൃതദേഹം വൈകിട്ട് എയിംസിന്‌ കൈമാറും
Sep 14, 2024 11:15 AM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) പ്രിയസഖാവിന് അന്ത്യാഭിവാദ്യമർപ്പിച്ച് രാജ്യതലസ്ഥാനം. വൈകിട്ട് മൂന്ന് വരെ എ.കെ.ജി. ഭവനിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറും.

എ.കെ.ജി. ഭവനിൽനിന്ന്, മുൻപ് സി.പി.എം. ഓഫീസ് പ്രവർത്തിച്ച അശോക റോഡിലെ റോഡ് 14 വരെ നേതാക്കൾ വിലാപയാത്രയായി മൃതദേഹംവഹിച്ചുള്ള ആംബുലൻസിനെ അനുഗമിക്കും.

അവിടെ നിന്ന് മൃതദേഹം എയിംസിന് വിട്ടുനൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ആംബുലൻസിൽ അദ്ദേഹം വിദ്യാർഥിരാഷ്ട്രീയജീവിതത്തിന് തുടക്കംകുറിച്ച ജെ.എൻ.യു. കാമ്പസിനകത്തെ വിദ്യാർഥിയൂണിയൻ സെന്റെറിലെത്തിച്ചിരുന്നു.

എസ്.എഫ്.ഐ. പ്രവർത്തകർ നെഞ്ചുപൊട്ടുമാറുച്ചത്തിൽ ലാൽസലാം മുഴക്കി പ്രിയസഖാവിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി.

അവിടെനിന്ന് വൈകീട്ട് ആറോടെയാണ് വസന്തകുഞ്ചിലെ വസതിയിൽ ഭൗതികശരീരം എത്തിച്ചത്. കനത്ത മഴയത്താണ് ജെ.എൻ.യു.വിലെത്തിച്ചതും പിന്നീട് വസതിയിലേക്ക് കൊണ്ടുവന്നതും.

വസതിയിൽ നേതാക്കൾക്കുമാത്രമായിരുന്നു സന്ദർശനാനുമതി. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മന്ത്രിമാരായ പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്, വി.എൻ. വാസവൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ അടക്കമുള്ളവർ എത്തിയിട്ടുണ്ട്.

സിപിഎം കേന്ദ്ര - സംസ്ഥാന നേതാക്കൾ തങ്ങളുടെ പ്രിയ സഖാവിന് അന്ത്യാഭിവാദ്യമർപ്പിച്ചു.

#Leaders #pay #their #last #respects #Yechury #AKG #public #viewing #Bhavan #body #handedover #AIIMS #evening

Next TV

Related Stories
#suicide  |  വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോൾ അടിച്ചുപൂസായി ഹെഡ് മാസ്റ്റർ, നാണക്കേട് ഭയന്ന് ആത്മഹത്യ

Dec 21, 2024 07:46 PM

#suicide | വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോൾ അടിച്ചുപൂസായി ഹെഡ് മാസ്റ്റർ, നാണക്കേട് ഭയന്ന് ആത്മഹത്യ

ഇയാളുടെ പെരുമാറ്റത്തിൽ പരിഭ്രാന്തരായ വിദ്യാർഥികൾ സംഭവം മാതാപിതാക്കളോട്...

Read More >>
#accident |  വെന്തുരുകി ദാരുണാന്ത്യം; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, നൊമ്പരമായി ഗ്യാസ് ടാങ്കർ അപകടം

Dec 21, 2024 05:00 PM

#accident | വെന്തുരുകി ദാരുണാന്ത്യം; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, നൊമ്പരമായി ഗ്യാസ് ടാങ്കർ അപകടം

അപകടത്തിന് പിന്നാലെ നടന്ന സ്ഫോടനത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ...

Read More >>
#death | 'മരണാനന്തര ചടങ്ങിൽ പാട്ടും ഡാൻസും ആഘോഷവും വേണം'; വയോധികയുടെ ആഗ്രഹം സഫലമാക്കി കുടുംബം

Dec 21, 2024 02:15 PM

#death | 'മരണാനന്തര ചടങ്ങിൽ പാട്ടും ഡാൻസും ആഘോഷവും വേണം'; വയോധികയുടെ ആഗ്രഹം സഫലമാക്കി കുടുംബം

മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മരണനാന്തര ചടങ്ങുകള്‍ പാട്ടും ഡാന്‍സുമൊക്കെയായി കളറാക്കണമെന്ന ആഗ്രഹം നാഗമ്മാള്‍ കുടുംബത്തെ...

Read More >>
#attack | 32കാരിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ മുളക് അരച്ച് തേച്ചു, ഭർതൃ മാതാപിതാക്കളുടെ ക്രൂരത കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ച്

Dec 21, 2024 01:54 PM

#attack | 32കാരിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ മുളക് അരച്ച് തേച്ചു, ഭർതൃ മാതാപിതാക്കളുടെ ക്രൂരത കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്ന് ആരോപിച്ച്

ധ്യപ്രദേശിലെ രാജ്ഗഡ് ജില്ലിയിലാണ് സംഭവം. ആശാവർക്കർ കൂടിയായ 32കാരിയാണ് ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്ന് ക്രൂരമായി...

Read More >>
Top Stories

Entertainment News