#suicidecase | കായികാധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവും അമ്മയും കുറ്റക്കാർ

#suicidecase | കായികാധ്യാപിക  ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവും അമ്മയും കുറ്റക്കാർ
Sep 14, 2024 09:37 AM | By Susmitha Surendran

കാസർകോട്: (truevisionnews.com) കായികാധ്യാപിക വീട്ടിലെ ഹാളിലെ സ്റ്റെയർകേസ് കൈവരിയിൽ ചുരിദാർ ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണ (38), അമ്മ ശ്രീലത (59) എന്നിവരെയാണ് കാസർകോട് അഡീഷണൽ ആൻഡ് സെഷൻ കോടതി ഒന്ന് ജഡ്ജി എ.മനോജ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

18-ന് ശിക്ഷ വിധിക്കും. കേസിലെ രണ്ടാം പ്രതി ഭർതൃപിതാവ് രമേശൻ വിചാരണക്കിടയിൽ മരിച്ചു. 2017 ഓഗസ്റ്റ് 18-നാണ് സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു കായികാധ്യാപികയായ മുന്നാട് സ്വദേശിനി പ്രീതി ആത്മഹത്യ ചെയ്തത്.

ദേശീയ കബഡി താരം കൂടിയായിരുന്നു പ്രീതി. ബേഡകം പോലീസ് രജിസ്റ്റർ ചെയ്യ്ത കേസിൽ അന്നത്തെ എസ്.ഐ. ആയിരുന്ന എ.ദാമോദരനാണ് ആദ്യ അന്വേഷണം നടത്തിയത്.

തുടർന്ന് കാസർകോട് ഡിവൈ.എസ്.പി.യായിരുന്ന എം.വി.സുകുമാരൻ അന്വോഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ.ലോഹിതാക്ഷനും ആതിര ബാലനും ഹാജാരായി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

#Sports #teacher's #suicide #incident #Husband #mother #culprits

Next TV

Related Stories
പാലോട് വീട്ടിൽ നിന്ന് 75 ഓളം അണലി കുഞ്ഞുങ്ങളെ പിടികൂടി

Apr 22, 2025 09:01 AM

പാലോട് വീട്ടിൽ നിന്ന് 75 ഓളം അണലി കുഞ്ഞുങ്ങളെ പിടികൂടി

പാമ്പ് പിടുത്തക്കാരി നന്ദിയോട് രാജിനടത്തിയ തെരച്ചിലിലാണ് അണലി കുഞ്ഞുങ്ങളെ...

Read More >>
'അമ്മക്ക് വേണ്ടി തലയിൽ കൈവെച്ച് പ്രാർത്ഥിച്ചു, കുർബാന കൂടി'; മാർപാപ്പയുടെ ഓർമ്മകളിൽ വരാപ്പുഴ ആർച്ച് ബിഷപ്പ്

Apr 22, 2025 08:50 AM

'അമ്മക്ക് വേണ്ടി തലയിൽ കൈവെച്ച് പ്രാർത്ഥിച്ചു, കുർബാന കൂടി'; മാർപാപ്പയുടെ ഓർമ്മകളിൽ വരാപ്പുഴ ആർച്ച് ബിഷപ്പ്

ലാളിത്യം മുഖമുദ്രയാക്കിയ പാപ്പയക്കൊപ്പം ഈ കാലഘട്ടത്തിൽ ജീവിക്കാനായതാണ് തനിക്ക് ആത്മീയ ആനന്ദമെന്നും ആർച്ച് ബിഷപ്പ്...

Read More >>
ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്റെ കഴുത്തു ഞെരിച്ചു, 4500 രൂപ തട്ടിയെടുത്ത് പുറത്തേക്ക് തള്ളിയിട്ടു, കേസെടുത്ത് പൊലീസ്

Apr 22, 2025 08:31 AM

ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്റെ കഴുത്തു ഞെരിച്ചു, 4500 രൂപ തട്ടിയെടുത്ത് പുറത്തേക്ക് തള്ളിയിട്ടു, കേസെടുത്ത് പൊലീസ്

കൈ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചു നിഷാദിനെ ശ്വാസം മുട്ടിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴുത്തു ഞെരിച്ചു ബസിൽ...

Read More >>
കുത്തിവെയ്പ് എടുക്കാന്‍ എത്തിയ കുട്ടിയെയും അമ്മയെയും ഡോക്ടർ അസഭ്യം പറഞ്ഞെന്ന് പരാതി

Apr 22, 2025 08:23 AM

കുത്തിവെയ്പ് എടുക്കാന്‍ എത്തിയ കുട്ടിയെയും അമ്മയെയും ഡോക്ടർ അസഭ്യം പറഞ്ഞെന്ന് പരാതി

അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആനന്ദ് ഷാജനെതിരേ നെടുങ്കണ്ടം സ്വദേശി രഞ്ജിനിയാണ് പോലീസില്‍ പരാതി നല്‍കിയത്....

Read More >>
ബസിൽ കയറുംവരെ അവരറിഞ്ഞില്ല, ഒപ്പം വന്നയാൾ ട്രെയിൻതട്ടി മരിച്ച വിവരം; ഞെട്ടൽ മാറാതെ സഹയാത്രികർ

Apr 22, 2025 08:18 AM

ബസിൽ കയറുംവരെ അവരറിഞ്ഞില്ല, ഒപ്പം വന്നയാൾ ട്രെയിൻതട്ടി മരിച്ച വിവരം; ഞെട്ടൽ മാറാതെ സഹയാത്രികർ

വീടുകളിൽ ഒതുങ്ങിക്കഴിയുന്ന മുതിർന്ന പൗരന്മാരുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് മാണിക്കൽ ഗ്രാമപ്പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ...

Read More >>
ശ്രദ്ധിക്കുക ....സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി

Apr 22, 2025 08:04 AM

ശ്രദ്ധിക്കുക ....സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി

ആവശ്യമുള്ള വൈദ്യുതി എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം....

Read More >>
Top Stories