#attack | ഭർത്താവിന് നേരെ ആസിഡ് ആക്രമണം; ഭാര്യയുൾപ്പടെ നാല് പേർക്കെതിരെ കേസ്

#attack  | ഭർത്താവിന് നേരെ ആസിഡ് ആക്രമണം; ഭാര്യയുൾപ്പടെ നാല് പേർക്കെതിരെ കേസ്
Sep 14, 2024 07:03 AM | By ADITHYA. NP

മുംബൈ: (www.truevisionnews.com) മഹാരാഷ്ട്രയിൽ ഭർത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ ഭാര്യയുൾപ്പെടെ നാല് പേർക്കെതിരെ കേസ്. സെപ്റ്റംബർ ആദ്യവാരം നടന്ന സംഭവത്തിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കേസെടുത്തത്.

ആക്രമിക്കപ്പെട്ട ​ഗോവിന്ദ് ഭ​ഗവാൻ ഭികാനെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹമോചനം നേടിയെങ്കിലും രണ്ട് ആഴ്ചക്ക് മുൻപ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.

സെപ്റ്റംബർ അഞ്ചിന് ഭാര്യാ സഹോദരി വിളിക്കുകയും യുവതി അവരുടെ വീട്ടിൽ ഉണ്ടെന്നും ഉടനെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വന്നില്ലെങ്കിൽ ഭാര്യ വിഷം കഴിക്കുമെന്നും സഹോദരി പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ ഭാര്യാസഹോദരിയുടെ വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുൾപ്പെടെ നാലം​ഗ സംഘം ഭർത്താവിനെ മർദ്ദിക്കുകയായിരുന്നു.

ദേഹത്തേക്ക് മുളകുപൊടിയെറിഞ്ഞ ശേഷം മർദ്ദിക്കുകയും പിന്നാലെ ആസിഡ് ഒഴിക്കുകയുമായിരുന്നുവെന്നാണ് പരാതി.ബോധം നഷ്ടപ്പെട്ട യുവാവിനെ ഉപേക്ഷിച്ച് സംഘം കടന്നിരുന്നു.

രാവിലെ ബോധം വീണ്ടെടുത്ത യുവാവ് ആശുപത്രിയിലെത്തുകയായിരുന്നു. കൈവശമുണ്ടായിരുന്ന 15000 രൂപയും മൊബൈൽ ഫോണും സംഘം തട്ടിയെടുത്തതായും പരാതിക്കാരൻ ആരോപിച്ചു.

സംഭവത്തിൽ ഭാരതീയ ന്യായ സം​ഹിത പ്രകാരം ഭാര്യക്കും ഭാര്യ സഹോദരിക്കും മറ്റ് പ്രതികൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

#Acid #attack #husband #Case #against #four #persons #including #wife

Next TV

Related Stories
#MBBSstudent | എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം ഹോസ്റ്റലിന് പിന്നിൽ കണ്ടെത്തി; കോളേജിൽ പൊലീസ് പരിശോധ തുടങ്ങി

Oct 6, 2024 09:57 PM

#MBBSstudent | എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം ഹോസ്റ്റലിന് പിന്നിൽ കണ്ടെത്തി; കോളേജിൽ പൊലീസ് പരിശോധ തുടങ്ങി

ഷാജഹാൻപൂരിലെ വരുൺ അർജുൻ മെഡിക്കൽ കോളേജിലാണ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്ന കുശാഗ്ര പ്രതാപ് സിങിന്റെ (24) മൃതദേഹം...

Read More >>
#muizzu |  മാലിദ്വീപ് പ്രസിഡന്‍റ്  മുയിസുടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ സന്ദർശനം തുടങ്ങി

Oct 6, 2024 09:12 PM

#muizzu | മാലിദ്വീപ് പ്രസിഡന്‍റ് മുയിസുടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യ സന്ദർശനം തുടങ്ങി

ഇന്ത്യയുമായുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനത്തിനാണ് മുയിസു...

Read More >>
#death | ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ 14-കാരിക്ക് ചികിത്സ നൽകിയില്ല; 14ാം ദിനം രക്തംവാർന്ന് പെൺകുട്ടി മരിച്ചു

Oct 6, 2024 07:48 PM

#death | ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ 14-കാരിക്ക് ചികിത്സ നൽകിയില്ല; 14ാം ദിനം രക്തംവാർന്ന് പെൺകുട്ടി മരിച്ചു

എന്നാൽ ആക്രമിച്ചയാൾ ഒരേ ഗ്രാമത്തിൽ തന്നെ താമസിക്കുന്നതിനാൽ 14കാരിയുടെ കുടുംബം സംഭവം മൂടി...

Read More >>
#kidnap | മദ്യപിച്ച് യുവതിയോട് വിവാഹ അഭ്യർത്ഥന; നിരസിച്ചതോടെ നാല് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 35-കാരൻ

Oct 6, 2024 07:39 PM

#kidnap | മദ്യപിച്ച് യുവതിയോട് വിവാഹ അഭ്യർത്ഥന; നിരസിച്ചതോടെ നാല് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി 35-കാരൻ

യുവതി നിരസിച്ചതിന് പിന്നാലെ ഇയാൾ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. ഗുജറാത്തിലെ മോദസയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പൊലീസ്...

Read More >>
#foodpoisoning | ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: 50 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Oct 6, 2024 07:31 PM

#foodpoisoning | ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: 50 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒന്നര മണിക്കൂറിനുള്ളിൽ നിരവധി വിദ്യാർത്ഥിനികൾക്ക് ഓക്കാനം അനുഭവപ്പെടാൻ...

Read More >>
Top Stories