#arrest | മധ്യവയസ്കരായ നിരവധി സ്ത്രീകളെ കബളിപ്പിച്ച് വിവാഹം ചെയ്ത സംഭവം, പ്രതി പിടിയിൽ

#arrest |   മധ്യവയസ്കരായ നിരവധി സ്ത്രീകളെ കബളിപ്പിച്ച് വിവാഹം ചെയ്ത സംഭവം,   പ്രതി പിടിയിൽ
Sep 13, 2024 10:07 PM | By Susmitha Surendran

ഭുവനേശ്വർ: (truevisionnews.com)  മധ്യവയസ്കരായ നിരവധി സ്ത്രീകളെ കബളിപ്പിച്ച് വിവാഹം ചെയ്ത സംഭവത്തിൽ  പ്രതി പിടിയിൽ. വിവിധ സംസ്ഥാനങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുള്ള ഒഡിഷ സ്വദേശി ബിരാൻചി നാരായൺ നാഥാണ് കുടുങ്ങിയത്.

മാട്രിമോണിയൽ വെബ്സൈറ്റ് വഴിയായിരുന്നു ഇയാൾ കെണിയിൽ വീഴ്ത്താനുള്ള ആളുകളെ കണ്ടെത്തിയിരുന്നത്.

റെയിൽവെ ഉദ്യോഗസ്ഥനായും ഇൻകം ടാക്സ് ഇൻസ്പെക്ടറായും കസ്റ്റംസ് ഓഫീസറായും ഒക്കെ പരിചയപ്പെടുത്തി മാട്കിമോണിയൽ സൈറ്റുകളിൽ ഇയാൾ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചിരുന്നു.

അവിവാഹിതരും, വിവാഹമോചിതരും, വിധവകളുമായ സ്ത്രീകളെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. വെബ്സൈറ്റിലൂടെ പരിചയപ്പെടുന്നവരുമായി പിന്നീട് നീണ്ട സംസാരം തുടങ്ങും.

അതിന് ശേഷം അവരുടെ വീട്ടിലെത്തി നേരിട്ട് കാണും. മദ്ധ്യവയസ്കരായ സ്ത്രീകളെ വൈകാരികമായി സ്വാധീനിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയിരുന്നത്. ജീവിതകാലം മുഴുവൻ താൻ കൂടെയുണ്ടാകുമെന്നും മക്കളെ സംരക്ഷിക്കുമെന്നും വാഗ്ദാനം നൽകുകയും, വിവാഹ ശേഷം ജോലി സംഘടിപ്പിച്ച് നൽകാൻ സാധിക്കുമെന്നുമൊക്കെ ഇയാൾ പറഞ്ഞിരുന്നു.

നിരവധി സ്ത്രീകളുമായി പല ക്ഷേത്രങ്ങളിൽ വെച്ച് വിവാഹ ചടങ്ങുകൾ നടത്തിയിട്ടുണ്ട്. വിവാഹശേഷം സ്ത്രീകളുടെ വീടുകളിലാണ് താമസിച്ചത്.

ആരെയും ഇയാൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പിന്നീട് സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്വർണവും പണവും അപഹരിച്ച് രക്ഷപ്പെടുകയായിരുന്നു.

ഒഡിഷയ്ക്ക് പുറമെ രാജസ്ഥാൻ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.

കട്ടക് സ്വദേശിനിയായ ഒരു സ്ത്രീ നൽകിയ പരാതിയിലാണ് ഇപ്പോൾ ഇയാൾ പിടിയിലായത്. ഇവരുടെ ഭർത്താവ് 2022ൽ ഒരു വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.

രണ്ട് പെൺമക്കളെയുമായി തനിച്ച് താമസിച്ചിരുന്ന സ്ത്രീയെ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇയാൾ മാട്രിമോണിയൽ വെബ്സൈറ്റിലൂടെ സമീപിച്ചത്.

പിന്നീട് അഞ്ച് ലക്ഷം രൂപയും 32 ഗ്രാം സ്വർണവും അപഹരിച്ചു. ഈ സ്ത്രീയാണ് ഇയാളുടെ മറ്റ് ബന്ധങ്ങൾ കണ്ടെത്തിയത്. തുടർന്ന് പരാതി നൽകുകയായിരുന്നു.

#Targeted #only #middle #aged #women #scams #ranged #from #railway #jobs #income #tax #jobs

Next TV

Related Stories
#attack | തടവുകാരന്റെ ചെറുമകളോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ കൈകാര്യം ചെയ്ത് ബന്ധുക്കൾ

Dec 22, 2024 11:39 AM

#attack | തടവുകാരന്റെ ചെറുമകളോട് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ കൈകാര്യം ചെയ്ത് ബന്ധുക്കൾ

പെൺകുട്ടിയുമായുള്ള പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ...

Read More >>
#ARREST | തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവം; ലോറി ഉടമയും കണ്ണൂർ സ്വദേശിയും അറസ്റ്റിൽ

Dec 22, 2024 11:30 AM

#ARREST | തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവം; ലോറി ഉടമയും കണ്ണൂർ സ്വദേശിയും അറസ്റ്റിൽ

തിരുനെൽവേലിയിലേക്ക് മെഡിക്കൽ മാലിന്യമെത്തിച്ച ലോറിയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചയായിരുന്നു...

Read More >>
#arrest | അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകി, മകളെ 3 ലക്ഷം രൂപയ്ക്ക് വിറ്റ് പണം നൽകിയവർ

Dec 22, 2024 10:52 AM

#arrest | അച്ഛൻ കടം വാങ്ങിയ പണം തിരികെ നൽകാൻ വൈകി, മകളെ 3 ലക്ഷം രൂപയ്ക്ക് വിറ്റ് പണം നൽകിയവർ

പണം ലഭിക്കാൻ സാധ്യതയില്ലെന്ന് വ്യക്തമായതിന് പിന്നാലെ ഇരുവരും ചേർന്ന് പെൺകുട്ടിയുടെ പിതാവിനെ...

Read More >>
#buildingcollapsed | ആറുനില കെട്ടിടം തകർന്ന് വീണു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

Dec 22, 2024 08:44 AM

#buildingcollapsed | ആറുനില കെട്ടിടം തകർന്ന് വീണു; നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

അവശിഷ്ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങിയെന്നത് സംബന്ധിച്ച് കൃത്യമായ വിവരം...

Read More >>
#Accident | പഞ്ചാബിൽ കെട്ടിടം തകർന്നുവീണു; ഒരു മരണം, നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു

Dec 22, 2024 06:55 AM

#Accident | പഞ്ചാബിൽ കെട്ടിടം തകർന്നുവീണു; ഒരു മരണം, നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നു

പഞ്ചാബിൽ ആറുനില കെട്ടിടം തകർന്നു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒരാൾ മരിച്ചു....

Read More >>
Top Stories