#crime | നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം, ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച് രക്ഷപ്പെട്ട് നഴ്സ്

#crime  | നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം, ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച്  രക്ഷപ്പെട്ട് നഴ്സ്
Sep 13, 2024 08:58 AM | By Susmitha Surendran

പട്ന : (truevisionnews.com) ബിഹാറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറും മറ്റ് രണ്ട് പേരും നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമം.

സമസ്തിപൂർ ജില്ലയിലെ മുസ്രിഘരാരാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ആർബിഎസ് ഹെൽത്ത് കെയർ സെന്‍ററിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

നഴ്‌സ് ഡോക്ടറുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജോലി കഴിഞ്ഞിറങ്ങാൻ തുടങ്ങിയ നഴ്‌സിനെ ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ഡോ. സഞ്ജയ് കുമാറും രണ്ട് സുഹൃത്തുക്കളും ചേർന്ന് മദ്യലഹരിയിൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു.

നഴ്സ് ഡോക്ടറുടെ ജനനേന്ദ്രിയത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചാണ് രക്ഷപ്പെട്ടത്. ആശുപത്രിയിൽ നിന്നിറങ്ങിയോടി പുറത്തുള്ള പറമ്പിൽ ഒളിച്ചിരുന്ന നഴ്സ് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

ഉടനെ പൊലീസ് സംഘം സ്ഥലത്തെത്തി. ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പാണ്ഡെ പറഞ്ഞു.

സുനിൽ കുമാർ ഗുപ്ത, അവധേഷ് കുമാർ എന്നിവരാണ് മറ്റ് പ്രതികൾ. നഴ്‌സിനെ ആക്രമിക്കും മുൻപ് ഡോക്ടറും സംഘവും ആശുപത്രി അകത്ത് നിന്ന് പൂട്ടിയിരുന്നു.

മൂന്ന് പേരും മദ്യപിച്ചിരുന്നു. ഇവർ സിസിടിവി ക്യാമറകൾ ഓഫ് ചെയ്തെന്നും പൊലീസ് പറഞ്ഞു. നഴ്സ് മനോധൈര്യം കൊണ്ടാണ് ചെറുത്തുനിന്നതെന്നും അഭിനന്ദനീയമാണ് നഴ്സിന്‍റെ ധൈര്യമെന്നും പൊലീസ് പറഞ്ഞു.

അര കുപ്പി മദ്യം, നഴ്‌സ് ആക്രമണം ചെറുക്കാൻ ഉപയോഗിച്ച ബ്ലേഡ്, രക്തം പുരണ്ട വസ്ത്രങ്ങൾ, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് കണ്ടെടുത്തു. ബിഹാർ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമായതിനാൽ അ വകുപ്പുകളും ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.

#attempt #rape #Nurse #survives #after #stabbing #doctor's #genitalia #blade

Next TV

Related Stories
#murder |  22 വർഷത്തെ പകയും കാത്തിരിപ്പും; പിതാവിന്റെ കൊലപാതകിയെ അതേ രീതിയിൽ കൊന്ന് മകന്‍

Oct 4, 2024 08:31 PM

#murder | 22 വർഷത്തെ പകയും കാത്തിരിപ്പും; പിതാവിന്റെ കൊലപാതകിയെ അതേ രീതിയിൽ കൊന്ന് മകന്‍

2002 -ൽ ഗോപാലിൻ്റെ പിതാവ് ഹരി സിംഗ് ഭാട്ടി ജയ്‌സാൽമീറിൽ വച്ച് ട്രക്ക് ഇടിച്ചാണ് മരിച്ചത്. ഈ കേസിൽ നഖത്തും നാല് സഹോദരന്മാരും ശിക്ഷിക്കപ്പെട്ടു....

Read More >>
#murder | നവജാത ശിശുവിനെ വിൽകണമെന്ന് പിതാവ്, വഴങ്ങാതെ അമ്മ; ഒടുവിൽ 34 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്

Oct 4, 2024 07:30 PM

#murder | നവജാത ശിശുവിനെ വിൽകണമെന്ന് പിതാവ്, വഴങ്ങാതെ അമ്മ; ഒടുവിൽ 34 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്

ഭർത്താവ് മരിച്ചു പോയ ഇവർ കുറച്ച് കാലമായി കേദ ശിവ മണി എന്നയാൾക്കൊപ്പമായിരുന്നു...

Read More >>
#murdercase | 'അഞ്ച് പേർ മരിക്കാൻ പോകുന്നു, ഞാൻ നിങ്ങൾക്ക് ഉടനെ കാണിച്ചു തരാ'മെന്ന് സന്ദേശം; നാലംഗ കുടുംബത്തിന്‍റെ കൊലപാതകിയെ തേടി പൊലീസ്

Oct 4, 2024 03:43 PM

#murdercase | 'അഞ്ച് പേർ മരിക്കാൻ പോകുന്നു, ഞാൻ നിങ്ങൾക്ക് ഉടനെ കാണിച്ചു തരാ'മെന്ന് സന്ദേശം; നാലംഗ കുടുംബത്തിന്‍റെ കൊലപാതകിയെ തേടി പൊലീസ്

പ്രൈമറി സ്‌കൂള്‍ അധ്യാപകനായ സുനിൽ കുമാർ, ഭാര്യ പൂനം, ഒന്നും ആറും വയസ്സുള്ള മക്കള്‍ എന്നിവരാണ്...

Read More >>
#murder |  അധ്യാപകനും ഭാര്യയും മക്കളുമടക്കം ഒരു കുടുംബത്തിലെ നാലുപേരെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു

Oct 4, 2024 07:06 AM

#murder | അധ്യാപകനും ഭാര്യയും മക്കളുമടക്കം ഒരു കുടുംബത്തിലെ നാലുപേരെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു

ആയുധധാരികളായ അക്രമികൾ അധ്യാപകന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി നാല് പേ‍ർക്കുമെതിരെ...

Read More >>
#crime |  ഐഫോൺ വിതരണം ചെയ്യാനെത്തിയ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം,  ഒരാൾ അറസ്റ്റിൽ

Oct 1, 2024 11:44 AM

#crime | ഐഫോൺ വിതരണം ചെയ്യാനെത്തിയ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം, ഒരാൾ അറസ്റ്റിൽ

സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്....

Read More >>
#murder | ക്രൂരകൊലപാതകം; അമ്മയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു; ആണ്‍മക്കള്‍ അറസ്റ്റില്‍

Sep 30, 2024 08:47 AM

#murder | ക്രൂരകൊലപാതകം; അമ്മയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു; ആണ്‍മക്കള്‍ അറസ്റ്റില്‍

ഒന്നര വർഷം മുമ്പ് ഭർത്താവ് മരിച്ച സ്ത്രീ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്...

Read More >>
Top Stories