#sexualassault | സ്വന്തം സഹോദരന്‍റെ മകളെ ലൈംഗിക ചൂഷണത്തിന് ഇരയായാക്കി, പ്രതിക്ക് തടവും പിഴയും

#sexualassault |  സ്വന്തം സഹോദരന്‍റെ മകളെ ലൈംഗിക ചൂഷണത്തിന് ഇരയായാക്കി, പ്രതിക്ക് തടവും  പിഴയും
Sep 12, 2024 10:19 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com) സ്വന്തം സഹോദരന്‍റെ മകളെ ലൈംഗിക ചൂഷണത്തിന് ഇരയായാക്കിയെന്ന കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി .

11 വർഷം തടവും 1,20,000 രൂപ പിഴയും വിധിച്ചത് . ഇടുക്കി ചെറുതോണി സ്വദേശിയെ ആണ് പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷരീഫ് ശിക്ഷ വിധിച്ചത്.

പെൺകുട്ടിയെ പ്രതി നിരവധി തവണ ലൈംഗിക അതിക്രമണത്തിന് ഇരയാക്കിയതായി പൊലീസ് കണ്ടെത്തിയിരുന്നു. 2021 ലും 2022 ലുമാണ് കേസിനസ്പദമായ രണ്ട് സംഭവങ്ങൾ ഉണ്ടായത്.

പെൺകുട്ടിയുടെ പിതാവിന്‍റെ ജേഷ്ഠനായ പ്രതി ഒരു തവണ പെൺകുട്ടിയുടെ വീട്ടിൽ വച്ചും, മറ്റൊരു തവണ പ്രതിയുടെ വീട്ടിൽ വച്ചുമാണ് അതിക്രമം നടത്തിയത്.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നി വീട്ടുകാർ വിവരം ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ അഞ്ച് വർഷം തടവ് അനുവദിച്ചാൽ മതി. പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.

#sexualassault #accused #sexually #exploiting #own #brother's #daughter #jailed #fined

Next TV

Related Stories
#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ  അറസ്റ്റിൽ

Nov 26, 2024 10:41 PM

#theft | പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; ക്ഷേത്രത്തില്‍ നിരന്തരം മോഷണം നടത്തുന്നയാൾ അറസ്റ്റിൽ

മാരായമുട്ടം മണലിവിള സ്വദേശി അമ്പലം മണിയന്‍ എന്ന മണിയനെ(65) ആണ് വിഴിഞ്ഞം പോലീസ്...

Read More >>
#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

Nov 26, 2024 09:54 PM

#complaint | ബസ് സ്റ്റാന്‍ഡില്‍വെച്ച് വിദ്യാര്‍ഥിനിക്ക് നേരേ പോലീസുകാരന്റെ ലൈംഗികാതിക്രമം; പരാതി

പെണ്‍കുട്ടി ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെടാന്‍...

Read More >>
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
Top Stories