#SitaramYechury | യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടം - എം എ ബേബി

#SitaramYechury | യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടം - എം എ ബേബി
Sep 12, 2024 05:37 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് എം എ ബേബി.

മതേരത്വവും ഭരണഘടനാമൂല്യങ്ങളും വീണ്ടെടുക്കാന്‍ സമരനായകന്മാരിലൊരാളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് സീതാറാം യെച്ചൂരിയുടെ വിയോഗമെന്നും എം എ ബേബി പറഞ്ഞു.

ഫാസിസ്റ്റ് ശക്തികള്‍ രാഷ്ട്രീയരംഗത്ത് ആധിപത്യം സ്ഥാപിക്കുന്ന സാഹചര്യമാണുള്ളത്. ഇവര്‍ക്കെതിരെ സന്ധിയില്ലാ സമരമാണ് സീതാറാം നയിച്ചത്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ ആവശ്യമുള്ളിടത്താണ് അപ്രതീക്ഷിത വിയോഗമെന്നും എം എ ബേബി പറഞ്ഞു. നാല് പതിറ്റാണ്ടിലധികം താനും യെച്ചൂരിയും ഒരുമിച്ച് പ്രവര്‍ത്തിച്ചു.

ഒന്നിച്ച് സമരം ചെയ്ത ഓര്‍മയുണ്ട്. അടിയന്തരാവസ്ഥകാലത്ത് ജയിലില്‍ പോകേണ്ടിവന്നവരാണ് താനും യെച്ചൂരിയുമടക്കം ആ തലമുറയിലുണ്ടായിരുന്നവര്‍.

എല്ലായ്‌പ്പോഴും സൗഹൃദം പുലര്‍ത്തിയിരുന്ന സൗമ്യ മുഖനായിരുന്നു സീതാറാമെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് സീതാറാം യെച്ചൂരിയുടെ വിയോഗം. മൃതദേഹം എയിംസിന് വിട്ടുനല്‍കാനാണ് തീരുമാനം.

#Yechury #death #huge #loss #left #movement #MABaby

Next TV

Related Stories
#death | ഓണാവധിക്ക് ബന്ധുവീട്ടിലെത്തിയ 12 കാരൻ കാൽവഴുതി കനാലിൽ വീണ് മരിച്ചു

Sep 19, 2024 12:54 PM

#death | ഓണാവധിക്ക് ബന്ധുവീട്ടിലെത്തിയ 12 കാരൻ കാൽവഴുതി കനാലിൽ വീണ് മരിച്ചു

രവിയുടെ മകൻ രതീഷിൻ്റെ മകൻ അപ്പുവിനെയാണ് കാണാതായത്. കുട്ടികൾ ഓണാവധിക്ക് മുത്തച്ഛൻ്റെ...

Read More >>
#AKSaseendran | പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ.കെ ശശീന്ദ്രന്‍; നാളത്തെ യോഗം നിര്‍ണായകം

Sep 19, 2024 12:46 PM

#AKSaseendran | പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ.കെ ശശീന്ദ്രന്‍; നാളത്തെ യോഗം നിര്‍ണായകം

എന്നാൽ പാർട്ടിയിൽ അങ്ങനെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും രണ്ട് വർഷത്തെ കരാറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ശശീന്ദ്രൻ...

Read More >>
#arrest | നാദാപുരം കല്ലാച്ചിയിൽ കാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 19, 2024 12:30 PM

#arrest | നാദാപുരം കല്ലാച്ചിയിൽ കാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വാഹന പരിശോധനക്കിടെ കല്ലാച്ചി വിഷ്ണുമംഗലത്താണ് പ്രതികൾ...

Read More >>
#attack | കോഴിക്കോട് കല്ലാച്ചിയിൽ മയക്ക്മരുന്ന് ഉപയോഗത്തിനിടെ വാക്ക് തര്‍ക്കം; വിദ്യാര്‍ഥികൾ തമ്മിൽ കൂട്ടത്തല്ല്

Sep 19, 2024 12:00 PM

#attack | കോഴിക്കോട് കല്ലാച്ചിയിൽ മയക്ക്മരുന്ന് ഉപയോഗത്തിനിടെ വാക്ക് തര്‍ക്കം; വിദ്യാര്‍ഥികൾ തമ്മിൽ കൂട്ടത്തല്ല്

വാണിയൂർ റോഡിൽ ആൾ താമസമില്ലാത്ത കാട് മൂടിക്കിടക്കുന്ന പറമ്പിലെ വീട്ടിൽ നിന്ന് കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് സംഘർഷത്തിൽ ആദ്യം...

Read More >>
#MoneyFraud | കോഴിക്കോട്ടെ വനിതാ സഹകരണസംഘത്തിൽ കോടികളുടെ തട്ടിപ്പ്; മുൻ സെക്രട്ടറി അറസ്റ്റിൽ

Sep 19, 2024 11:59 AM

#MoneyFraud | കോഴിക്കോട്ടെ വനിതാ സഹകരണസംഘത്തിൽ കോടികളുടെ തട്ടിപ്പ്; മുൻ സെക്രട്ടറി അറസ്റ്റിൽ

മുൻവർഷങ്ങളിലെ ഓഡിറ്റിങ്ങിലൊന്നും ക്രമക്കേടിന്റെ വ്യാപ്തി...

Read More >>
Top Stories