നാദാപുരം( കോഴിക്കോട് ): ( www.truevisionnews.com )നാദാപുരം കല്ലാച്ചിയിൽ കാറിൽ കഞ്ചാവുമായി യുവാക്കൾ പോലിസ് പിടിയിൽ.
കല്ലാച്ചി പുളിയാവ് സ്വദേശികളായ മൊയ്യേരിച്ചിന്റവിട അഖിൽരാജ് ( 26 ), കല്ലൻ കുന്നത്ത് അസ് രിത്ത് ( 24), അമ്പിടാട്ടിൽ എ.അഭിജിത്ത് ( 23 ) എന്നിവരെയാണ് നാദാപുരം എസ് ഐ അനിഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്.
പ്രതികൾ സഞ്ചരിച്ചിരുന്ന കെ എൽ 13 എ എ 2674 നമ്പർ കാറും,കാറിൽ സിറ്റിനടിയിൽ സൂക്ഷിച്ച നിലയിൽ 6.58 ഗ്രാം ഉണക്ക കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു.
വാഹന പരിശോധനക്കിടെ കല്ലാച്ചി വിഷ്ണുമംഗലത്താണ് പ്രതികൾ പിടിയിലായത്.
#Youth #arrested #with #ganja #car #Nadapuram #Kallachi