#attack | കോഴിക്കോട് കല്ലാച്ചിയിൽ മയക്ക്മരുന്ന് ഉപയോഗത്തിനിടെ വാക്ക് തര്‍ക്കം; വിദ്യാര്‍ഥികൾ തമ്മിൽ കൂട്ടത്തല്ല്

#attack | കോഴിക്കോട് കല്ലാച്ചിയിൽ മയക്ക്മരുന്ന് ഉപയോഗത്തിനിടെ വാക്ക് തര്‍ക്കം; വിദ്യാര്‍ഥികൾ തമ്മിൽ കൂട്ടത്തല്ല്
Sep 19, 2024 12:00 PM | By Athira V

നാദാപുരം ( കോഴിക്കോട് ) : ( www.truevisionnews.com ) മയക്ക് മരുന്ന് ഉപയോഗത്തിനിടെ ഉണ്ടായ വാക്ക് തർക്കം കല്ലാച്ചിയിൽ കൂട്ടത്തല്ല്. ക്രൂര മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. കല്ലാച്ചി വാണിയൂർ റോഡിൽ രാത്രി എട്ട് മണിയോടെയാണ് ഒരു സംഘം വിദ്യാർത്ഥികൾ തമ്മിൽ തല്ല് നടന്നത്.

വാണിയൂർ റോഡിൽ ആൾ താമസമില്ലാത്ത കാട് മൂടിക്കിടക്കുന്ന പറമ്പിലെ വീട്ടിൽ നിന്ന് കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് സംഘർഷത്തിൽ ആദ്യം ഇടപെട്ടത്. 18 കാരനെ ആറോളം പേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു .

പ്രദേശവാസികൾഇടപെട്ടെങ്കിലും സംഘം അക്രമം തുടർന്നു. മർദ്ദനമേറ്റ വേദനയിൽ അലറിക്കരയുന്നതിനിടയിലും അക്രമം തുടർന്നു. നാട്ടുകാർ എത്തിയതോടെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. മറ്റുള്ളവരെ തടഞ്ഞ് വെച്ച് ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഇടപാടാണെന്ന് വ്യക്തമായത്.

നാദാപുരം, നീലേച്ച് കുന്ന്, വളയം, കല്ലാച്ചി, മൊകേരി,കക്കംവെള്ളി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ ലഹരി ഉപയോഗിക്കാൻ ഒരുമിച്ച് കൂടിയതാണെന്നും ഇതിനിടയിൽ വാക്കുതർക്കം ഉണ്ടാവുകയും കല്ലാച്ചി സ്വദേശിയെ മർദ്ദിക്കുകയായിരുന്നെന്നും വെളിവായത്.

ഇതേസമയം മോട്ടോർ ബൈക്കുകളിൽ വിദ്യാർത്ഥികൾ ഇവിടെ എത്തിയെങ്കിലും പോലീസിനെയും നാട്ടുകാരെയും കണ്ട് മടങ്ങി പോവുകയായിരുന്നു. സംഘർഷം നടക്കുന്നതറിഞ്ഞ് പോലീസും സ്ഥലത്ത് എത്തി.

മേഖലയിൽ നേരത്തെയും ഈ വിദ്യാർത്ഥികൾ ലഹരി ഉപയോഗിച്ച് അക്രമ പ്രവർത്തനം നടത്തിയ സംഘമാണെന്ന് പോലീസ് പറഞ്ഞു. പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികൾ ഉൾപ്പെട്ടതിനാൽ രക്ഷിതാക്കളെ വിളിച്ച് വരുത്തി നിരവധി തവണ താക്കീത് നൽകിവിട്ടയച്ചവരാണെന്നാണ് പോലീസ് മറുപടി.

ഇതിനിടെ സംഘർഷത്തിൽ പരിക്കേറ്റ കല്ലാച്ചി സ്വദേശി പോലിസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും നാദാപുരം എസ് എച്ച് ഒ എം.എസ്.സാജൻ അറിയിച്ചു.

#Kallachi #Kozhikode #school #college #students #clash #due #drug #addiction #student #injured

Next TV

Related Stories
#accident |  കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Oct 4, 2024 10:28 PM

#accident | കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് 7 മണിയോടെയാണ് സംഭവം ....

Read More >>
#assaulting | അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് കുട്ടിക്കു നേരേ അതിക്രമം, പ്രതിക്ക്  തടവ് ശിക്ഷ

Oct 4, 2024 10:20 PM

#assaulting | അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് കുട്ടിക്കു നേരേ അതിക്രമം, പ്രതിക്ക് തടവ് ശിക്ഷ

കൈയിൽ കരുതിയിരുന്നു ഉറുമ്പുപൊടി പോലുള്ള പൊടി കഴിച്ചതായാണ് വിവരം....

Read More >>
#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

Oct 4, 2024 09:58 PM

#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

കഴിഞ്ഞ 5 വർഷമായി ഷാജിയെ പിടികൂടുന്നതിന് വേണ്ടിയുള്ള നിരന്തര പരിശ്രമത്തിലായിരുന്നു സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ്.ഒടുവിൽ പുലർച്ചെ...

Read More >>
Top Stories