#sexualassault | നാലു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം, പ്രതിക്ക് തടവും പിഴയും

#sexualassault |   നാലു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം, പ്രതിക്ക് തടവും പിഴയും
Sep 11, 2024 10:54 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com) നാലു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 14 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു.

തൃശ്ശൂർ ചെറുതുരുത്തി കുളമ്പുമുക്ക് പ്ലാക്കൂട്ടിത്തില്‍ അബൂബക്കറിനെയാണ് (68) വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ആര്‍. മിനി 14 വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം 14 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും പിഴത്തുക അടയ്ക്കാത്തപക്ഷം എട്ടുമാസം അധിക തടവും അനുഭവിക്കണം.

പ്രോസിക്യൂഷന്‍ 16 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകള്‍ തെളിവില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.എ. സീനത്ത് ഹാജരായി.

അതിജീവിതയ്ക്ക് പുനരധിവാസത്തിനായുള്ള നഷ്ടപരിഹാരത്തിനും വിധിന്യായത്തില്‍ ശുപാര്‍ശയുണ്ട്. ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറയിരുന്ന ശ്രീദേവി രേഖപ്പെടുത്തിയ അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്.ഐ ഫക്രുദീന്‍, കുന്നംകുളം എ.സി.പി സി.ആര്‍. സന്തോഷ് എന്നിവര്‍ അന്വേഷണം നടത്തി.

കുന്നംകുളം എ.സി.പി കുറ്റപത്രം സമര്‍പ്പിച്ചു. കോടതി നടപടികള്‍ ലെയ്‌സണ്‍ ഓഫീസര്‍ എ.എസ്.ഐ ഗീത പി.ആര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മിഥുന്‍, ബേസില്‍ എന്നിവര്‍ അന്വേഷണം ഏകോപിപ്പിച്ചു.

#Sexual #violence #against #four #year #old #girl #accused #jailed #fined

Next TV

Related Stories
കോഴിക്കോട് വടകരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

Jul 30, 2025 10:21 AM

കോഴിക്കോട് വടകരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

വടകര തിരുവള്ളൂരിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന്...

Read More >>
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ദുരന്ത ബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂർത്തിയാക്കും- മന്ത്രി കെ രാജന്‍

Jul 30, 2025 09:44 AM

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ദുരന്ത ബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂർത്തിയാക്കും- മന്ത്രി കെ രാജന്‍

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ...

Read More >>
ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം; അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Jul 30, 2025 09:40 AM

ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം; അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം അതുല്യയുടെ മൃതദേഹം...

Read More >>
ബഹുമതി ഡോ. ദീപയ്ക്ക്; തെങ്ങിൽനിന്ന് മുറിവുണക്കുന്ന മരുന്ന്, മാലിന്യസംസ്കരണത്തിന് പുത്തൻ ഡിസൈൻ, രണ്ട് പേറ്റൻ്റുകൾ സ്വന്തമാക്കി

Jul 30, 2025 08:53 AM

ബഹുമതി ഡോ. ദീപയ്ക്ക്; തെങ്ങിൽനിന്ന് മുറിവുണക്കുന്ന മരുന്ന്, മാലിന്യസംസ്കരണത്തിന് പുത്തൻ ഡിസൈൻ, രണ്ട് പേറ്റൻ്റുകൾ സ്വന്തമാക്കി

ഇന്ത്യൻ പേറ്റൻ്റ്, പേറ്റൻ്റ് ഡിസൈൻ രജിസ്ട്രേഷൻ എന്നിവ സ്വന്തമാക്കി ഡോ. ദീപ ജി. മുരിക്കൽ...

Read More >>
Top Stories

Entertainment News

//Truevisionall