#newbornbabydeath | ബാഗിനുള്ളിൽ മൃതദേഹം; മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ ജഡമാണെന്ന് ഡോക്ടർമാർ, സംഭവത്തിൽ അന്വേഷണം

#newbornbabydeath | ബാഗിനുള്ളിൽ മൃതദേഹം; മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ ജഡമാണെന്ന് ഡോക്ടർമാർ, സംഭവത്തിൽ അന്വേഷണം
Sep 8, 2024 07:42 PM | By Susmitha Surendran

തൃശൂർ: (truevisionnews.com) നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ റെയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് .

കുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിച്ചതാരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.  മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ ജഡമാണെന്ന് തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പോലീസിനെ അറിയിച്ചു. 

പുലർച്ചയുള്ള വണ്ടികളിൽ വന്നവരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ റെയിൽവേ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ആ ദൃശ്യങ്ങൾ മുൻനിർത്തിയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. തൃശ്ശൂരിലും സമീപപ്രദേശത്തും മാസം തികയാതെ പ്രസവിച്ച ആളുകളുടെ വിവരങ്ങളും പൊലീസ് തേടുന്നുണ്ട്.

ഇന്ന് രാവിലെയാണ് ഒന്നാം പ്ലാറ്റ്ഫോമിനെയും രണ്ടാം പ്ലാറ്റ്ഫോമിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മേൽ പാലത്തിന്‍റെ ലിഫ്റ്റിന് ഒരു വശത്തായി ശുചീകരണ തൊഴിലാളി ബാഗ് കണ്ടെത്തുന്നത്.

സംശയം തോന്നിയ തൊഴിലാളി ഇത് ആർ പി എഫ് ഉദ്യോഗസ്ഥയെ അറിയിച്ചു. അവരുടെ നിർദ്ദേശപ്രകാരം ബാഗ് തുറന്നു നോക്കിയപ്പോഴാണ് സ്നഗിയിൽ പൊതിഞ്ഞ രീതിയിൽ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.

രണ്ടുദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. റെയിൽവേ പൊലീസിനെ ഉടൻ വിവരം അറിയിച്ചു. റെയിൽവേ പൊലീസ് സ്ഥലത്തെത്തി മൃതദേഹം തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ പ്രസവം ആശുപത്രിയിൽ നടന്നതാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിന്‍റെ മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ ബാൻഡേജും കുഞ്ഞിനെ പൊതിയാൻ ഉപയോഗിച്ചിരുന്ന തുണിയും ആശുപത്രിയിലേതാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.

#Dead #body #inside #bag #Doctors #investigating #incident #body #premature #baby

Next TV

Related Stories
കോഴിക്കോട് വടകരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

Jul 30, 2025 10:21 AM

കോഴിക്കോട് വടകരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

വടകര തിരുവള്ളൂരിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന്...

Read More >>
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ദുരന്ത ബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂർത്തിയാക്കും- മന്ത്രി കെ രാജന്‍

Jul 30, 2025 09:44 AM

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ദുരന്ത ബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂർത്തിയാക്കും- മന്ത്രി കെ രാജന്‍

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ...

Read More >>
ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം; അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Jul 30, 2025 09:40 AM

ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം; അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം അതുല്യയുടെ മൃതദേഹം...

Read More >>
ബഹുമതി ഡോ. ദീപയ്ക്ക്; തെങ്ങിൽനിന്ന് മുറിവുണക്കുന്ന മരുന്ന്, മാലിന്യസംസ്കരണത്തിന് പുത്തൻ ഡിസൈൻ, രണ്ട് പേറ്റൻ്റുകൾ സ്വന്തമാക്കി

Jul 30, 2025 08:53 AM

ബഹുമതി ഡോ. ദീപയ്ക്ക്; തെങ്ങിൽനിന്ന് മുറിവുണക്കുന്ന മരുന്ന്, മാലിന്യസംസ്കരണത്തിന് പുത്തൻ ഡിസൈൻ, രണ്ട് പേറ്റൻ്റുകൾ സ്വന്തമാക്കി

ഇന്ത്യൻ പേറ്റൻ്റ്, പേറ്റൻ്റ് ഡിസൈൻ രജിസ്ട്രേഷൻ എന്നിവ സ്വന്തമാക്കി ഡോ. ദീപ ജി. മുരിക്കൽ...

Read More >>
Top Stories

Entertainment News

//Truevisionall