#TNPrathapan | തൃശൂർ പൂരം കലക്കിയതിനെ എം.വി. ഗോവിന്ദനും ബി.ജെ.പിയും ഒരുപോലെ പിന്തുണക്കുന്നു -ടി.എന്‍. പ്രതാപന്‍

#TNPrathapan | തൃശൂർ പൂരം കലക്കിയതിനെ എം.വി. ഗോവിന്ദനും ബി.ജെ.പിയും ഒരുപോലെ പിന്തുണക്കുന്നു -ടി.എന്‍. പ്രതാപന്‍
Sep 8, 2024 06:17 PM | By VIPIN P V

തൃശൂര്‍: (truevisionnews.com) പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഒരുപോലെ പിന്തുണക്കുകയാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍.

ഇരുവരും ഒരേ ഭാഷയില്‍ സംസാരിക്കുന്നത് ഇരു പാര്‍ട്ടികളും തമ്മിലുള്ള അന്തര്‍ധാരയാണ് വ്യക്തമാക്കുന്നത്. പൂരം കലക്കിയത് സി.പി.എം-ആര്‍.എസ്.എസ് അന്തര്‍ധാരയുടെ ഭാഗമായാണെന്നും പ്രതാപന്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.

കരുവന്നൂര്‍ കേസും എക്‌സാലോജിക് കേസും ഇല്ലാതാക്കിയത് ഇതേ മാതൃകയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെയും തൃശൂര്‍ ജില്ലയിലെ സി.പി.എം നേതാക്കളെയും രക്ഷിക്കാനാണ് ബി.ജെ.പിയെ വിജയിപ്പിച്ചത്.

കരുവന്നൂര്‍ കേസില്‍ സി.പി.എം ജില്ല സെക്രട്ടറിയെ അറസ്റ്റ് ചെയ്യാനുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയ ഇ.ഡി, അഡീഷനല്‍ ഡയറക്ടര്‍ പ്രശാന്ത് കുമാറിനെ അതില്‍നിന്ന് വിലക്കിയതും തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹത്തെ സ്ഥലം മാറ്റിയതും പിണറായി വിജയന്റെ നിർദേശപ്രകാരം എ.ഡി.ജി.പി അജിത് കുമാറിന്റെ ഇടപെടല്‍ വഴിയാണ്.

ഈ കേസില്‍ സി.പി.എം നേതാക്കളുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിട്ടും നേതാക്കളെ പ്രതി ചേര്‍ക്കാത്തത് ഡീലിന്റെ ഭാഗമാണെന്നും പ്രതാപന്‍ പറഞ്ഞു.

#ThrissurPooram #messed #MVGovindan #Both #BJP #support #TNPrathapan

Next TV

Related Stories
കോഴിക്കോട് വടകരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

Jul 30, 2025 10:21 AM

കോഴിക്കോട് വടകരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

വടകര തിരുവള്ളൂരിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന്...

Read More >>
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ദുരന്ത ബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂർത്തിയാക്കും- മന്ത്രി കെ രാജന്‍

Jul 30, 2025 09:44 AM

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ദുരന്ത ബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂർത്തിയാക്കും- മന്ത്രി കെ രാജന്‍

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് റവന്യൂമന്ത്രി കെ...

Read More >>
ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം; അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Jul 30, 2025 09:40 AM

ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം; അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ദുരൂഹത നീക്കാൻ റീ പോസ്റ്റ്മോർട്ടം അതുല്യയുടെ മൃതദേഹം...

Read More >>
ബഹുമതി ഡോ. ദീപയ്ക്ക്; തെങ്ങിൽനിന്ന് മുറിവുണക്കുന്ന മരുന്ന്, മാലിന്യസംസ്കരണത്തിന് പുത്തൻ ഡിസൈൻ, രണ്ട് പേറ്റൻ്റുകൾ സ്വന്തമാക്കി

Jul 30, 2025 08:53 AM

ബഹുമതി ഡോ. ദീപയ്ക്ക്; തെങ്ങിൽനിന്ന് മുറിവുണക്കുന്ന മരുന്ന്, മാലിന്യസംസ്കരണത്തിന് പുത്തൻ ഡിസൈൻ, രണ്ട് പേറ്റൻ്റുകൾ സ്വന്തമാക്കി

ഇന്ത്യൻ പേറ്റൻ്റ്, പേറ്റൻ്റ് ഡിസൈൻ രജിസ്ട്രേഷൻ എന്നിവ സ്വന്തമാക്കി ഡോ. ദീപ ജി. മുരിക്കൽ...

Read More >>
Top Stories

Entertainment News

//Truevisionall