#theft | ഐഫോണും സ്വര്‍ണാഭരണവും സ്മാര്‍ട്ട് വാച്ചും മോഷ്ടിച്ചു; വീട്ടുജോലിക്കാരെ കയ്യോടെ പിടികൂടി വീട്ടുടമ

#theft | ഐഫോണും സ്വര്‍ണാഭരണവും സ്മാര്‍ട്ട് വാച്ചും മോഷ്ടിച്ചു; വീട്ടുജോലിക്കാരെ കയ്യോടെ പിടികൂടി വീട്ടുടമ
Sep 7, 2024 08:21 AM | By Jain Rosviya

കാസര്‍കോട്: (truevisionnews.com)വീട്ടുജോലിക്കാരുടെ മോഷണം കയ്യോടെ പിടികൂടി വീട്ടുടമ. വീട്ടുജോലിക്കെത്തി മോഷണം നടത്തിയ യുവതികളെ വീട്ടില്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.

കുമ്പള കയ്യാറില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശികളായ ബ്ലസി, ജാന്‍സി എന്നീ യുവതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുബണൂരിലെ ബിസി റോഡിലെ റഹ്‌മത്ത് മന്‍സിലില്‍ സൈനുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്.ഐഫോണ്‍, സ്വര്‍ണാഭരണം, സ്മാര്‍ട്ട് വാച്ച് എന്നിവയാണ് മോഷണം പോയത്.

ആദ്യം ഐ ഫോണ്‍ പിന്നെ മൂന്നേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണവും സ്മാര്‍ട്ട് വാച്ചുമാണ് മോഷണം പോയത്. ആവശ്യാനുസരണം വീടുകളില്‍ ക്ലീനിങ്ങ് ജോലി ചെയ്യുന്നവരാണ് യുവതികള്‍.

ഇവര്‍ ഒരുമാസം മുന്‍പാണ് സൈനുദ്ദീന്റെ വീട്ടില്‍ ആദ്യമായി ക്ലീനിങ്ങിനായി എത്തുന്നത്. അന്നാണ് ആദ്യ മോഷണം നടന്നത്. അന്ന് ഐഫോണാണ് മോഷണം പോയത്.

എന്നാല്‍ അത് മറ്റെവിടെയങ്കിലും വെച്ച് നഷ്ടപ്പെട്ടതാണെന്നായിരുന്നു കരുതിയത്. അതുകൊണ്ട് പരാതി നല്‍കിയില്ല.പിന്നീട് കഴിഞ്ഞമാസം 24,25 തീയതികളിലാണ് ഇരുവരും ജോലിക്കെത്തിയത്.

അന്നാണ് കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നേമുക്കാല്‍ പവന്‍ സ്വര്‍ണ്ണാഭരണവും സ്മാര്‍ട്ട് വാച്ചും കാണാതായത്. യുവതികള്‍ ജോലി കഴിഞ്ഞ് പോയതിന് പിന്നാലെയാണ് മോഷണം ഉണ്ടായതെന്ന് മനസിലായി തുടര്‍ന്ന് സൈനുദ്ദീന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

മോഷണത്തിന് പിന്നില്‍ യുവതികളാണെന്ന സംശയം ബലപ്പെട്ടതോടെ സൈനുദ്ദീന്‍ ജോലിയുണ്ടെന്ന് പറഞ്ഞ് യുവതികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി.

തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ മോഷ്ടിച്ചുവെന്ന് യുവതികള്‍ സമ്മതിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. കുമ്പള പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി, മോഷ്ടിച്ച മൊബൈല് ഫോണ്‍ ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

#iPhone #gold #jewelery #smartwatch #were #stolen #house #owner #caught #maids

Next TV

Related Stories
തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

Jul 22, 2025 10:55 PM

തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് ,പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ...

Read More >>
കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

Jul 22, 2025 10:20 PM

കോഴിക്കോട് മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിടിച്ച് 66കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് മുക്കം അരീക്കോട് റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക്...

Read More >>
വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Jul 22, 2025 09:48 PM

വൻ കഞ്ചാവ് വേട്ട; കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ അഞ്ച് പാക്കറ്റ് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി...

Read More >>
‌വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

Jul 22, 2025 07:41 PM

‌വിഎസിൻ്റെ സംസ്കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന്...

Read More >>
ചെറിയ പുള്ളികൾ അല്ല....! കൊല്ലത്ത് ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍

Jul 22, 2025 06:16 PM

ചെറിയ പുള്ളികൾ അല്ല....! കൊല്ലത്ത് ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍

കൊല്ലത്ത് പോലീസ് നടത്തിയ ലഹരിവേട്ടയില്‍ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും...

Read More >>
കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

Jul 22, 2025 03:14 PM

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ് അപകടം; ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ പാനൂരിൽ കുടിവെള്ള വിതരണത്തിനെടുത്ത കുഴിയിൽ ഓട്ടോ മറിഞ്ഞ്...

Read More >>
Top Stories

//Truevisionall