#PKKunjalikutty | നയാപൈസ പോലും കൈപ്പറ്റിയിട്ടില്ല; എന്നിട്ടും എന്തിനാണ് സർക്കാർ സന്നദ്ധ​ പ്രവർത്തകരെ അപഹസിക്കുന്നത് -കുഞ്ഞാലിക്കുട്ടി

#PKKunjalikutty | നയാപൈസ പോലും കൈപ്പറ്റിയിട്ടില്ല; എന്നിട്ടും എന്തിനാണ് സർക്കാർ സന്നദ്ധ​ പ്രവർത്തകരെ അപഹസിക്കുന്നത് -കുഞ്ഞാലിക്കുട്ടി
Sep 16, 2024 05:57 PM | By VIPIN P V

മലപ്പുറം : (truevisionnews.com) കേരളം ഒരുമിച്ച് നിന്ന് അതിജീവിച്ച ദുരന്തത്തിന്റെ ചെലവു കണക്കിൽ വ്യക്തത വേണമെന്നും ജനങ്ങൾക്ക് വസ്തുതകൾ അറിയാൻ അവകാശമുണ്ടെന്നും മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.

വലിയ കണക്കുകൾ കാണിച്ചുകൊണ്ട് സർക്കാർ സന്നദ്ധപ്രവർത്തകരെ അപഹസിക്കുകയാ​ണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

വയനാട് ദുരന്തത്തിൽ കണ്ടെടുത്ത മുഴുവൻ മൃതദേഹങ്ങളും സംസ്കരിച്ചത് വൈറ്റ്ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തകരാണ്.

അതിനൊന്നും ഒരു നയാപൈസ പോലും കൈപ്പറ്റിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. എന്ത് കൊടുത്താലും പകരമാകാത്ത സേവന മാതൃക തീർത്ത സന്നദ്ധപ്രവർത്തകരെ വീണ്ടും ഇങ്ങനെ അപഹസിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ആളുകളെ തിരയാനും അതിജീവിച്ചവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും സ്വന്തം വാഹനങ്ങളുമായി കയ്യിൽ നിന്ന് പണം മുടക്കി ഇന്ധനം കത്തിച്ചവരുമായ ഒരുപാട് നല്ല മനുഷ്യരുണ്ട്.

അവർക്കും വ്യവസ്ഥാപിതമായി ഒരു വേതനവും കിട്ടിയിട്ടില്ല. അപ്പോഴാണ് ഈ വകയിലൊക്കെ ഭാരിച്ച തുക ചിലവഴിച്ചതായി സർക്കാരിന്റേതായി കാണുന്നത്.

കണക്കുകളുടെ കളിക്കപ്പുറത്ത് ഒരു മഹാദുരന്തത്തെ അതിജീവിക്കാൻ സർവ്വം ത്യജിച്ച് ചേർന്ന് നിന്ന മനുഷ്യരുടെ സേവനത്തെ, വിശ്വാസ്യതയെ, സമർപ്പണത്തെ വെച്ച് മുതലെടുപ്പ് നടത്തുകയാണോ സർക്കാർ ചെയ്യുന്നത്. അങ്ങനെയെങ്കിൽ അത് പൊറുക്കാൻ പറ്റാത്ത തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു.

#Not #penny #taken #government #mocking #volunteers #PKKunjalikutty

Next TV

Related Stories
#Inspection | സ്വകാര്യ റിസോര്‍ട്ടിൽ പരിശോധന: കണ്ടെടുത്തത് മ്ലാവിൻ്റെയും കാട്ടുപോത്തിന്‍റെയും കൊമ്പുകള്‍

Nov 12, 2024 10:25 PM

#Inspection | സ്വകാര്യ റിസോര്‍ട്ടിൽ പരിശോധന: കണ്ടെടുത്തത് മ്ലാവിൻ്റെയും കാട്ടുപോത്തിന്‍റെയും കൊമ്പുകള്‍

പിടിച്ചെടുത്ത വസ്‍തുക്കള്‍ ചൊവ്വ പകല്‍ തൊടുപുഴ ഫസ്റ്റ് ക്ലാസ് കോടതിയില്‍...

Read More >>
#PVAnwar | തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം; പി.വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം

Nov 12, 2024 10:19 PM

#PVAnwar | തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം; പി.വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം

വാർത്താസമ്മേളനം തുടരുന്നതിനിടെ പി.വി അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥരോട് അൻവർ...

Read More >>
Top Stories