#MuhammadRiaz | സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി; രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തില്‍ - മന്ത്രി മുഹമ്മദ് റിയാസ്

#MuhammadRiaz | സപ്ലൈകോ ഓണം ഫെയറിന് തുടക്കമായി; രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തില്‍ - മന്ത്രി മുഹമ്മദ് റിയാസ്
Sep 6, 2024 10:38 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലാണെന്നും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വിപണി ഇടപെടലിലൂടെയാണ് ഇത് സാധ്യമായതെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയം കോംപൗണ്ടില്‍ ആരംഭിച്ച സപ്ലൈകോ ഓണം ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വിലക്കയറ്റം ഏറ്റവും കൂറവ് കേരളത്തിലാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കിയിട്ടുള്ളതാണ്.

മറ്റ് സംസ്ഥാനങ്ങളെ അക്ഷേിച്ച് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന്റെ പ്രധാന കാരണം വിപണി ഇടപെടലാണ്.


സപ്ലൈകോ ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ്. ഇതിനെ ആശ്രയിക്കുന്ന ജനങ്ങളെ നിരുത്സാഹപ്പെടുത്താതെ മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അതിനായി സപ്ലൈകോയില്‍ ഓണക്കാലത്ത് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി.


തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സപ്ലൈകോ ഡിപ്പോ മാനേജര്‍ സജിത എസ് കെ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ മനോജ് കുമാര്‍ കെ കെ നന്ദിയും പറഞ്ഞു.

#Supplyco #OnamFair #kicks #Kerala #lowestprice #rise #country #Minister #MuhammadRiaz

Next TV

Related Stories
#VDSatheesan | പി. ജയരാജന്റെ പ്രസ്താവന ശരിയോ തെറ്റോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം - വി.ഡി സതീശൻ

Sep 18, 2024 11:03 PM

#VDSatheesan | പി. ജയരാജന്റെ പ്രസ്താവന ശരിയോ തെറ്റോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം - വി.ഡി സതീശൻ

ആരോപണം ശരിയോ തെറ്റോ എന്ന് പറയേണ്ടത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി...

Read More >>
#accident | കോഴിക്കോട്  പേരാമ്പ്ര ബൈപാസ്സിൽ പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

Sep 18, 2024 09:23 PM

#accident | കോഴിക്കോട് പേരാമ്പ്ര ബൈപാസ്സിൽ പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്

അപകടത്തിൽ കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശികളായ നിസാർ,മൊയ്തു എന്നിവർക്കാണ്...

Read More >>
#landslide |  കോഴിക്കോട് കൊയിലാണ്ടി ദേശീയപാത ബൈപ്പാസ് റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞുവീണു; ബൈക്ക് യാത്രക്കാരന് പരിക്ക്

Sep 18, 2024 09:10 PM

#landslide | കോഴിക്കോട് കൊയിലാണ്ടി ദേശീയപാത ബൈപ്പാസ് റോഡിൽ വൻതോതിൽ മണ്ണിടിഞ്ഞുവീണു; ബൈക്ക് യാത്രക്കാരന് പരിക്ക്

അപകടത്തിൽ ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന ബൈക്ക് യാത്രികന്...

Read More >>
#aranmulaboatrace | ആറന്മുളയിലെ ഉത്രട്ടാതി ജലമേള; കോയിപ്രവും കൈതക്കോടിയും മന്നം ട്രോഫിയിൽ മുത്തമിട്ടു

Sep 18, 2024 08:57 PM

#aranmulaboatrace | ആറന്മുളയിലെ ഉത്രട്ടാതി ജലമേള; കോയിപ്രവും കൈതക്കോടിയും മന്നം ട്രോഫിയിൽ മുത്തമിട്ടു

മത്സരങ്ങൾ അവസാനിക്കാൻ നേരം വൈകിയിട്ടും ആവേശത്തിനു ഒരു കുറവ്...

Read More >>
#nipah |  നിപ; മരിച്ച യുവാവിന്റെ മാതാവും ചികിത്സിച്ച ഡോക്ടറും ഉൾപ്പെടെ 10 പേരുടെ ഫലങ്ങൾ കൂടി നെ​ഗറ്റീവ്

Sep 18, 2024 08:25 PM

#nipah | നിപ; മരിച്ച യുവാവിന്റെ മാതാവും ചികിത്സിച്ച ഡോക്ടറും ഉൾപ്പെടെ 10 പേരുടെ ഫലങ്ങൾ കൂടി നെ​ഗറ്റീവ്

മരിച്ച യുവാവിനൊപ്പം ആശുപത്രിയില്‍ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരുടെ ഫലമാണ്...

Read More >>
#rapecase | കണ്ണൂരിൽ ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

Sep 18, 2024 08:04 PM

#rapecase | കണ്ണൂരിൽ ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം...

Read More >>
Top Stories