#holiday | സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നാളെ പ്രാദേശിക അവധി

#holiday | സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നാളെ  പ്രാദേശിക അവധി
Sep 5, 2024 09:09 PM | By Susmitha Surendran

കൊച്ചി: (www.truevisionnews.com) തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് നാളെ (സെപ്തംബര്‍ 6 ന്) തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 4 വരെ തൃപ്പൂണിത്തുറ നഗരഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നും വാഹനങ്ങൾ വഴിതിരിച്ച് വിടുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും അറിയിച്ചു.

ഗതാഗത നിയന്ത്രണങ്ങള്‍ ഇങ്ങനെ...

1. കോട്ടയം ഭാഗത്ത് നിന്നും വരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങൾ മുളന്തുരുത്തി ചോറ്റാനിക്കര തിരുവാങ്കുളം സീപോര്ഴട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്തുനിന്നും വരുന്ന ഹെവി/ഗുഡ്സ് വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിൽ നിന്നും റൈറ്റ് തിരിഞ്ഞ് മുളന്തുരുത്തി വഴി തിരുവാങ്കുളം സീപോർട്ട് എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും പോകേണ്ട താണ്.

2. കോട്ടയം, വൈക്കം, മുളന്തുരുത്തി എന്നീ ഭാഗങ്ങളിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട സർവ്വീസ് ബസ്സുകളും ചെറു വാഹനങ്ങളും കണ്ണൻകുളങ്ങര ജംങ്ഷനിലൂടെ മിനിബൈപ്പാസ് വഴി പോകേണ്ടതാണ്.

3. കോട്ടയം, വൈക്കം, എന്നീ ഭാഗങ്ങളിൽ നിന്നും കാക്കനാട്, അമ്പല മേട്, തിരുവാങ്കുളം എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ് ജംങ്ഷനിലൂടെ വലത്തോട്ട് തിരിഞ്ഞ് മുളന്തുരുത്തി–ചോറ്റാനിക്കര വഴി പോകേണ്ടതാണ്.

4. എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്നും വൈക്കം, മുളന്തു രുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും സർവ്വീസ് ബസ്സുകളും പേട്ട ജംങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് മിനി ബൈപ്പാസ് - കണ്ണൻകുളങ്ങര വഴി പോകേണ്ടതാണ്.

5. വൈറ്റില, കുണ്ടന്നൂർ എന്നീ ഭാഗങ്ങളിൽ നിന്നും അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജംങ്ഷനിൽ എത്തി ഇരുമ്പനം ജംങ്ഷൻ വഴി പോകേണ്ടതാണ്.

6. വെണ്ണല, എരൂർ ഭാഗങ്ങളിൽ നിന്നും കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എരൂർ പുതിയ റോഡ് ജംങ്ഷനിൽ നിന്നും കിഴക്കോട്ട് തിരിഞ്ഞ് ചൈത്രം ജംങ്ഷനിൽ എത്തി സീപോർട്ട്- എയർപോർട്ട് റോഡ് വഴി ഇരുമ്പനം ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.

7. മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് ഭാഗങ്ങളിൽ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറു വാഹനങ്ങളും സർവ്വീസ് ബസ്സുകളും കരിങ്ങാച്ചിറ-ഇരുമ്പനം ജംങ്ഷനിൽ എത്തി എസ്.എൻ ജംങ്ഷൻ-പേട്ട വഴി പോകേണ്ടതും ഹെവി വാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴി പോകേണ്ടതുമാണ്.

8. പുതിയകാവ് ഭാഗങ്ങളിൽ നിന്നും വരുന്ന സർവ്വീസ് ബസ്സുകൾ പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ കയറാതെ കണ്ണൻകുളങ്ങര– ഹോസ്പിറ്റൽ ജംങ്ഷൻ-മിനി ബൈപ്പാസ് വഴി പോകേണ്ടതാണ്.

വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുന്ന സ്ഥലങ്ങൾ

1. ടിപ്പർ ലോറി, ടാങ്കർ ലോറി, കണ്ടയിനർ ലോറി, മുതലായ വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ ടൗണിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

2. പുതിയകാവ് ഭാഗത്തുനിന്നും, മാർക്കറ്റ് റോഡുവഴി തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ജംങ്ഷനിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ

1. നടക്കാവ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുതിയകാവ് അമ്പലത്തിൻ്റെ ഗ്രൗണ്ടിലും, മരട്, പേട്ട എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മിനി ബൈപ്പാസിലുള്ള എസ്. എൻ. വിദ്യാപീഠം, വെങ്കി ടേശ്വര എന്നിവിടങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്.

2. കാക്കനാട്, മൂവാറ്റുപുഴ, അമ്പലമേട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഇരുമ്പനം പുതിയ റോഡ് ജംങ്ഷൻ– ചിത്രപ്പുഴ റോഡിൻ്റെ ഇടത് വശത്ത് ട്രാഫിക് തടസ്സം ഇല്ലാത്ത രീതിയിൽ പാർക്ക് ചെയ്യേണ്ടതാണ്.

വാഹനങ്ങളുടെ പാര്ഴക്കിംങ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങൾ

1. ഘോഷയാത്ര വരുന്ന ബോയ്സ് സ്കൂൾ ഗ്രൗണ്ട്, തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ്സ് സ്റ്റാൻ്റ്,–സ്റ്റാച്യു – കിഴക്കേക്കോട്ട - എസ്.എൻ. ജംങ്ഷൻ -അലയൻസ്– വടക്കേക്കോട്ട - പൂർണ്ണത്രയീശ ടെമ്പിൾ എന്നിവിടങ്ങളിൽ യാതൊരുവിധ പാർക്കിംങ്ങുകളും അനുവദിക്കുന്നതല്ല.

2. കണ്ണൻകുളങ്ങര മുതൽ മിനി ബൈപാസ് - പേട്ട വരെയുള്ള റോഡിൻ്റെ ഇരുവശങ്ങളിലും പാർക്കിംങ് അനുവദിക്കുന്നതല്ല

പൊതുവായ കാര്യങ്ങൾ

1. ആലുവ, എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ അന്നേ ദിവസം യാത്രയ്ക്കായി മെട്രോ സൗകര്യം കൂടുതലായി പ്രയോജനപ്പെടുത്തുക.

#Local #holiday #tomorrow #schools #government #institutions

Next TV

Related Stories
'പിടിച്ചിറക്കുമെന്ന് ഭീഷണി ', കാർത്തികപ്പള്ളി ഗവ. യുപി സ്‌കൂളിൽ മേൽക്കൂര തകർന്ന സംഭവം: മാധ്യമങ്ങളെ വിലക്കി അധികൃതർ

Jul 21, 2025 10:42 AM

'പിടിച്ചിറക്കുമെന്ന് ഭീഷണി ', കാർത്തികപ്പള്ളി ഗവ. യുപി സ്‌കൂളിൽ മേൽക്കൂര തകർന്ന സംഭവം: മാധ്യമങ്ങളെ വിലക്കി അധികൃതർ

കാർത്തികപ്പള്ളി ഗവ. യുപി സ്‌കൂളിൽ മേൽക്കൂര തകർന്ന സംഭവം: മാധ്യമങ്ങളെ വിലക്കി...

Read More >>
സംഘർഷ സാധ്യതയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്; ന്യൂ മാഹിയിൽ പോലീസിൻ്റെ മിന്നൽ പരിശോധന

Jul 21, 2025 10:27 AM

സംഘർഷ സാധ്യതയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്; ന്യൂ മാഹിയിൽ പോലീസിൻ്റെ മിന്നൽ പരിശോധന

സംഘർഷ സാധ്യതയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ന്യൂ മാഹിയിൽ പൊലീസിൻ്റെ മിന്നൽ പരിശോധന....

Read More >>
അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും; സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും

Jul 21, 2025 10:26 AM

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും; സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും; സതീഷിനായി ലുക്കൗട്ട് നോട്ടീസ്...

Read More >>
കാവൽ കൈ; ട്യൂഷന് പോയ മൂന്ന് കുട്ടികളെ കാണാതായെന്ന് പരാതി, മൂന്ന് മണിക്കൂറിനുള്ളിൽ കണ്ടുപിടിച്ച് കേരള പൊലീസ്

Jul 21, 2025 08:30 AM

കാവൽ കൈ; ട്യൂഷന് പോയ മൂന്ന് കുട്ടികളെ കാണാതായെന്ന് പരാതി, മൂന്ന് മണിക്കൂറിനുള്ളിൽ കണ്ടുപിടിച്ച് കേരള പൊലീസ്

കല്‍പ്പറ്റ ട്യൂഷന് പോയ കാണാതായ മൂന്ന് കുട്ടികളെ മൂന്ന് മണിക്കൂറിനുള്ളിൽ കണ്ടുപിടിച്ച് കേരള പൊലീസ്...

Read More >>
അതുല്യ നേരിട്ടത് അതിക്രൂര പീഡനം; മറ്റുള്ളവരുമായി സംസാരിക്കുന്നത് വിലക്കി, അടിമയെപോലെയാണ് അയാൾ കണ്ടത്- ആരോപണവുമായി ബന്ധു

Jul 21, 2025 08:09 AM

അതുല്യ നേരിട്ടത് അതിക്രൂര പീഡനം; മറ്റുള്ളവരുമായി സംസാരിക്കുന്നത് വിലക്കി, അടിമയെപോലെയാണ് അയാൾ കണ്ടത്- ആരോപണവുമായി ബന്ധു

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധു...

Read More >>
കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസിന്റെ മരണപ്പാച്ചിൽ; പേരാമ്പ്രയിൽ ബസ് സർവീസ് തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Jul 21, 2025 08:02 AM

കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസിന്റെ മരണപ്പാച്ചിൽ; പേരാമ്പ്രയിൽ ബസ് സർവീസ് തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസിന്റെ മരണപ്പാച്ചിൽ; പേരാമ്പ്രയിൽ ബസ് സർവീസ് തടഞ്ഞ് യൂത്ത് കോൺഗ്രസ്...

Read More >>
Top Stories










//Truevisionall