#MurderCase | അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ അമ്മയും സഹോദരനും കസ്റ്റഡിയിൽ

#MurderCase | അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ അമ്മയും സഹോദരനും കസ്റ്റഡിയിൽ
Sep 5, 2024 08:42 AM | By VIPIN P V

പീരുമേട്: (truevisionnews.com) അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ അമ്മയും സഹോദരനും കസ്റ്റഡിയിൽ.

പീരുമേട് പ്ലാക്കത്തടം സ്വദേശി അഖിൽ ബാബു(31) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ അഖിലിന്റെ തലയ്ക്ക് ആഴത്തിൽ മുറിവേറ്റതായി കണ്ടെത്തിയിട്ടുണ്ട് ചൊവ്വാഴ്ച രാത്രിയാണ് അഖിലിന്റെ മൃതദേഹം വീടിന് സമീപത്തുനിന്നും കണ്ടെത്തിയത്.

നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇതിന് പിന്നാലെ തന്നെ അഖിലിന്റെ അമ്മയെയും സഹോദരനെയും ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

അഖിലും സഹോദരനും മദ്യപിച്ച് കലഹം പതിവാണെന്ന് അയൽവാസികൾ പറയുന്നു. വീട്ടിൽ സ്ഥിരം ബഹളവും ഉണ്ടാകാറുണ്ട്.

സംഭവ ദിവസവും സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടാവുകയും അഖിലിനെ വീടിന് സമീപത്തെ കമുകിൽ കെട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

#Mother #Brother #Custody #case #beating #death #youngman

Next TV

Related Stories
Top Stories










Entertainment News