കാഞ്ഞങ്ങാട്: (truevisionnews.com) ചൂരൽകൊണ്ടുള്ള അടിയിൽ വിദ്യാർത്ഥിയുടെ കൈവിരൽ ചതഞ്ഞു.

ട്യൂഷൻ അധ്യാപിക അടിച്ചതാണെന്ന പരാതിയുമായി രക്ഷിതാക്കൾ ബാലാവകാശ കമ്മിഷനും ഹൊസ്ദുർഗ് പോലിസിലും പരാതി നൽകി. കാഞ്ഞങ്ങാട് തീരദേശത്തെ യു.പി. സ്കൂളിലെ നാലാംതരത്തിൽ പഠിക്കുന്ന കുട്ടിയാണ് അടികൊണ്ട് ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടിയത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. ട്യൂഷനുപോയി മടങ്ങിവന്ന കുട്ടിയുടെ വലതു പെരുവിരൽ ഒടിഞ്ഞിരിക്കുന്നതുകണ്ട് ചോദിച്ചപ്പോൾ ടീച്ചർ അടിച്ചതാണെന്ന് പറഞ്ഞു.
ഉടൻ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പെരുവിരൽ ചതഞ്ഞതായി ഡോക്ടർ പരിശോധന റിപ്പോർട്ടിലെഴുതി. കുട്ടിയുടെ പുറത്ത് ചൂരൽകൊണ്ട് അടിയേറ്റ പാടുകളുമുണ്ട്.
ആസ്പത്രി റിപ്പോർട്ട് സഹിതമാണ് മാതാപിതാക്കൾ ബാലാവകാശ കമ്മിഷന് പരാതി നൽകിയത്. ചൊവ്വാഴ്ച കുട്ടിയുടെ മൊഴിയെടുക്കുമെന്ന് ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി.അജിത്കുമാർ പറഞ്ഞു.
#Tuition #teacher #caned #nine #year #old #girl's #finger #crushed
