വയനാട് : ( www.truevisionnews.com ) വയനാട് ലക്കിടിയിൽ കാർ കത്തിയമർന്നു. വേങ്ങര സ്വദേശി മൻസൂറിൻ്റെ കാറാണ് കത്ത് നശിച്ചത്. ചായ കുടിക്കാനായി മൻസൂര്‍ പുറത്തിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

കാറിൻ്റെ ബോണറ്റിൽ നിന്ന് ആദ്യം പുക ഉയരുകയായിരുന്നു. തൊട്ടുപിന്നാലെ കാർ കത്തി മറ്റ് ഭാഗങ്ങളിലേക്ക് കൂടി തീപടരുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. കാര്‍ മൈസൂരിൽ നിന്നും എത്തിയതായിരുന്നു.
car caught fire Lakkidi Wayanad
