#health | പ്രശ്നം മലബന്ധം ആണോ?... എങ്കിൽ ഉടനടി മാറ്റാന്‍ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങള്‍ ഏതൊക്കെ ആണെന്ന് നോക്കിയാലോ....

#health | പ്രശ്നം മലബന്ധം ആണോ?... എങ്കിൽ  ഉടനടി മാറ്റാന്‍ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങള്‍ ഏതൊക്കെ ആണെന്ന് നോക്കിയാലോ....
Aug 25, 2024 02:51 PM | By Athira V

( www.truevisionnews.com  )മലബന്ധം നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും മലബന്ധം ഉണ്ടാകാം. ചിലപ്പോള്‍ വെള്ളം കുടിക്കാതിരിക്കുന്നതും നാരുകളുള്ള ഭക്ഷണത്തിന്‍റെ കുറവും മലബന്ധത്തിന് കാരണമാകും. എന്തായാലും മലബന്ധം അകറ്റാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ഓട്സ് ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും. ഇതിനായി രാത്രിയോ പ്രഭാത ഭക്ഷണത്തിലോ ഓട്സ് ഉള്‍പ്പെടുത്താം.

2. ഇലക്കറികള്‍ ഫൈബര്‍ ധാരാളം അടങ്ങിയ ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും മലബന്ധത്തെ തടയാന്‍ ഗുണം ചെയ്യും.

3. ഉണക്കമുന്തിരി ഉണക്കമുന്തിരിയില്‍ ഫൈബര്‍ ധാരാളം ഉണ്ട്. അതിനാല്‍ ഉണക്കമുന്തിരി കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും.

4. ഓറഞ്ച് ഓറഞ്ചില്‍ വിറ്റാമിന്‍ സിയും ഫൈബറുകളും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.

5. വാഴപ്പഴം ഫൈബര്‍ ധാരാളം അടങ്ങിയ പഴം കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.

6. നെയ്യ് ആരോഗ്യകരമായ കൊഴുപ്പും മറ്റ് വിറ്റാമിനുകളും അടങ്ങിയ നെയ്യ് കഴിക്കുന്നതും മലബന്ധത്തെ തടയാന്‍ ഗുണം ചെയ്യും.

7. പയറു വര്‍ഗങ്ങള്‍ നാരുകളും പ്രോട്ടീനും അടങ്ങിയ പയറു വര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ തടയാന്‍ ഗുണം ചെയ്യും.

8. നട്സും സീഡുകളും ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ വാള്‍നട്സ് പോലെയുള്ള നട്സുകളും ചിയാ സീഡ് പോലെയുള്ള വിത്തുകളും കഴിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.

( ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.) 

#8 #best #foods #treat #constipatio

Next TV

Related Stories
#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത്  അത്രനല്ലതല്ല…

Dec 22, 2024 03:42 PM

#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത് അത്രനല്ലതല്ല…

വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും....

Read More >>
#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

Dec 22, 2024 10:10 AM

#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...

Read More >>
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 06:44 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

Dec 19, 2024 02:57 PM

#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരിക്കലും ഗര്‍ഭം അലസാന്‍...

Read More >>
#tea |  അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ;  കാരണം

Dec 19, 2024 06:23 AM

#tea | അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ; കാരണം

കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന തിയോഫില്ലൈന്‍ എന്ന ഘടകം നിര്‍ജലീകരണം ഉണ്ടാക്കാം....

Read More >>
#health |  കണ്ണിനടിയിലെ കറുപ്പ് ഒരു പ്രശ്നമാണോ?  മാറ്റം ഈസിയായി

Dec 18, 2024 01:52 PM

#health | കണ്ണിനടിയിലെ കറുപ്പ് ഒരു പ്രശ്നമാണോ? മാറ്റം ഈസിയായി

സ്ഥിരമായി ഉപയോഗിക്കുന്നത് ചർമ്മത്തിന് പല രീതിയിലുള്ള മാറ്റങ്ങളും നൽകും.കറുപ്പ് മാറാൻ ഇത് നന്നായി...

Read More >>
Top Stories