ഒരു വഴിയും പോകണ്ട; കണ്ണൂർ പഴയങ്ങാടിയിൽ പണിമുടക്കനുകൂലികൾ വാഹനങ്ങൾ തടഞ്ഞിട്ടു

ഒരു വഴിയും പോകണ്ട; കണ്ണൂർ പഴയങ്ങാടിയിൽ പണിമുടക്കനുകൂലികൾ വാഹനങ്ങൾ തടഞ്ഞിട്ടു
Jul 9, 2025 01:04 PM | By VIPIN P V

പഴയങ്ങാടി (കണ്ണൂർ): ( www.truevisionnews.com) കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി-കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെ തുടർന്ന് പഴയങ്ങാടിയിൽ വാഹനങ്ങൾ പിടിച്ചിട്ടു. പഴയങ്ങാടി വഴി കടന്നു പോകുന്ന അന്തർ സംസ്ഥാന വാഹനങ്ങൾ, വാതക, ഇന്ധന ലോറികൾ ഉൾപ്പടെയുള്ള വാഹനങ്ങളാണ് സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ തടഞ്ഞിട്ടത്.

രാവിലെ പത്ത് മണിയോടെ തന്നെ പഴയങ്ങാടി പാലം മുതൽ എരിപുരം വരെ ഏതാണ്ട് ഒരു കി.മീ ദൈർഘ്യത്തിൽ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. വാഹനങ്ങൾ പിടിച്ചിടുന്നത് തടയാൻ പഴയങ്ങാടി പൊലീസ് ശ്രമിച്ചതിനെ തുടർന്ന് സി.ഐ.ടി.യു പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.

സ്വകാര്യ വാഹനങ്ങളും അടിയന്തര ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന വാഹനങ്ങളും പണിമുടക്കനുകൂലികൾ തടഞ്ഞില്ല.  അതേസമയം തൊഴിലാളി യൂണിയനുകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കില്‍ കണ്ണൂര്‍ നെടുങ്ങോം ജിഎച്ച്എസ്എസില്‍ ജോലിക്കെത്തിയവരുടെ വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ട് സമരാനുകൂലികൾ.15 ഓളം അധ്യാപകര്‍ ജോലിക്കെത്തിയിരുന്നു. പുറത്തു നിന്നെത്തിയ സമരാനുകൂലികള്‍ സ്‌കൂളില്‍ കയറി ബഹളമുണ്ടാക്കി.ഇ തിനിടെയാണ് കാറുള്‍പ്പെടെ ഏഴ് വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടത്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

അതിനിടെ കോഴിക്കോട് മുക്കത്ത് മീന്‍ കടയിലെത്തി സമര അനുകൂലികള്‍ ഭീഷണി മുഴക്കി. കടയടച്ചില്ലെങ്കില്‍ മണ്ണെണ്ണ ഒഴിക്കുമെന്നും കത്തിക്കുമെന്നും ഭീഷണിയുണ്ടായി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മറ്റി അംഗവുമായ ടി.വിശ്വനാഥനാണ് ഭീഷണി മുഴക്കിയത്. പോലീസ് നോക്കി നില്‍ക്കെ തുറന്ന് പ്രവര്‍ത്തിച്ച് മാളും സമരാനുകൂലികള്‍ അടപ്പിച്ചു. കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുള്ള ഭക്ഷണശാലയും അടപ്പിച്ചു. ബെംഗളൂരുവില്‍നിന്നടക്കം വന്ന ദീര്‍ഘദൂര ബസുകളും തടയുന്ന സ്ഥിതിയുണ്ടായി.

കാട്ടാക്കടയില്‍ കണ്ടക്ടറെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതിയുണ്ട്. നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടര്‍ ഷിബുവിനാണ് മര്‍ദനമേറ്റത്. വാഹനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെയും ഇറക്കിവിട്ടു .ഷിബു കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രി എത്തി പ്രാഥമിക ചികിത്സ തേടി. മലപ്പുറം മഞ്ചേരിയില്‍ പോലീസും സമരാനുകൂലികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ ആണ് സംഭവം. സ്വകാര്യ വാഹനം സര്‍വീസ് നടത്തിയത് തടഞ്ഞ സമരക്കാരെ ചോദ്യം ചെയ്തതിനായിരുന്നു പോലീസുകാരെ തള്ളിയത്.

പത്തനാപുരത്ത് ഔഷധിയുടെ മരുന്ന് വിതരണ കേന്ദ്രം പൂട്ടിച്ചു. ആശുപത്രിയിലേക്ക് മരുന്നുകളെത്തിക്കുന്ന പത്തനാപുരത്തെ ഔഷധി സബ് സെന്ററിലാണ് സമരാനുകൂലികളെത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്. ആശുപത്രിയിലേക്കുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഗോഡൗണാണെന്നും ഇത് അവശ്യ സര്‍വീസില്‍ പെടുന്നതാണെന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഔഷധിയിലെ ജീവനക്കാരന്‍ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. ഭീഷണി മുഴക്കിയ സമരാനുകൂലികള്‍ ജീവനക്കാരനെ ബലമായി പിടിച്ച് പുറത്തിറക്കി.

Strike supporters block vehicles in Kannur's Pazhalayagadi

Next TV

Related Stories
കോഴിക്കോട് വടകരയിൽ പാചക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു; അപകടം പാചകം ചെയ്യുന്നതിനിടെ

Jul 9, 2025 05:50 PM

കോഴിക്കോട് വടകരയിൽ പാചക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു; അപകടം പാചകം ചെയ്യുന്നതിനിടെ

കോഴിക്കോട് വടകര താഴെ അങ്ങാടിയിൽ പാചക വാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന്...

Read More >>
കോഴിക്കോട് ഫറൂക്കിൽ മാധ്യമ പ്രവർത്തകന് നേരെ സമരാനുകൂലികളുടെ ആക്രമണം

Jul 9, 2025 05:10 PM

കോഴിക്കോട് ഫറൂക്കിൽ മാധ്യമ പ്രവർത്തകന് നേരെ സമരാനുകൂലികളുടെ ആക്രമണം

ഫറൂക്കിൽ മാധ്യമ പ്രവർത്തകന് നേരെ സമരാനുകൂലികളുടെ...

Read More >>
തലശ്ശേരിയിൽ മെത്താഫിറ്റമിനും കഞ്ചാവുമായി രണ്ട് കണ്ണൂർ സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Jul 9, 2025 04:32 PM

തലശ്ശേരിയിൽ മെത്താഫിറ്റമിനും കഞ്ചാവുമായി രണ്ട് കണ്ണൂർ സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

തലശ്ശേരിയിൽ മെത്താഫിറ്റമിനും കഞ്ചാവുമായി രണ്ട് കണ്ണൂർ സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ...

Read More >>
ഇന്നലെ ബസ് സമരം, ഇന്ന് പണിമുടക്ക്, നാളെ എസ് എഫ് ഐയുടെ പഠിപ്പ് മുടക്ക്; പരീക്ഷ അടുക്കുന്നു, പാട്പെട്ട് വിദ്യാർത്ഥികൾ

Jul 9, 2025 04:14 PM

ഇന്നലെ ബസ് സമരം, ഇന്ന് പണിമുടക്ക്, നാളെ എസ് എഫ് ഐയുടെ പഠിപ്പ് മുടക്ക്; പരീക്ഷ അടുക്കുന്നു, പാട്പെട്ട് വിദ്യാർത്ഥികൾ

ഇന്നലെ ബസ് സമരം, ഇന്ന് പണിമുടക്ക്, നാളെ എസ് എഫ് ഐയുടെ പഠിപ്പ് മുടക്ക്; പരീക്ഷ അടുക്കുന്നു, പാട്പെട്ട് വിദ്യാർത്ഥികൾ...

Read More >>
Top Stories










//Truevisionall