#generalmotors | കൂട്ടപ്പിരിച്ചുവിടല്‍ ജനറല്‍ മോട്ടോര്‍സിലും; പണിപോവുക സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക്

#generalmotors | കൂട്ടപ്പിരിച്ചുവിടല്‍ ജനറല്‍ മോട്ടോര്‍സിലും; പണിപോവുക സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക്
Aug 20, 2024 09:44 PM | By Jain Rosviya

(truevisionnews.com)ജനറല്‍ മോട്ടോര്‍സ് (ജിഎം) സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പടെ ആയിരത്തിലേറെ പേരെ പിരിച്ചുവിടുന്നു. കമ്പനിയിലെ സോഫ്റ്റ്‌വെയര്‍, സര്‍വീസസ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെയാണ് ഒഴിവാക്കുന്നത്.

തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യം ജിഎം സ്ഥിരീകരിച്ചു. ജോലി നഷ്‌ടമാകുന്ന സ്റ്റാഫുകള്‍ക്ക് തിങ്കളാഴ്‌ച കമ്പനിയുടെ അറിയിപ്പ് ലഭിച്ചു.

76,000 പേരാണ് ജനറല്‍ മോട്ടോര്‍സില്‍ ആകെ ജോലി ചെയ്യുന്നത്. ഇവരില്‍ 1.3 ശതമാനത്തെ പിരിച്ചുവിടാനാണ് ഇപ്പോഴത്തെ തീരുമാനം.ടെക് ലോകത്തെ ബാധിച്ചിരിക്കുന്ന കൂട്ടപ്പിരിച്ചുവിടല്‍ ജനറല്‍ മോട്ടേഴ്‌സിലേക്കും എത്തിയിരിക്കുന്നു.

സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് വിഭാഗത്തിലെ 1000ത്തിലേറെ പേരെ പുറത്താക്കാനാണ് കമ്പനിയുടെ തീരുമാനമെന്ന് സിഎന്‍ബിസിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇപ്പോള്‍ ഈ വാര്‍ത്ത ജനറല്‍ മോട്ടോര്‍സും സ്ഥിരീകരിച്ചിരിക്കുന്നു. ചിലവ് ചുരുക്കലിന്‍റെ ഭാഗമായല്ല ഈ കൂട്ടപ്പിരിച്ചുവിടല്‍ എന്ന് ജനറല്‍ മോട്ടോര്‍സ് വാദിക്കുന്നു.

കമ്പനിയുടെ തലപ്പത്തുണ്ടായ മാറ്റമാണ് പുതിയ തീരുമാനത്തിന് കാരണം. സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് വിഭാഗം വൈസ് പ്രസിഡന്‍റായിരുന്ന മൈക്ക് അബോട്ട് ആരോഗ്യ കാരണങ്ങളാല്‍ കമ്പനി വിട്ടതിന് പിന്നാലെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്.

അടുത്തിടെ ജിഎം പല സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങളും നേരിട്ടത് പിരിച്ചുവിടലിന് കാരണമായോ എന്ന് വ്യക്തമല്ല.അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നഷ്‌ടമാകുന്നത്.

മിഷിഗൺ സംസ്ഥാനത്തെ ഡെട്രോയിറ്റ് ടെക് ക്യാംപസില്‍ മാത്രം 600 തൊഴിലാളികള്‍ പിരിച്ചുവിടപ്പെടും. ഇവരില്‍ ഏറെ പേര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരാണ്.

ഇതാദ്യമായല്ല ജിഎമ്മില്‍ തൊഴില്‍ നഷ്‌ടമുണ്ടാകുന്നത്. 2023 ഫെബ്രുവരിയിലും ഏപ്രിലിലും ആയ്യായിരത്തോളം തൊഴിലാളികള്‍ക്ക് ചിലവ് ചുരുക്കല്‍ പോളിസി കാരണം സ്വമേധയാ കമ്പനി വിടേണ്ടിവന്നിരുന്നു.

2024ല്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ഐടി മേഖലയില്‍ തൊഴില്‍ നഷ്‌ടമായതായാണ് കണക്ക്.

#general #motors #lays #off #over #1000 #salaried #software #services #employees

Next TV

Related Stories
#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

Sep 24, 2024 12:41 PM

#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

സെറ്റിങ്‌സില്‍ ‘പ്രൈവസി-അഡ്വാന്‍സ്ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍...

Read More >>
#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

Sep 16, 2024 05:10 PM

#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ടില്‍ പ്രത്യേക വില്‍പന നടക്കും....

Read More >>
#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

Sep 9, 2024 01:50 PM

#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

ഇത് ബാറ്ററിയുടെ ലൈഫ് കൂട്ടും. ഡിസ്പ്ലേ കൂടുതൽ ആകർഷകമാക്കാൻ ബോർഡർ റിഡക്‌ഷൻ സ്ട്രക്ചർ കൊണ്ടുവരുമെന്നും...

Read More >>
#ElonMusk | നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും; പ്രഖ്യാപനവുമായി എലോൺ മസ്ക്

Sep 8, 2024 10:28 PM

#ElonMusk | നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും; പ്രഖ്യാപനവുമായി എലോൺ മസ്ക്

2026ഓ‌‌ടെ ചൊവ്വയിലേക്ക് സ്റ്റാ‍ർഷിപ്പുകളെ അയക്കും. ചൊവ്വയിലെ ലാൻഡിം​ഗ് പരിശോധിക്കാനായി അൺക്രൂവ്ഡ് ടെസ്റ്റ്...

Read More >>
#asteroid | 100 അടി വലിപ്പമുള്ള ഒരു ഛിന്ന​ഗ്രഹം, ഇന്ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകും

Sep 8, 2024 03:26 PM

#asteroid | 100 അടി വലിപ്പമുള്ള ഒരു ഛിന്ന​ഗ്രഹം, ഇന്ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകും

നൂറ് അടി വലിപ്പമുള്ള ഛിന്ന​ഗ്രഹത്തിന് 2024 ആ‍ർഎഫ്2 (2024 RF2) എന്നാണ് നാസ പേര്...

Read More >>
Top Stories