#kidneyhealth | വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

#kidneyhealth | വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Aug 20, 2024 08:45 PM | By Jain Rosviya

(truevisionnews.com)വൃക്കകൾ ശരീരത്തിൻ്റെ സുപ്രധാന അവയവമാണ്. അവ രക്തം ശുദ്ധീകരിക്കുകയും ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

ആഗോളതലത്തിൽ വൃക്ക തകരാർ മൂലം നിരവധി പേർ മരിക്കുന്നു. യുഎസിൽ മൂന്ന് പേരിൽ ഒരാൾക്ക് വൃക്കരോ​ഗമുള്ളതായി പഠനങ്ങൾ പറയുന്നു.

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ..

ഒന്ന്

ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. കിഡ്‌നി ആരോഗ്യകരമായി നിലനിർത്തണമെങ്കിൽ ദിവസവും കുറ‍ഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക.

ധാരാളം വെള്ളം കുടിക്കുന്നത് വൃക്കരോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

രണ്ട്

ആവശ്യമായ എല്ലാ പോഷകങ്ങളും ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, വിത്തുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

കിഡ്നി ബീൻസ്, മധുരക്കിഴങ്ങ്, ഇലക്കറികൾ എന്നിവ വൃക്കകൾക്ക് വളരെ ഗുണം ചെയ്യും.

മൂന്ന്

പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തെ ആരോഗ്യകരമാക്കുകയും വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

നാല്

പുകവലി, മദ്യപാനം തുടങ്ങിയവ കിഡ്നിയുടെ ആരോ​ഗ്യത്തെ ബാധിക്കാം. പുകവലി ചില വൃക്കരോഗങ്ങൾക്ക് കാരണമാകും. കൂടാതെ, മദ്യപാനം രക്തം ഫിൽട്ടർ ചെയ്യാനുള്ള വൃക്കയുടെ കഴിവിനെ ബാധിക്കും.

അഞ്ച്

വേദനസംഹാരികൾ വേദന മാറ്റുന്നതിന് സ​ഹായിക്കുന്നു.. വേദനസംഹാരികൾ പോലുള്ള മരുന്നുകൾ വൃക്കയുടെ ആരോ​ഗ്യത്തെ ബാധിക്കാം.

ആറ്

പതിവ് രക്തസമ്മർദ്ദ പരിശോധന നിർബന്ധമായും ചെയ്യുക. ഉയർന്ന രക്തസമ്മർദ്ദം ചില വൃക്കരോഗങ്ങൾക്ക് കാരണമാകാം.

ഏഴ്

വൃക്ക സംബന്ധമായ അണുബാധകളൊന്നും നിസ്സാരമായി കാണരുത്. വൃക്കയിലെ കല്ലുകളോ മറ്റ് വൃക്കരോ​ഗങ്ങളെ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

#things #keep #mind #keep #kidneys #healthy

Next TV

Related Stories
#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

Dec 23, 2024 07:12 AM

#cinnamonwater | വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങൾ ഏറെ ...

കൂടാതെ, ശരീരഭാരം നിയന്ത്രിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ നിരവധി ആരോഗ്യഗുണങ്ങളാണ് കറുവപ്പട്ട വെള്ളം വാഗ്ദാനം...

Read More >>
#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത്  അത്രനല്ലതല്ല…

Dec 22, 2024 03:42 PM

#health | എന്നും നീണ്ട കുളി കുളിക്കുന്നവരാണോ? എന്നാൽ അത് അത്രനല്ലതല്ല…

വെള്ളത്തില്‍ കളിക്കാന്‍ കുഞ്ഞുനാള്‍ മുതല്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും....

Read More >>
#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

Dec 22, 2024 10:10 AM

#health | ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഞെട്ടിക്കുന്നത് !

ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതല്‍ പ്രമേഹം വരെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ആരോഗ്യ വിദഗ്ധര്‍...

Read More >>
#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

Dec 20, 2024 06:44 PM

#milk | രാത്രി ഉറങ്ങും മുൻപ് പാൽ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം...

ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം...

Read More >>
#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

Dec 19, 2024 02:57 PM

#sex | ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണോ? അറിയാം ...

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരിക്കലും ഗര്‍ഭം അലസാന്‍...

Read More >>
#tea |  അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ;  കാരണം

Dec 19, 2024 06:23 AM

#tea | അയ്യോ ഈ ശീലം വേണ്ട .... വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കല്ലേ; കാരണം

കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന തിയോഫില്ലൈന്‍ എന്ന ഘടകം നിര്‍ജലീകരണം ഉണ്ടാക്കാം....

Read More >>
Top Stories