കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ അയ്യായിരത്തിലധികം കോവിഡ് രോഗികള്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ അയ്യായിരത്തിലധികം കോവിഡ് രോഗികള്‍
Jan 27, 2022 06:25 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന്‍ അയ്യായിരത്തിലധികം കോവിഡ് രോഗികള്‍. 5,001 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 4,775 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 123 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 73 പേർക്കും 30 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

9,576 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4,012 പേര്‍ കൂടി രോഗമുക്തി നേടി.

നിലവിൽ 30,719 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 34,124 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 4,677 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

  • സർക്കാർ ആശുപത്രികള്‍ - 347
  • സ്വകാര്യ ആശുപത്രികൾ - 713
  • സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 56
  • ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ - 15
  • വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ - 24,585

ജില്ലാ കോവിഡ് കണ്ട്രോൾ റൂം ഫോൺ നമ്പറുകൾ : 0495 2376063, 0495 2371471

മാനസികാരോഗ്യ പിന്തുണക്ക് രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ വിളിക്കാം: 9495002270, 04952961385

More than 5,000 covid patients in Kozhikode district

Next TV

Related Stories
#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

Dec 18, 2023 08:15 PM

#BeypurInternationalWaterfest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ്: കലയുടെയും മേളപ്പെരുപ്പത്തിനൊരുങ്ങി ബേപ്പൂർ

താള മേളങ്ങളുടെ മാന്ത്രികതയുമായി ആട്ടം കലാസമിതിയുടെയും തേക്കിൻകാട് ബാന്റിന്റെയും സംഗീത പരിപാടി നല്ലൂരിലും അരങ്ങേറും. 28ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത...

Read More >>
Top Stories