#health | പഴങ്ങളും പച്ചക്കറികളും കേടാകാതിരിക്കാന്‍ ടിപ്സ് പങ്കുവച്ച് ഫുഡ് വ്‌ളോഗര്‍

#health | പഴങ്ങളും പച്ചക്കറികളും കേടാകാതിരിക്കാന്‍ ടിപ്സ് പങ്കുവച്ച് ഫുഡ് വ്‌ളോഗര്‍
Aug 19, 2024 09:03 PM | By Susmitha Surendran

(truevisionnews.com) പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വീട്ടില്‍ സൂക്ഷിക്കുന്ന ഈ പഴങ്ങളും പച്ചക്കറികളും പലപ്പോഴും കേടായിപ്പോകാറുണ്ട്.

ഇത് തടയാന്‍ ചില വഴികള്‍ പരിചയപ്പെടുത്തുകയാണ് ഫുഡ് വ്‌ളോഗറായ അര്‍മെന്‍ ആദംജന്‍. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മുന്തിരി കേടാകാതിരിക്കാന്‍ അവ സിപ് ലോക് ബാഗിലാക്കി ബാഗ് അടയ്ക്കുക. ശേഷം ആ ബാഗില്‍ ദ്വാരങ്ങളിട്ടശേഷം ഫ്രിഡ്ജില്‍ എടുത്തുവയ്ക്കുക എന്നാണ് അര്‍മെന്‍ വീഡിയോയിലൂടെ കാണിക്കുന്നത്.

അതുപോലെ തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഒരു മാസത്തോളം കേടാകാതിരിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ലെറ്റിയൂസ് കേടാതാതെയിരിക്കാനായി അലുമിനിയം ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ് വെയ്ക്കുക.

ഇങ്ങനെ ചെയ്താല്‍ നാലാഴ്ചയോളം ഇവ കേടാകാതെയിരിക്കുമെന്നും വീഡിയോയില്‍ പറയുന്നു. വാഴപ്പഴത്തിന്‍റെ തണ്ട് ഒരു ടിഷ്യൂ പേപ്പര്‍ കൊണ്ട് പൊതിയുക.

ശേഷം അത് അലുമിനിയം ഫോയില്‍ കൊണ്ട് വീണ്ടും പൊതിയുക. ഇത് മറ്റു പഴങ്ങളുടെ അടുത്ത് വയ്ക്കാതെ മാറ്റി സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നത് 10 ദിവസം വരെ വാഴപ്പഴം ഫ്രഷായിരിക്കാന്‍ സഹായിക്കുമത്രേ.

അവക്കാഡോ ഫ്രെഷായായിരിക്കാന്‍ അവ വെള്ളം നിറച്ച വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുക, അവ മൂന്നാഴ്ച വരെ ഫ്രെഷായായിരിക്കും.

കുക്കുമ്പര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാതെ ദ്വാരങ്ങളുള്ള സിപ് ലോക് ബാഗില്‍ സൂക്ഷിക്കാനും പുറത്ത് ബാസ്‌ക്കറ്റില്‍ വെയ്ക്കാനും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

https://www.instagram.com/reel/C-fqny6x_ux/?utm_source=ig_embed&utm_campaign=loading

നാരങ്ങ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കേടുകൂടാതെയിരിക്കുമെന്നും വീ‍ഡിയോയില്‍ പറയുന്നു. ഉരുളക്കിഴങ്ങ് മുറിയില്‍ വെളിച്ചമില്ലാത്ത തണുത്തൊരിടത്ത് സൂക്ഷിക്കുന്നത് അവ ചീത്താകാതിരിക്കാന്‍ സഹായിക്കുമത്രേ.

കൂടാതെ സ്‌ട്രോബെറികള്‍ കേടാകാതിരിക്കാന്‍ ടിഷ്യൂവില്‍ പൊതിഞ്ഞ് ഒരു പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഗുണം ചെയ്യുമെന്നും അര്‍മെന്‍ പറയുന്നു.


#Food #vlogger #shares #tips #prevent #fruits #vegetables #from #spoiling

Next TV

Related Stories
ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

Jul 9, 2025 08:45 PM

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ ആവശ്യം...! അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ

ഫോർപ്ലേ എന്നാൽ എന്ത്? ലൈംഗിക ബന്ധത്തിലെ ഫോർപ്ലേയുടെ...

Read More >>
പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

Jul 9, 2025 09:30 AM

പ്രായം കൂടുന്നതായി തോന്നുന്നുണ്ടോ? ഈ ശീലങ്ങൾ പെട്ടന്ന് വാർദ്ധക്യത്തിലേക്ക് നയിക്കും

വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നയിച്ചേക്കുന്ന ശീലങ്ങൾ...

Read More >>
നിപയിൽ ആശങ്കവേണ്ട; മുൻ കരുതലെടുക്കാം...! ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Jul 8, 2025 04:29 PM

നിപയിൽ ആശങ്കവേണ്ട; മുൻ കരുതലെടുക്കാം...! ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

നിപയിൽ ആശങ്കവേണ്ട; മുൻ കരുതലെടുക്കാം...! ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും...

Read More >>
ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

Jul 6, 2025 06:53 PM

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!...

Read More >>
Top Stories










//Truevisionall