#arrest | പകൽ തുണിക്കടയിൽ ജോലി, രാത്രി മോഷണം തൊഴിൽ; വയനാട് സ്വദേശി അറസ്റ്റിൽ

#arrest | പകൽ തുണിക്കടയിൽ ജോലി, രാത്രി മോഷണം തൊഴിൽ; വയനാട് സ്വദേശി  അറസ്റ്റിൽ
Aug 19, 2024 02:20 PM | By Susmitha Surendran

കാഞ്ഞങ്ങാട്: (truevisionnews.com)  പകൽ വസ്ത്രശാലയിൽ സെയിൽസ്‌മാനായി ജോലിചെയ്യുകയും രാത്രിയിൽ മോഷണം പതിവാക്കുകയും ചെയ്ത യുവാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു.

വയനാട് അമ്പലവയൽ വികാസ് കോളനിയിലെ അബ്ദുൾ ആബിദി(26)നെയാണ് ഇൻസ്പെക്ടർ പി. അജിത്ത്‌കുമാർ അറസ്റ്റുചെയ്തത്. കാഞ്ഞങ്ങാട്ടെ ഒരു സുരക്ഷാ ജീവനക്കാരന്റെതും അതിഥി തൊഴിലാളികളായ രണ്ടുപേരുടെതും ഉൾപ്പെടെ നിരവധി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു.

കാഞ്ഞങ്ങാട് ടി.ബി. റോഡിലെയും കോട്ടച്ചേരിയിലെയും വീട്ടിൽ കയറി മോഷണം നടത്തി. മോഷ്ടിച്ച മുതലുകൾ തിരൂർ, തിരുവനന്തപുരം തുടങ്ങിയവിടങ്ങളിൽ കൊണ്ടുപോയി വില്പന നടത്തുകയാണ് ചെയ്യുന്നതെന്ന് ഇയാൾ പോലിസിനു മൊഴിനൽകി.

വിവിധ സി.സി.ടി.വി. ദൃശ്യങ്ങൾക്കു പിന്നാലെ സഞ്ചരിച്ച പോലീസ് പ്രതിയെ തിരിച്ചറിയുകയും ഫോൺ നമ്പർ കണ്ടെത്തി വിളിക്കുകയും ചെയ്തു.

കാഞ്ഞങ്ങാട്ടെ ഒരു വസ്ത്രാലയത്തിൽ ജോലിചെയ്യുന്ന ഇയാളെ ഫോൺ ഉപയോഗിച്ച്‌ തന്ത്രപൂർവം പിടിക്കുകയായിരുന്നു.

റിസോർട്ടിലെ കവർച്ചയുൾപ്പെടെ വയനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ എട്ട്‌ കേസുകളുണ്ട്. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക്‌ റിമാൻഡ് ചെയ്തു.

#Work #cloth #shop #day #work #thief #night #native #Wayanad #arrested

Next TV

Related Stories
പൊന്നിന്റെ പിടിവിട്ടു....! വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു...

Jul 23, 2025 11:28 AM

പൊന്നിന്റെ പിടിവിട്ടു....! വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു...

വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു...

Read More >>
ആഡംബര വാഹനങ്ങളിൽ ലഹരി വിൽപ്പന; കോഴിക്കോട് അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

Jul 23, 2025 11:27 AM

ആഡംബര വാഹനങ്ങളിൽ ലഹരി വിൽപ്പന; കോഴിക്കോട് അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

കോഴിക്കോട് അത്തോളിയിൽ എൽ എസ് ഡി സ്റ്റാമ്പുമായി യുവാവ്...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

Jul 22, 2025 10:55 PM

തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് ,പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക നാളെ...

Read More >>
Top Stories

//Truevisionall