#whatsapp | ജിഫിയുടെ സ്റ്റിക്കര്‍ ശേഖരത്തില്‍ നിന്ന് മികച്ച സ്റ്റിക്കറുകള്‍; പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്

#whatsapp | ജിഫിയുടെ സ്റ്റിക്കര്‍ ശേഖരത്തില്‍ നിന്ന് മികച്ച സ്റ്റിക്കറുകള്‍; പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്
Aug 18, 2024 02:38 PM | By Athira V

( www.truevisionnews.com )പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. ജിഫിയുമായി കൈകോര്‍ത്ത് ഉപയോക്താക്കള്‍ക്കായി കൂടുതല്‍ സ്റ്റിക്കറുകള്‍ കൊണ്ടുവരുകയാണ് വാട്സ്ആപ്പ്.

വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ലഭ്യമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നല്‍കുന്ന സംഭാഷണ സഹായിയായ മെറ്റാ എഐ ഉപയോഗിച്ച് മികച്ച സ്റ്റിക്കറുകള്‍ രൂപകല്‍പന ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍.

ഉപയോക്താക്കള്‍ക്ക് ജിഫിയുടെ സ്റ്റിക്കര്‍ ശേഖരത്തില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് മികച്ച സ്റ്റിക്കറുകള്‍ ലഭിക്കും. ആപ്ലിക്കേഷനില്‍ നിന്ന് പുറത്തുപോകാതെ തന്നെ റെലവന്റ് സ്റ്റിക്കറുകള്‍ സെര്‍ച്ച് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കും. സ്റ്റിക്കര്‍ ഐക്കണില്‍ ടാപ്പുചെയ്യാനും മുന്‍ഗണന അനുസരിച്ച് കണ്ടെത്താനും കഴിയും.

കസ്റ്റം സ്റ്റിക്കര്‍ മേക്കര്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡില്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ ജനുവരിയില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമിനായി അവതരിപ്പിച്ചിരുന്നു, നിലവിലുള്ള ഒരു ചിത്രം തെരഞ്ഞെടുക്കാനും അതിന് മുകളില്‍ കട്ടൗട്ട്, ടെക്സ്റ്റ്, ഡ്രോയിങ് തുടങ്ങിയ ഘടകങ്ങള്‍ ചേര്‍ക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു.

സ്റ്റിക്കര്‍ ട്രേയില്‍ സേവ് ചെയ്തിരിക്കുന്ന മുമ്പ് സൃഷ്ടിച്ച സ്റ്റിക്കറുകള്‍ എഡിറ്റ് ചെയ്യാനും കഴിയും. ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന ഒരു സ്റ്റിക്കര്‍ ഉപയോക്താക്കള്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, അവര്‍ക്ക് മെറ്റാ എഐ വഴി സ്റ്റിക്കര്‍ സൃഷ്ടിക്കാം.

യുഎസിലെ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമാണ്. ഫീച്ചര്‍ സ്പാനിഷ്, ബഹാസ ഇന്തോനേഷ്യ ഭാഷകളിലും ലഭ്യമാണ്. ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകാന്‍ കുറച്ചുകൂടി കാത്തിരിക്കണം.

#whatsapp #introduces #giphy #sticker #collection #updates

Next TV

Related Stories
മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

May 13, 2025 09:23 AM

മിണ്ടാപ്രാണികൾ ഇനി മിണ്ടിത്തുടങ്ങും; മൃഗങ്ങളുടെ ശബ്ദങ്ങള്‍ മനുഷ്യഭാഷയിലേക്ക്.....

വളർത്തുമൃഗങ്ങളുടെ ശബ്ദങ്ങൾ മനുഷ്യഭാഷയിലേക്ക് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ഛ് തർജ്ജിമ...

Read More >>
Top Stories










GCC News