#accident | ഡോറിലിരുന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാർ ഓടയിലേക്ക് വീണു, 22കാരന് ദാരുണാന്ത്യം

#accident | ഡോറിലിരുന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാർ ഓടയിലേക്ക് വീണു,  22കാരന് ദാരുണാന്ത്യം
Aug 18, 2024 12:20 PM | By Susmitha Surendran

രാജപുരം: (truevisionnews.com)  കാസർഗോഡ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടം.

കർണാടകയിലെ സൂറത്കൽ എൻഐടിയിലെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. സൂറത്കൽ എൻഐടിയിലെ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥി അറീബുദ്ധീനാണ് മരിച്ചത്.

റായ്ച്ചൂർ സ്വദേശിയായ 22കാരൻ അറീബുദ്ധീൻ കാറിന്റെ ഗ്ലാസ് താഴ്ത്തി ഡോറിലിരുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

റാണിപുരത്തേക്കുള്ള വഴിയിൽ പെരുതടി അങ്കണവാടിക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.

അറീബുദ്ധീൻ ഉൾപ്പെടെ നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഡോറിലിരുന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ നിയന്ത്രണ നഷ്ടമായ കാർ ഓടയിൽ വീഴുകയായിരുന്നു.

അപകടസമയത്ത് കാറിനും മൺതിട്ടയ്ക്കും ഇടയിലായി പോയ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.

അറീബുദ്ധീന് ഒപ്പമുണ്ടായിരുന്ന സഹപാഠികൾക്ക് പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഈ റോഡിൽ അപകടം പതിവാണെന്നാണ് പ്രദേശവാസികൾ വിശദമാക്കുന്നത്.

#22year #old #man #tragic #end #car #fell #road #filming #video #sitting #door

Next TV

Related Stories
ഭാര്യയുടെ പീഡനം ചിത്രീകരിച്ചത് ഭർത്താവ്; സത്യഭാമയും സാബിക്കും ലഹരിക്കടിമകൾ, അന്വേഷണത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

Apr 22, 2025 12:35 PM

ഭാര്യയുടെ പീഡനം ചിത്രീകരിച്ചത് ഭർത്താവ്; സത്യഭാമയും സാബിക്കും ലഹരിക്കടിമകൾ, അന്വേഷണത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

ഭർത്താവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പാലക്കാട് കല്ലടിക്കോട് സ്വദേശിയാണ്...

Read More >>
നാദാപുരം ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

Apr 22, 2025 12:28 PM

നാദാപുരം ജാതിയേരിയിലെ ദമ്പതികൾക്ക് മർദ്ദനമേറ്റ സംഭവം; ഒരാൾ അറസ്റ്റിൽ, അക്രമിസംഘത്തിന്റെ ഥാർ ജീപ്പ് കണ്ടെത്താൻ നടപടി

വിഷ്ണുമംഗലത്ത് നിന്ന് പുളിയാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർയാത്രക്കാരായ ദമ്പതികളാണ്...

Read More >>
റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ മകൻ; എഫ്ഐആറിട്ട് കൃത്യം ഒരു മാസത്തിനുശേഷം ദമ്പതികളുടെ കൊലപാതകം, ദുരൂഹത?

Apr 22, 2025 12:21 PM

റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ മകൻ; എഫ്ഐആറിട്ട് കൃത്യം ഒരു മാസത്തിനുശേഷം ദമ്പതികളുടെ കൊലപാതകം, ദുരൂഹത?

മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും...

Read More >>
ദേഹത്ത് ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കൾ; യുവാവ് പിടിയില്‍

Apr 22, 2025 12:02 PM

ദേഹത്ത് ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കൾ; യുവാവ് പിടിയില്‍

കൈവശമുണ്ടായിരുന്ന അഞ്ച് ഗ്രാം കഞ്ചാവ്, എട്ട്ഗ്രാം എംഡിഎംഎ എന്നിവയാണ് ഹൈവേ പോലീസ്...

Read More >>
Top Stories