#SamsungGalaxy | നിങ്ങള്‍ക്ക് സാംസങ് ഗ്യാലക്‌സിയിലെ ഒരു സുരക്ഷാപ്രശ്‌നം കണ്ടെത്താനാകുമോ? 8.38 കോടി സമ്മാനം!

#SamsungGalaxy | നിങ്ങള്‍ക്ക് സാംസങ് ഗ്യാലക്‌സിയിലെ ഒരു സുരക്ഷാപ്രശ്‌നം കണ്ടെത്താനാകുമോ? 8.38 കോടി സമ്മാനം!
Aug 18, 2024 11:00 AM | By Susmitha Surendran

സോൾ: (truevisionnews.com)  സാങ്കേതിക വിദഗ്ധർക്കും ഗ്യാലക്‌സി ഉപഭോക്താക്കള്‍ക്കും ലക്ഷങ്ങൾ സമ്പാദിക്കാനുള്ള അവസരമൊരുക്കി സാംസങ് ഗ്യാലക്‌സി.

മൊബൈൽ സെക്യൂരിറ്റി പ്രോഗ്രാമിന്‍റെ ഭാഗമായാണ് കമ്പനിയുടെ സോഫ്റ്റ്‌വെയറിലെ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തുന്നവർക്ക് പാരിതോഷികം നല്‍കുക. സുരക്ഷാ ഗവേഷകർക്കും മറ്റുള്ളവർക്കും ബഗ് ബൗണ്ടി പ്രോഗ്രാമിന്‍റെ ഭാഗമാകാം.

സാംസങിന്‍റെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളിൽ കടന്നുകയറി നിയന്ത്രണം കൈക്കലാക്കാനും വിവരങ്ങൾ ചോർത്താനും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും ഉപകരണത്തിന്‍റെ സുരക്ഷ മറികടക്കാനുമെല്ലാം ഹാക്കർമാരെ സഹായിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങൾ കണ്ടെത്തുകയാണ് ടാസ്‌ക്.

ഇങ്ങനെ കണ്ടെത്തുന്ന സുരക്ഷാ പ്രശ്‌നത്തിന്‍റെ തീവ്രതയും ഓരോ പ്രൊജക്ടിന്‍റെയും പ്രാധാന്യവും അനുസരിച്ച് ബഗ് ബൗണ്ടി പ്രോഗ്രാമിൽ പ്രതിഫലമായി നൽകുന്ന തുകയിൽ വ്യത്യാസമുണ്ടാവും.

10 ലക്ഷം ഡോളർ വരെ ഇതുവഴി സമ്പാദിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. സാംസങിന്‍റെ പുതിയ നോക്‌സ് വോൾട്ട് ഹാക്ക് ചെയ്ത് സാംസങിന്‍റെ ഹാർഡ്‌വെയർ സുരക്ഷാ സംവിധാനത്തിൽ റിമോട്ട് കോഡ് എക്‌സിക്യൂട്ട് ചെയ്താൽ പരമാവധി സമ്മാനത്തുകയായ 10 ലക്ഷം ഡോളര്‍ (8.38 കോടിയിലേറെ രൂപ) സ്വന്തമാക്കാം.

ക്രിപ്‌റ്റോഗ്രഫിക് കീകളും മൊഹൈൽ ഡിവൈസുകളുടെ ബയോമെട്രിക് വിവരങ്ങളും സൂക്ഷിക്കുന്നതിനായി ഒരുക്കിയ സംവിധാനമാണ് നോക്‌സ് വോൾട്ട്.

മുമ്പ് അൺലോക്ക് ചെയ്തിട്ടില്ലാത്ത ഫോൺ അൺലോക്ക് ചെയ്ത് വിവരങ്ങൾ എടുത്താൽ അവർക്ക് നാല് ലക്ഷം ഡോളർ വരെ ലഭിക്കും. ഗാലക്‌സി സ്‌റ്റോറിൽ നിന്ന് ദൂരെ ഇരുന്ന് ഒരു ഉപകരണത്തിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ 60,000 ഡോളർ വരെ സമ്മാനം നേടാനാകും.

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്ന എത്തിക്കൽ ഹാക്കർമാർക്ക് ഒരു ലക്ഷം ഡോളർ വരെ സമ്മാനമായി നേടാം.

സാംസങിന്‍റെ ബഗ് ബൗണ്ടി പ്രോഗ്രാമുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ അറിയുന്നതിന് സാംസങ് വെബ്‌സൈറ്റ് സന്ദർശിച്ചാൽ മതിയാകും. 2017 ലാണ് ബഗ് ബൗണ്ടി പ്രോഗ്രാം ആരംഭിച്ചത്. അതിന് ശേഷം ഇതുവരെ 36 കോടി രൂപയോളം കമ്പനി സമ്മാനമായി നൽകിയിട്ടുണ്ട്.

#find #security #issue #Samsung #Galaxy? #8.38 #crore #prize!

Next TV

Related Stories
#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

Sep 24, 2024 12:41 PM

#WhatsApp | എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്ന ആ കിടലന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

സെറ്റിങ്‌സില്‍ ‘പ്രൈവസി-അഡ്വാന്‍സ്ഡ്-ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ തെരഞ്ഞെടുത്താല്‍ ഫീച്ചര്‍...

Read More >>
#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

Sep 16, 2024 05:10 PM

#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ടില്‍ പ്രത്യേക വില്‍പന നടക്കും....

Read More >>
#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

Sep 9, 2024 01:50 PM

#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

ഇത് ബാറ്ററിയുടെ ലൈഫ് കൂട്ടും. ഡിസ്പ്ലേ കൂടുതൽ ആകർഷകമാക്കാൻ ബോർഡർ റിഡക്‌ഷൻ സ്ട്രക്ചർ കൊണ്ടുവരുമെന്നും...

Read More >>
#ElonMusk | നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും; പ്രഖ്യാപനവുമായി എലോൺ മസ്ക്

Sep 8, 2024 10:28 PM

#ElonMusk | നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും; പ്രഖ്യാപനവുമായി എലോൺ മസ്ക്

2026ഓ‌‌ടെ ചൊവ്വയിലേക്ക് സ്റ്റാ‍ർഷിപ്പുകളെ അയക്കും. ചൊവ്വയിലെ ലാൻഡിം​ഗ് പരിശോധിക്കാനായി അൺക്രൂവ്ഡ് ടെസ്റ്റ്...

Read More >>
#asteroid | 100 അടി വലിപ്പമുള്ള ഒരു ഛിന്ന​ഗ്രഹം, ഇന്ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകും

Sep 8, 2024 03:26 PM

#asteroid | 100 അടി വലിപ്പമുള്ള ഒരു ഛിന്ന​ഗ്രഹം, ഇന്ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകും

നൂറ് അടി വലിപ്പമുള്ള ഛിന്ന​ഗ്രഹത്തിന് 2024 ആ‍ർഎഫ്2 (2024 RF2) എന്നാണ് നാസ പേര്...

Read More >>
Top Stories