#fashion | സാരിയില്‍ സുന്ദരിയായി ജാന്‍വി; അമ്മയെപ്പോലെ എന്ന് ആരാധകര്‍

#fashion | സാരിയില്‍ സുന്ദരിയായി ജാന്‍വി; അമ്മയെപ്പോലെ എന്ന് ആരാധകര്‍
Aug 16, 2024 04:22 PM | By Athira V

ബോളിവുഡിലെ യുവ നടിമാരില്‍ ആദ്യ പേരുകാരിയാണ് ജാന്‍വി കപൂര്‍‌. പുതിയ ജനറേഷന്‍റെ ഫാഷന്‍ ഐക്കണ്‍ കൂടിയാണ് ജാന്‍വി.

സാരിയില്‍ തിളങ്ങി നില്‍ക്കുന്ന ജാന്‍വിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഒരു കാലത്ത് ബോളിവുഡിലെ മുന്‍നിര താരമായിരുന്നു ശ്രീദേവിയുടെ മകളായ ജാന്‍വി ശരിക്കും സാരിയില്‍ തിളങ്ങുന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

സുധാന്‍ഷു സരിയ സംവിധാനം ചെയ്ത സ്പൈ ത്രില്ലര്‍‌ ചിത്രം ഉലഝ് ആണ് ജാന്‍വി കപൂര്‍‌ നായികയായി എത്തിയ അവസാന ചിത്രം. വന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം എന്നാല്‍ തീയറ്ററില്‍ വലിയ ചലനം ഉണ്ടാക്കിയില്ല.

ചിത്രത്തില്‍ റോഷന്‍ മാത്യുവും ഗുല്‍ഷന്‍‌ ദേവയ്യയുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആദില്‍ ഹുസൈന്‍, രാജേന്ദ്ര ഗുപ്ത, ജിതേന്ദ്ര ജോഷി, സാക്ഷി തല്‍വാര്‍ എന്നിങ്ങനെയുള്ള താരനിരയും അണിനിരന്നിട്ടുണ്ട്.

അടുത്തിടെ ജാന്‍വി ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലായത് വലിയ വാര്‍ത്തയായിരുന്നു. വളരെ മോശം അവസ്ഥയിലായിരുന്നു എന്നാണ് ജാന്‍വി തന്നെ പിന്നീട് ഇതിനെക്കുറിച്ച് പറഞ്ഞത്.

#fashion #news #janhvikapoor #new #sarojaramani #saree #viral

Next TV

Related Stories
 വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

Jul 10, 2025 02:57 PM

വേറിട്ട ഡിസൈനുകളും കോംപിനേഷനുകളും; മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി മുഖർജി

മാസ്റ്റർ പീസ് കളക്ഷൻസ് ഹാരോഡ്‌സിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി സബ്യസാചി...

Read More >>
ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

Jul 4, 2025 10:32 PM

ഓരോരോ ഫാഷനേ ....! ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ് ബിക്കിനി'

ചൂട് കാലത്ത് ട്രന്‍റിംഗായി ചൈനീസ് പുരുഷന്മാരുടെ 'ബെയ്ജിംഗ്...

Read More >>
Top Stories

//Truevisionall