#mpox | മുഖത്തും സ്വകാര്യഭാഗങ്ങളിലും കുമിളകൾ, പനിയും തലവേദനയും; എന്താണ് എംപോക്‌സ് ?

#mpox | മുഖത്തും സ്വകാര്യഭാഗങ്ങളിലും കുമിളകൾ, പനിയും തലവേദനയും; എന്താണ് എംപോക്‌സ് ?
Aug 16, 2024 12:16 PM | By Athira V

ന്യൂഡൽഹി: ( www.truevisionnews.com ) എം പോക്‌സ് രോഗത്തിന്റെ തീവ്രവ്യാപനം കണക്കിലെടുത്ത് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ് ലോകാരോഗ്യ സംഘടന.

സംഘടനയുടെ കണക്ക് പ്രകാരം 2022 മുതൽ 116 രാജ്യങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗത്തെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

രോഗ വ്യാപനം പ്രതിരോധിക്കാനും മരണങ്ങൾ തടയാനും അന്താരാഷ്ട്രതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.

എല്ലാവരേയും ആശങ്കപ്പെടുത്തുന്ന വ്യാപനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഫ്രിക്കയിൽ മാത്രം 15,000 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 461 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷത്തേതിനേക്കാൾ 160 ശതമാനമാണ് രോഗബാധയിൽ വർധനവുണ്ടായിരിക്കുന്നത്. ആഫ്രിക്കയിലെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം പബ്ലിക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിരുന്നു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയൽരാജ്യങ്ങളിലേക്കും രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. 

എന്താണ് എംപോക്‌സ്

മങ്കി പോക്‌സ് എന്നതിന്റെ മറ്റൊരു പേരാണ് എം പോക്‌സ്. 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സിന്റെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. വസൂരിയ്ക്ക് സമാനമായ ശാരീരിക അവസ്ഥ രോഗികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്.

ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. മിക്ക ആളുകളിലും നേരിയ ലക്ഷണങ്ങളാണ് കാണാറ്. എന്നാൽ ചിലർക്ക് വൈദ്യസഹായം ആവശ്യമായ ഗുരുതര സ്വഭാവത്തിലേക്ക് മാറാറുണ്ട്. കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

മുമ്പത്തെ എംപോക്‌സ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇക്കുറി പ്രത്യക്ഷമാകുന്നതെന്നും വിദഗ്ധർ പറയുന്നുണ്ട്. നേരത്തേ നെഞ്ചിലും കൈകാലുകളിലും കുമിളകളായിരുന്നു പ്രധാനലക്ഷണമെങ്കിൽ ഇപ്പോഴത്തേത് നേരിയതോതിൽ ജനനേന്ദ്രിയ ഭാഗത്ത് കുമിളകൾ വരുന്ന രീതിയിലാണ്. അതുകൊണ്ടുതന്നെ രോഗം തിരിച്ചറിയാൻ വൈകുന്നതായും വിദഗ്ധർ കണക്കാക്കുന്നു.

എം പോക്‌സ് വന്ന വഴി

1958-ൽ ഡെന്മാർക്കിലെ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. മങ്കിപോക്‌സ് എന്ന പേരിനുപിന്നിലെ വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന വാദങ്ങൾ വന്നതോടെയാണ് ലോകാരോഗ്യസംഘടന എംപോക്‌സ് എന്ന് പേരുമാറ്റാൻ തീരുമാനിച്ചത്.

മനുഷ്യരിൽ ആദ്യമായി എംപോക്‌സ് രോഗം റിപ്പോർട്ട് ചെയ്തത് 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒമ്പത് വയസ്സുകാരനിലാണ്. 2022 മുതൽ മങ്കി പോക്‌സ് വ്യാപനമുണ്ടെങ്കിലും അടുത്തിടെയാണ് തീവ്രമായത്. അതേ വർഷം ഇന്ത്യയിൽ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിൽ 35 വയസ്സുള്ളയാളിലാണ്.

രോഗ പകർച്ച

മൃഗങ്ങൾ, രോഗിയുടെ ശരീരസ്രവങ്ങൾ, മലിനമായ വസ്തുക്കൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ മങ്കിപോക്‌സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.

വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെയാണ് എംപോക്‌സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം.

ചികിത്സയും പ്രതിരോധവും

വൈറൽ രോഗമായതിനാൽ എംപോക്‌സിന് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും എംപോക്‌സിന്റെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

അതേസമയം എംപോക്‌സിന്റെ വാക്‌സിനേഷൻ നിലവിലുണ്ട്. രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് എംപോക്‌സ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം.

വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം.

വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി പാകംചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

എച്ച്1 എൻ1 പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നിവക്കാണ് ഇതുവരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. എഴുപതിലധികം രാജ്യങ്ങളിലേക്ക് പടർന്നതിനെത്തുടർന്ന് 2022-ൽ ലോകാരോഗ്യസംഘടന എംപോക്സ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

#Blisters #on #face #private #parts #fever #and #headache #What #Empox

Next TV

Related Stories
#blacktea |   വൈകിട്ട് എന്നും കട്ടൻചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം ....

Oct 1, 2024 03:51 PM

#blacktea | വൈകിട്ട് എന്നും കട്ടൻചായ കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയാം ....

കട്ടൻ ചായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന്...

Read More >>
#health | സ്ഥിരം തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Sep 29, 2024 07:34 PM

#health | സ്ഥിരം തണുത്ത വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തണുത്ത വെള്ളം അമിതമായി കുടിച്ചാൽ പ്രതിരോധശേഷിയെ കാര്യമായി ബാധിക്കുമെന്നും ചില പഠനങ്ങൾ...

Read More >>
#Health | റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും

Sep 28, 2024 08:35 PM

#Health | റെസിസ്റ്റന്റ് ഹൈപ്പ‌ർടെൻഷൻ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും

ജീവിതശൈലിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും മരുന്നുകളും കൊണ്ട് മിക്കവരിലും ഹൈപ്പർടെൻഷൻ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും....

Read More >>
#sex | അതിരാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങൾ...

Sep 28, 2024 07:28 AM

#sex | അതിരാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ടുള്ള ഗുണങ്ങൾ...

രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഗുണങ്ങള്‍ എന്തൊല്ലാമെന്ന്...

Read More >>
#health | ഫോണിൽ നോക്കുമ്പോൾ കണ്ണിന് വേദനയും ചൊറിച്ചിലുമുണ്ടോ...?എങ്കിൽ ശ്രദ്ധിക്കണം

Sep 27, 2024 08:43 PM

#health | ഫോണിൽ നോക്കുമ്പോൾ കണ്ണിന് വേദനയും ചൊറിച്ചിലുമുണ്ടോ...?എങ്കിൽ ശ്രദ്ധിക്കണം

ഒരിക്കലും സ്വയം ചികിത്സ ചെയ്യരുത്. കണ്ണിന് ആവശ്യമായ ഈർപ്പം...

Read More >>
#sex | സെക്‌സിന് മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടകരം! അതേതെല്ലാം എന്നറിയാം...

Sep 27, 2024 01:13 PM

#sex | സെക്‌സിന് മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടകരം! അതേതെല്ലാം എന്നറിയാം...

എന്നാൽ ശാരീരിക ബന്ധത്തിന് മുമ്പോ ശാരീരിക ബന്ധത്തിന് ശേഷമോ ചില ഭക്ഷണം കഴിക്കരുതെന്ന് നിങ്ങൾക്കറിയാമോ? ആ ഭക്ഷണങ്ങൾ അപകടകരമാണ്. അതേതെല്ലാം...

Read More >>
Top Stories