'ഡോൺ' മുന്നിൽ ഇന്നോവയിൽ, പിന്നാലെ 'ഉണ്ണിക്കണ്ണനും കൂട്ടരും'; ഈന്തപ്പഴ ടിന്നില്‍ കടത്തികൊണ്ടുവന്നത് കോടികളുടെ ലഹരി

'ഡോൺ' മുന്നിൽ ഇന്നോവയിൽ, പിന്നാലെ 'ഉണ്ണിക്കണ്ണനും കൂട്ടരും';  ഈന്തപ്പഴ ടിന്നില്‍ കടത്തികൊണ്ടുവന്നത് കോടികളുടെ ലഹരി
Jul 10, 2025 01:48 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കേന്ദ്ര ഏജന്‍സികളെ എല്ലാം വെട്ടിച്ചെത്തിയ സംഘത്തില്‍ നിന്ന് നാടകീയമായാണ് കോടികള്‍ വിലവരുന്ന എംഡിഎംഎ പോലീസ് പിടികൂടിയത്.പോലീസിന്റെ കണ്ണ് വെട്ടിക്കാനായി പിക്കപ്പ് വാനില്‍ കടത്തിയ ലഹരിയാണ് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിടികൂടാനായത്.

സംഭവത്തില്‍ സഞ്ജു(42), നന്ദു(32), ഉണ്ണിക്കണ്ണന്‍(39), പ്രവീണ്‍ (35) എന്നിവരാണ് പിടിയിലായത്. ഒമാനില്‍നിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാല്‍ കിലോ എംഡിഎംഎയും 17 ലിറ്റര്‍ വിദേശ മദ്യവും അടങ്ങുന്ന കോടികള്‍ വിലവരുന്ന ലഹരി ശേഖരമാണ് തിരുവനന്തപുരം ജില്ലാ റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടിയത്.

ലഹരി മാഫിയയ്ക്കിടയില്‍ ഡോണ്‍ എന്നറിയപ്പെടുന്ന സഞ്ജുന്റെ നേതൃത്വത്തിലായിരുന്നു കടത്ത് എന്നാണ് പോലീസ് പറയുന്നത്. പുലര്‍ച്ചെ ഒമാനില്‍ നിന്നാണ് ലഹരിയുമായി സഞ്ജുവും കുടുംബവും മറ്റൊരു പ്രതിയായ നന്ദുവും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്.

വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങി ശേഷം ഇവര്‍ കല്ലമ്പലം ഭാഗത്തേക്ക് ഒരു ഇന്നോവ കാറിലാണ് സഞ്ചരിച്ചത്. ഇവരുടെ ലഗേജുമായി പിറകിലായി ഒരു പിക്കപ്പ് വാനുമെത്തി. ഉണ്ണിക്കണ്ണനും പ്രവീണുമാണ് ഈ പിക്കപ്പ് വാനിലുണ്ടായിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. കല്ലമ്പലത്ത് വച്ച് ഇവരുടെ വാഹനം തടഞ്ഞു പരിശോധന നടത്തി. ഇന്നോവയില്‍നിന്ന് ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ പിക്കപ്പ് വാന്‍ പരിശോധിച്ചപ്പോള്‍ ഈന്തപ്പഴ ടിന്നില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെടുത്തു. മദ്യവും പിടികൂടി.

സഞ്ജു നേരത്തെയും ലഹരി കേസില്‍ പ്രതിയാണ്. മറ്റുള്ളവരുടെ പേരിലും മറ്റുമാണ് ഇയാള്‍ വിദേശത്ത് നിന്ന് ലഹരി അയച്ചിരുന്നത്. തന്റേതല്ല ഇപ്പോള്‍ പിടികൂടിയ ലഹരിയടങ്ങുന്ന ലഗേജ് എന്ന നിലപാടിലാണ് ഇപ്പോഴും സഞ്ജുവുള്ളത്. എന്നാല്‍ സഞ്ജുവിന്റെതാണ് ലഗേജ് എന്നതടക്കമുള്ള കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

വീട്ടില്‍ പട്ടികളെ വളര്‍ത്തി ലഹരി സൂക്ഷിക്കുന്ന പതിവ് ഇയാള്‍ക്ക് ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു. പരിശോധനയ്ക്ക് എത്തുന്ന പോലീസുകാര്‍ക്ക് നേരെ പട്ടികളെ അഴിച്ച് വിടുമായിരുന്നെന്നും പോലീസ് അറിയിച്ചു.

thiruvananthapuram mdma drug bust case Tinned dates smuggled city worth crores

Next TV

Related Stories
മരിച്ചത് വടകര സ്വദേശിനി; മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Jul 30, 2025 10:44 PM

മരിച്ചത് വടകര സ്വദേശിനി; മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മാഹി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് വടകര...

Read More >>
മാഹി പൊലീസ് എന്നാ സുമ്മാവ...! ജോലിക്ക് നിന്ന വീട്ടിൽ നിന്ന്  25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ

Jul 30, 2025 10:28 PM

മാഹി പൊലീസ് എന്നാ സുമ്മാവ...! ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ

പന്തക്കലിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണം കവർന്നു, ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും പിടിയിൽ...

Read More >>
കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ വീണ്ടും അപകടം; പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്

Jul 30, 2025 10:01 PM

കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ വീണ്ടും അപകടം; പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ യാത്രികനായ ഭിന്നശേഷിക്കാരന്...

Read More >>
ബസ് പണിമുടക്കുമെന്ന വാശിയിൽ തൊഴിലാളികൾ; പിന്തുണയില്ലെന്ന് ഉടമകളും തൊഴിലാളി യൂണിയനുകളും

Jul 30, 2025 09:17 PM

ബസ് പണിമുടക്കുമെന്ന വാശിയിൽ തൊഴിലാളികൾ; പിന്തുണയില്ലെന്ന് ഉടമകളും തൊഴിലാളി യൂണിയനുകളും

തൊട്ടിൽപ്പാലം തലശ്ശേരി റൂട്ടിലെ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം , ബസ് പണിമുടക്കുമെന്ന വാശിയിൽ...

Read More >>
'കേക്കും ലഡുവും വേണ്ട.. അരമന കാണാൻ വരികയും വേണ്ട...'; 'ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം' -തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

Jul 30, 2025 08:43 PM

'കേക്കും ലഡുവും വേണ്ട.. അരമന കാണാൻ വരികയും വേണ്ട...'; 'ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം' -തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ ജയിലിൽ അടച്ചതിനെതിരെ കണ്ണൂർ കരുവഞ്ചാലിൽ കത്തോലിക്കാ...

Read More >>
ചികിത്സയില്‍ കഴിയുന്ന ഭര്‍തൃ പിതാവിനെ കാണാനായി ഭർത്താവിനൊപ്പം യാത്ര; ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Jul 30, 2025 08:03 PM

ചികിത്സയില്‍ കഴിയുന്ന ഭര്‍തൃ പിതാവിനെ കാണാനായി ഭർത്താവിനൊപ്പം യാത്ര; ട്രെയിനിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ചെന്നൈയ്ക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു...

Read More >>
Top Stories

Entertainment News

//Truevisionall