ബെംഗളൂരു: ( www.truevisionnews.com ) കർണാടകയിലെ ചിക്ബല്ലാപുരയിൽ പതിനെട്ടുകാരിക്കെതിരെ ആസിഡ് ആക്രമണം. വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിക്ക് നേരെ ആസിഡ് എറിയുകയായിരുന്നു. പിന്നാലെ ആക്രമി സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെൺകുട്ടിയുടെ പൊള്ളൽ ഗുരുതരമല്ല, അതേസമയം ആക്രമി 22കാരനായ ആനന്ദ്കുമാർ ഗുരുതരാവസ്ഥയിലാണ്. സംഭവം നടന്നത് ചൊവ്വാഴ്ച വൈകിട്ടോടെയാണ്.
പതിനെട്ടുകാരിയായ പെൺകുട്ടിയോട് വിവാഹം കഴിക്കണമെന്ന് ആനന്ദ്കുമാർ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി ഇത് നിരസിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ വൈകിട്ട് വീട്ടിലെത്തിയാണ് പെൺകുട്ടിയുടെ മുഖത്തേക്ക് ടോയ്ലറ്റ് ആസിഡ് ക്ലീനർ എറിഞ്ഞത്. കണ്ണിലടക്കം പരിക്കുണ്ട്. എന്നാൽ ഇത് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
.gif)

പെൺകുട്ടിയെ ആക്രമിച്ച് തൊട്ടടുത്ത നിമിഷം തന്നെ ആനന്ദ് കുമാർ സ്വയം ഡീസലൊഴിച്ച് തീകൊളുത്തി. ഇയാൾക്ക് 70 ശതമാനത്തോളം പൊള്ളലുണ്ട്. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സംഭവത്തിൽ ചിക്ബല്ലാപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Acid attack on 18-year-old girl who rejected marriage proposal- Young man later sets himself on fire and tries to commit suicide
