മംഗളൂരു: (truevisionnews.com) ഹാസൻ ജില്ലയിലെ ചന്നനാരായപട്ടണം താലൂക്കിലെ ഹേമാവതി കനാലിൽ യുവാവും ഭാര്യയും മരിച്ച നിലയിൽ കണ്ടെത്തി.
ഇവരുടെ മകളെ കാണാതായിട്ടുണ്ട്. കെരെബീധി സ്വദേശി എം.ശ്രീനിവാസ് (43), ഭാര്യ സ്വേത(36) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൾ നാഗശ്രീയെ(13) കണ്ടെത്താൻ തിരച്ചിൽ നടക്കുന്നു.
ശ്രീനിവാസ് കാർ ഡ്രൈവറായും സ്വേത സ്വകാര്യ സ്കൂൾ അധ്യാപികയായും ജോലി ചെയ്യുകയായിരുന്നു. ദമ്പതികളേയും മകളെയും ചൊവ്വാഴ്ച മുതൽ കാണാനില്ലായിരുന്നു.
ബന്ധുക്കൾ നൽകിയ പരാതിയിൽ ചന്നനാരായപട്ടണം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വ്യാഴാഴ്ച കനാലിൽ മഡപ്പുര ഭാഗത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ദമ്പതികൾ കുട്ടിയോടൊപ്പം കനാലിലേക്ക് ചാടുന്നത് കണ്ടതായി നാട്ടുകാർ സ്ഥലം സന്ദർശിച്ച ജില്ലാ പൊലീസ് സൂപ്രണ്ട് മുഹമ്മദ് സുജിതയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056)
#Young #man #wife #founddead #canal #Searching #missing #daughter