വയനാട് : (truevisionnews.com) ഉരുള്‍പൊട്ടലില്‍ ബാങ്കുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ ലഭ്യമാക്കാൻ മേപ്പാടി ഗവ ഹയർസെക്കൻഡറി സ്കൂളിൽ നാളെ (ഓഗസ്റ്റ് 16) അദാലത്ത് സംഘടിപ്പിക്കും.
ജില്ലാ ഭരണകൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിലാണ് അദാലത്ത് നടക്കുക.
ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ അനുകൂല്യങ്ങൾ ലഭ്യമാകുന്നതിനുള്ള തടസ്സം നീക്കുന്നതിനാണ് ബാങ്ക് അദാലത്ത് സംഘടിപ്പിക്കുന്നത്. ദുരന്തബാധിതരായവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.
വിവിധ ക്യാമ്പുകളിൽ താമസിക്കുന്ന ദുരന്തബാധിതതരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.
ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 14 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
639 കുടുംബങ്ങളിലെ 662 പുരുഷന്‍മാരും 653 സ്ത്രീകളും 415 കുട്ടികളും ഉള്‍പ്പെടെ 1730 പേരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈ-ചൂരല്‍ മല ദുരന്തത്തിന്റെ ഭാഗമായി 10 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
#Fast #survival #Adalat #tomorrow #Meppadi #retrieve #lost #documents