#MadhavGadgil | ‘പുനരധിവാസം എത്രയും വേഗം യാഥാർത്ഥ്യമാക്കണം; അനുമതിയില്ലാത്ത കരിങ്കൽ ക്വാറികൾ പരിസ്ഥിതിക്ക് ദോഷം’ - മാധവ് ഗാഡ്ഗിൽ

#MadhavGadgil | ‘പുനരധിവാസം എത്രയും വേഗം യാഥാർത്ഥ്യമാക്കണം; അനുമതിയില്ലാത്ത കരിങ്കൽ ക്വാറികൾ പരിസ്ഥിതിക്ക് ദോഷം’ - മാധവ് ഗാഡ്ഗിൽ
Aug 15, 2024 04:27 PM | By VIPIN P V

ദില്ലി : (truevisionnews.com) വയനാട് ദുരന്തത്തിൽ പുനരധിവാസം എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ.

ദുരിതാശ്വാസ നിധിയിലെ ഫണ്ട് ഏറ്റവും അർഹരായവരുടെ കൈകളിൽ എത്തണമെന്നെും താനും പണം നൽകിയിട്ടുണ്ടെന്ന് മാധവ് ​ഗാഡ്​ഗിൽ പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണ സമിതി സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനത്തിലാണ് മാധവ് ഗാഡ്ഗിലിൻ്റെ പ്രസ്താവന.

അനുമതിയില്ലാത്ത കരിങ്കൽ ക്വാറികളാണ് പരിസ്ഥിക്ക് ദോഷം ചെയ്യുന്നതെന്നും കേരളത്തിലെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം കുടുബശ്രീ പ്രവർത്തകർക്ക് നൽകണമെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.

റിസോട്ടുകളുടെ പ്രവർത്തനം പ്രകൃതിക്ക് ദോഷം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഹോം സ്റ്റേ റിസോട്ട് പ്രൽത്സാഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പരിസ്ഥിതി സംരക്ഷണത്തിൽ ഇന്ത്യയുടെ റാങ്ക് ഏറ്റവും മോശമാണെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു. വയനാട് മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല മേഖലകിളിലുണ്ടായ ഉരുൾപൊട്ടൽ മനുഷ്യനിർമ്മിത ദുരന്തമെന്ന് മാധവ് ​ഗാ​ഡ്​ഗിൽ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

മേപ്പാടി മേഖലയിലെ ഉരുൾപൊട്ടൽ സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണെന്ന് മാധവ് ഗാഡ്ഗിൽ പറ‍ഞ്ഞു.

സർക്കാരിൽ പ്രതീക്ഷയില്ലെന്നും ജനകീയ മുന്നേറ്റമാണ് പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമെന്ന് മാധവ് ​ഗാ‍ഡ്​ഗിൽ വ്യക്തമാക്കിയിരുന്നു.

#Rehabilitation #made#reality #soon #possible #Unauthorized #granite #quarries #bad #environment #MadhavGadgil

Next TV

Related Stories
ആശ്ചര്യം; എപ്പോഴും വിശപ്പില്ലായ്മയും ശർദ്ദിയും; പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത്  അരക്കിലോ ഭാരമുള്ള മുടിക്കെട്ട്

Jul 30, 2025 02:26 PM

ആശ്ചര്യം; എപ്പോഴും വിശപ്പില്ലായ്മയും ശർദ്ദിയും; പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത് അരക്കിലോ ഭാരമുള്ള മുടിക്കെട്ട്

മഹാരാഷ്ട്രയിൽ പത്ത് വയസ്സുകാരിയുടെ വയറ്റിൽ നിന്ന് അരക്കിലോയോളം ഭാരം വരുന്ന മുടിക്കെട്ട്...

Read More >>
കണ്ണിൽചോരയില്ലാത്ത അമ്മയോ ....? കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി യുവതി

Jul 30, 2025 01:24 PM

കണ്ണിൽചോരയില്ലാത്ത അമ്മയോ ....? കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി യുവതി

കുഞ്ഞിനെ ഒഴിവാക്കണമെന്ന് കാമുകൻ; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ്റ്റാൻഡില്‍ ഉപേക്ഷിച്ച് ഒളിച്ചോടി ...

Read More >>
'ജാമ്യം ഇല്ല '; ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

Jul 30, 2025 12:30 PM

'ജാമ്യം ഇല്ല '; ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി

ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്ന്...

Read More >>
'ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല'; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം

Jul 29, 2025 09:13 AM

'ചില വ്യക്തികൾ നൽകുന്ന വിവരങ്ങൾ ശരിയല്ല'; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങൾ തള്ളി വിദേശകാര്യ മന്ത്രാലയം....

Read More >>
Top Stories

Entertainment News

//Truevisionall