#wayanadlandslide | 'എവിടുന്നേലും എന്റെ കുട്ടി അച്ഛാ എന്ന് വിളിച്ചാലോ എന്ന് തോന്നുവാ'; 16 ദിവസങ്ങൾക്ക് ശേഷം ചൂരൽമലയിലെത്തി അനീഷ്

#wayanadlandslide | 'എവിടുന്നേലും എന്റെ കുട്ടി അച്ഛാ എന്ന് വിളിച്ചാലോ എന്ന് തോന്നുവാ'; 16 ദിവസങ്ങൾക്ക് ശേഷം ചൂരൽമലയിലെത്തി അനീഷ്
Aug 15, 2024 02:03 PM | By Athira V

വയനാട്: ( www.truevisionnews.com )ചൂരൽ മലയിലെ ഉരുൾ എടുത്ത ഭൂമിയിൽ 16 ദിവസങ്ങൾക്ക് ശേഷം അനീഷ് തിരിച്ചെത്തി. ഉരുൾപൊട്ടലിൽ തനിക്ക് നഷ്ടമാക്കിയത് ഒക്കെയും ഒരിക്കൽ കൂടെയെങ്കിലും കാണാൻ എത്തിയ അനീഷ് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായാണ് മടങ്ങിയത്.

ചൂരൽ മലയിലെ ഉരുൾപൊട്ടൽ അനീഷിനെയും ഭാര്യയും മാത്രമാണ് ബാക്കി വെച്ചത്. ഉരുൾപൊട്ടലിന് അവസാനം ചേതനയറ്റ രണ്ട് മക്കളുടെ മൃതദേഹം അനീഷിന് ഏറ്റുവാങ്ങേണ്ടി വന്നു. മൂന്ന് മക്കളിൽ ഒരാളെയും അമ്മയെയും ഇനിയും കണ്ടെത്താനായില്ല.

ദുരന്തം ഏൽപ്പിച്ച പരിക്കുകളുടെ വേദനയെക്കാൾ വലുതാണ് മനസ്സിനെറ്റത്. ആ നീറ്റൽ അടക്കിപ്പിടിച്ച് അനീഷ് വീണ്ടും ചൂരൽമല കയറി. വീട് നിന്നിടത്ത് തറയുടെ ശേഷിപ്പുകൾ മാത്രമാണ് ബാക്കി. കാണാതായ മകൻ എവിടെയോ തന്നെ വിളിക്കുന്നു എന്ന തോന്നലാണ് ഇപ്പോഴുമെന്ന് ഇടറുന്ന വാക്കുകളോടെ അനീഷ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ നിന്നും കഴിഞ്ഞ ദിവസമാണ് മടങ്ങി എത്തിയത്. ഭാര്യയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാകാതെ കുഴങ്ങുകയാണ് അനീഷ്. ഉള്ളതെല്ലാം സ്വരുക്കൂട്ടി ഉണ്ടാക്കിയ ജീപ്പ് ഇരുമ്പ് കഷ്ണമായി മാറി.

ആകെയുള്ള വീടും സമ്പാദ്യവും അല്പം പോലും ബാക്കിയില്ലാതെ കുത്തിയൊലിച്ച് എത്തിയ പുഴയെടുത്തു. ഒരായുസ്സിൽ ഓർമ്മിക്കാൻ കഴിഞ്ഞകാലത്തെ മക്കളുമൊത്തുള്ള ഓർമകൾ മാത്രമാണ് അനീഷിനും ഭാര്യക്കും ബാക്കിയായുള്ളത്. അതുമാത്രമെടുത്ത് അനീഷ് മലയിറങ്ങുകയാണ്.

#wayanadlandslide #anish #reached #chooralmala #after #16 #days #anish #two #children #died #mother #one #child #missing

Next TV

Related Stories
നാളെ അവധിയില്ല....വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം

Jul 25, 2025 05:46 PM

നാളെ അവധിയില്ല....വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം

സംസ്ഥാനത്തെ യുപി, ഹൈസ്ക്കൂൾ വിഭാഗം സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി...

Read More >>
'പിണറായി സഖാവ് ഉള്ളിടത്തോളം കാലം ജയിൽ ചാടില്ല...കിണറ്റിൽ നിന്ന് ഗോവിന്ദച്ചാമി ആ തീരുമാനമെടുത്തു'; -​ട്രോളുമായി അബിൻ വർക്കി

Jul 25, 2025 04:52 PM

'പിണറായി സഖാവ് ഉള്ളിടത്തോളം കാലം ജയിൽ ചാടില്ല...കിണറ്റിൽ നിന്ന് ഗോവിന്ദച്ചാമി ആ തീരുമാനമെടുത്തു'; -​ട്രോളുമായി അബിൻ വർക്കി

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ സർക്കാറിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ...

Read More >>
ചോർന്നൊലിക്കുന്ന വീട് ജപ്തിഭീഷണിയിൽ; ഒരു കമ്മ്യൂണിസ്റ്റ് എംഎൽഎയുടെ കഥയല്ല ഇത് ജീവിതമാണ്

Jul 25, 2025 04:42 PM

ചോർന്നൊലിക്കുന്ന വീട് ജപ്തിഭീഷണിയിൽ; ഒരു കമ്മ്യൂണിസ്റ്റ് എംഎൽഎയുടെ കഥയല്ല ഇത് ജീവിതമാണ്

തൃശ്ശൂർ ജില്ലയിലെ നാട്ടിക നിയോജകമണ്ഡലത്തിലെ എം.എൽ.എ. ആയ സി.സി. മുകുന്ദന്റെ വീടിന്റെ 'കഥയല്ല ഇത്, വേദനിപ്പിക്കുന്ന...

Read More >>
 'മിണ്ടിയാൽ കൊല്ലും....' കിണറ്റിൽനിന്ന് ഗോവിന്ദച്ചാമിയുടെ കൊലവിളി; സംശയം തോന്നി കെട്ടിടത്തിന്റെ കിണറ്റിൽ നോക്കി, ആദ്യം കണ്ട ഉണ്ണികൃഷ്ണൻ

Jul 25, 2025 03:40 PM

'മിണ്ടിയാൽ കൊല്ലും....' കിണറ്റിൽനിന്ന് ഗോവിന്ദച്ചാമിയുടെ കൊലവിളി; സംശയം തോന്നി കെട്ടിടത്തിന്റെ കിണറ്റിൽ നോക്കി, ആദ്യം കണ്ട ഉണ്ണികൃഷ്ണൻ

ഗോവിന്ദച്ചാമിയെ കണ്ടെത്താനായത് ഉണ്ണികൃഷ്ണൻ എന്ന മുൻ സൈനികന്റെ സമയോചിതമായ ഇടപെടൽ...

Read More >>
Top Stories

Entertainment News

//Truevisionall