#WayanadLandslide | വയനാടിന് വേണ്ടി 25 ഗായകർ ചേർന്നാലപിച്ച 'ഹൃദയമേ' വീഡിയോ ഗാനം പ്രകാശനം ചെയ്തു

#WayanadLandslide | വയനാടിന് വേണ്ടി 25 ഗായകർ ചേർന്നാലപിച്ച 'ഹൃദയമേ' വീഡിയോ ഗാനം പ്രകാശനം ചെയ്തു
Aug 14, 2024 09:19 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) വയനാടിന്റെ പുനരധിവാസത്തിന് തുക സമാഹരിക്കാൻ ഇന്ത്യയിലെ 25 പ്രശസ്ത ഗായകർ ചേർന്ന് ആലപിച്ച 'ഹൃദയമേ' വീഡിയോ ഗാനം കൈതപ്രം ദാമോദരൻ നമ്പൂതിരിയും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗും ചേർന്ന് പ്രകാശനം ചെയ്തു.

കൈതപ്രം രചിച്ച്, രാജേഷ് ബാബു കെ ശൂരനാട് സംഗീതം പകർന്ന്, ഗായകൻ പി കെ സുനിൽകുമാർ ഏകോപനം നിർവഹിച്ച ഗാനം അഞ്ചു ദിവസങ്ങൾ കൊണ്ടാണ് തയ്യാറാക്കിയത്.

ഹരിഹരൻ, ഉഷ ഉതുപ്പ്, എം ജി ശ്രീകുമാർ, ഉണ്ണിമേനോൻ, ഉണ്ണികൃഷ്ണൻ, സിത്താര, നരേഷ് അയ്യർ, മധു ബാലകൃഷ്ണൻ, മൃദുല വാര്യർ, നിത്യാ മാമൻ, അനുരാധ ശ്രീരാം, മിൻമിനി, നജീം അർഷാദ്,

അൻവർ സാദത്ത്, മധുശ്രീ നാരായണൻ, പി കെ സുനിൽകുമാർ ഉൾപ്പെടെ 25 പ്രശസ്ത ഗായകരാണ് ഇതിൽ പാടിയിരിക്കുന്നത്.

ഇന്ത്യൻ പട്ടാളത്തിനുള്ള ആദരം കൂടിയായ ഗാനത്തിൽ നിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.

വയനാടിനുള്ള സംഗീതത്തിന്റെ സാന്ത്വനമാണ് ഗാനമെന്ന് കൈതപ്രം പറഞ്ഞു.

#Hridayame #videosong #composed #singers #Wayanad #released

Next TV

Related Stories
നാളെ അവധിയില്ല....വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം

Jul 25, 2025 05:46 PM

നാളെ അവധിയില്ല....വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം

സംസ്ഥാനത്തെ യുപി, ഹൈസ്ക്കൂൾ വിഭാഗം സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി...

Read More >>
'പിണറായി സഖാവ് ഉള്ളിടത്തോളം കാലം ജയിൽ ചാടില്ല...കിണറ്റിൽ നിന്ന് ഗോവിന്ദച്ചാമി ആ തീരുമാനമെടുത്തു'; -​ട്രോളുമായി അബിൻ വർക്കി

Jul 25, 2025 04:52 PM

'പിണറായി സഖാവ് ഉള്ളിടത്തോളം കാലം ജയിൽ ചാടില്ല...കിണറ്റിൽ നിന്ന് ഗോവിന്ദച്ചാമി ആ തീരുമാനമെടുത്തു'; -​ട്രോളുമായി അബിൻ വർക്കി

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ സർക്കാറിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ...

Read More >>
ചോർന്നൊലിക്കുന്ന വീട് ജപ്തിഭീഷണിയിൽ; ഒരു കമ്മ്യൂണിസ്റ്റ് എംഎൽഎയുടെ കഥയല്ല ഇത് ജീവിതമാണ്

Jul 25, 2025 04:42 PM

ചോർന്നൊലിക്കുന്ന വീട് ജപ്തിഭീഷണിയിൽ; ഒരു കമ്മ്യൂണിസ്റ്റ് എംഎൽഎയുടെ കഥയല്ല ഇത് ജീവിതമാണ്

തൃശ്ശൂർ ജില്ലയിലെ നാട്ടിക നിയോജകമണ്ഡലത്തിലെ എം.എൽ.എ. ആയ സി.സി. മുകുന്ദന്റെ വീടിന്റെ 'കഥയല്ല ഇത്, വേദനിപ്പിക്കുന്ന...

Read More >>
 'മിണ്ടിയാൽ കൊല്ലും....' കിണറ്റിൽനിന്ന് ഗോവിന്ദച്ചാമിയുടെ കൊലവിളി; സംശയം തോന്നി കെട്ടിടത്തിന്റെ കിണറ്റിൽ നോക്കി, ആദ്യം കണ്ട ഉണ്ണികൃഷ്ണൻ

Jul 25, 2025 03:40 PM

'മിണ്ടിയാൽ കൊല്ലും....' കിണറ്റിൽനിന്ന് ഗോവിന്ദച്ചാമിയുടെ കൊലവിളി; സംശയം തോന്നി കെട്ടിടത്തിന്റെ കിണറ്റിൽ നോക്കി, ആദ്യം കണ്ട ഉണ്ണികൃഷ്ണൻ

ഗോവിന്ദച്ചാമിയെ കണ്ടെത്താനായത് ഉണ്ണികൃഷ്ണൻ എന്ന മുൻ സൈനികന്റെ സമയോചിതമായ ഇടപെടൽ...

Read More >>
Top Stories

Entertainment News

//Truevisionall