#endometriosis | എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം? സ്ത്രീകള്‍ അവ​ഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

#endometriosis | എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം? സ്ത്രീകള്‍ അവ​ഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍
Aug 14, 2024 09:35 AM | By Jain Rosviya

(truevisionnews.com)ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് എൻഡോമെട്രിയോസിസ്.

ഗർഭാശയത്തിന്റെ ഉള്ളിലെ പാടയാണ് എൻഡോമെട്രിയം. ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്.

സാധാരണമായി 20 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ള സ്ത്രീകളിലാണ് എൻഡോമെട്രിയോസിസ് ഉണ്ടാകുന്നത്. എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലാണ്.

ആർത്തവത്തിന് മുമ്പുള്ള ദിവസങ്ങളിലും ആർത്തവത്തോട് അനുബന്ധിച്ചും ഉണ്ടാകുന്ന കഠിനമായ വയറുവേദനയാണ് എൻഡോമെട്രിയോസിസിന്‍റെ പ്രധാനപ്പെട്ട ലക്ഷണം.

ആർത്തവത്തിന് ദിവസങ്ങൾക്ക് മുമ്പേ തന്നെ ഈ വേദന തുടങ്ങുകയും ഓരോ ദിവസവും വേദനയുടെ കാഠിന്യം കൂടുകയും ചെയ്യും.

വിട്ടുമാറാത്ത പെൽവിക് വേദന, ലൈംഗികബന്ധ സമയത്ത് ഉണ്ടാകുന്ന വേദന, സ്ഥിരമായുള്ള അടിവയർ വേദന, ആർത്തവസമയത്തെ മലബന്ധം, ആർത്തവസമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവം, മലവിസർജന സമയത്ത് ശക്തമായ വേദന, വന്ധ്യത, വയറിളക്കം- ഓക്കാനം പോലെയുള്ള ദഹന പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ എൻഡോമെട്രിയോസിസിന്റെ ലക്ഷണങ്ങളാണ്.

ഇത്തരം ലക്ഷണങ്ങൾ കണ്ടെത്തിയാൽ എത്രയും പെട്ടെന്ന് ​ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകൾ നടത്തുകയാണ് വേണ്ടത്.

രോഗതീവ്രത, ലക്ഷണങ്ങൾ, രോഗിയുടെ പ്രായം എന്നിവയുടെ അടിസ്ഥാനത്തിലാണ് ചികിത്സ. ഹോർമോൺ തെറാപ്പി, ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ, ഫെർട്ടിലിറ്റി ചികിത്സ തുടങ്ങി രോഗതീവ്രത അനുസരിച്ച് പല തരം ചികിത്സകള്‍ ലഭ്യമാണ്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.

ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

#know #the #symptoms #endometriosis

Next TV

Related Stories
കൊളസ്‌ട്രോൾ ഉള്ളവർ വെളുത്തുള്ളി കഴിക്കാറുണ്ടോ? എന്നാൽ  ഇത് അറിയാതെ പോകരുത് ...

May 15, 2025 04:10 PM

കൊളസ്‌ട്രോൾ ഉള്ളവർ വെളുത്തുള്ളി കഴിക്കാറുണ്ടോ? എന്നാൽ ഇത് അറിയാതെ പോകരുത് ...

വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ...

Read More >>
  വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഈ പാനീയങ്ങൾ കുടിക്കൂ...

May 12, 2025 03:16 PM

വണ്ണം കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഈ പാനീയങ്ങൾ കുടിക്കൂ...

വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത്...

Read More >>
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
Top Stories










Entertainment News