#murdercase | അയൽവാസിയുടെ കൂർക്കം വലി കാരണം ഉറക്കം പോയി, 62കാരനെ കുത്തിക്കൊന്ന 56കാരന് തടവ് ശിക്ഷ

#murdercase | അയൽവാസിയുടെ കൂർക്കം വലി കാരണം ഉറക്കം പോയി, 62കാരനെ കുത്തിക്കൊന്ന 56കാരന് തടവ് ശിക്ഷ
Aug 13, 2024 12:34 PM | By Athira V

പെൻസിൽവാനിയ: ( www.truevisionnews.com )ഉറക്കത്തിൽ വലിയ ശബ്ദത്തിൽ കൂർക്കം വലിച്ചതിനേ ചൊല്ലിയുള്ള വാക്കേറ്റത്തിനിടയിൽ അയൽവാസിയെ കുത്തിക്കൊന്ന 56കാരന് തടവ് ശിക്ഷ വിധിച്ച് കോടതി.

അമേരിക്കയിലെ ഫിലാഡെൽഫിയയിലാണ് സംഭവം. പെൻസിൽവാനിയ സ്വദേശിയായ ക്രിസ്റ്റഫർ കേസി എന്നയാൾക്കാണ് മോണ്ട്ഗോമെരി കൌണ്ടി കോടതി 23 മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.

ശിക്ഷ പൂർത്തിയായ ശേഷം മൂന്ന് വർഷം പൊലീസ് നിരീക്ഷണത്തിൽ തുടരണമെന്നും കോടതി വിശദമാക്കി. ജനുവരി മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

കൊലപാതകത്തിനുള്ള മൂന്ന് കുറ്റങ്ങളാണ് 56കാരനെതിരെ ചുമത്തിയിരുന്നത്. സംഭവത്തിൽ കുറ്റക്കാരനാണെന്ന് ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. അയൽവാസിയായ 62കാരൻ റോബർട്ട് വാലസ് എന്നയാളെയാണ് 56കാരൻ കൊലപ്പെടുത്തിയത്.

കൂർക്കം വലിയേ ചൊല്ലിയുള്ള തർക്കത്തിനിടയിൽ ജനലിലൂടെയാണ് ഇയാൾ അയൽവാസിയായ 62കാരനെ കുത്തിപരിക്കേൽപ്പിച്ചത്. നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയ 62കാനെ വീട്ടിൽ നിന്ന് 50 അടി അകലെ രക്തം വാർന്ന് മരിച്ച നിലയിലാണ് പൊലീസ് കണ്ടെത്തിയത്.

സൈനികർ ഉപയോഗിക്കുന്നതിന് സമാനമായ കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണ സ്ഥലത്ത് എത്തിയ പൊലീസ് റോബർട്ട് വാലസിന്റെ മൊബൈൽ ഫോണും രക്തവും ക്രിസ്റ്റഫറിന്റെ വീട്ടുമുറ്റത്ത് നിന്ന് കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ വീടിന്റെ ജനൽ ചില്ലുകളും ഇയാളുടെ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയിരുന്നു.

നിരവധി തവണയാണ് 62കാരന് കത്തി കൊണ്ടുള്ള കുത്തേറ്റത്. ക്രിസ്റ്റഫറിന്റെ വലിയ ശബ്ദത്തിലുള്ള കൂർക്കം വലി മൂലം ഉറങ്ങാൻ സാധിച്ചിരുന്നില്ലെന്നും ഇത് ജോലി ചെയ്യാൻ പോലും ആവാത്ത സാഹചര്യത്തിൽ 62കാരനെ എത്തിച്ചതിന് പിന്നാലെയാണ് അയൽവാസിയോടെ പരാതി പറഞ്ഞതെന്നാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ വിശദമാക്കുന്നത്. കോടതിയിൽ വച്ച് കൊലപാതക കാരണമായ വാക്കേറ്റത്തിനേക്കുറിച്ച് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളോട് 56കാരൻ ക്ഷമാപണം നടത്തി.

#56 #year #old #man #sentenced #prison #murdering #62 #year #old #neighbor #over #dispute #regarding #loud #snoring

Next TV

Related Stories
#DonaldTrump | ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം; 58 കാരൻ കസ്റ്റഡിയിൽ,ഫ്ലോറിഡയിൽ ​ഗോൾഫ് കളിക്കുമ്പോഴാണ് സംഭവം

Sep 16, 2024 07:28 AM

#DonaldTrump | ഡോണൾഡ് ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം; 58 കാരൻ കസ്റ്റഡിയിൽ,ഫ്ലോറിഡയിൽ ​ഗോൾഫ് കളിക്കുമ്പോഴാണ് സംഭവം

എന്നാൽ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുൻപ് തന്നെ സീക്രറ്റ് സർവീസ്...

Read More >>
#Narendramodi | ക്വാഡ് ഉച്ചകോടിക്ക് ഈ മാസം 21ന് വിൽമിങ്ങ്ടണിൽ തിരിതെളിയും;ബൈഡൻ ആതിഥേയത്വം വഹിക്കും, മോദിയടക്കം അമേരിക്കയിലെത്തും

Sep 15, 2024 09:41 PM

#Narendramodi | ക്വാഡ് ഉച്ചകോടിക്ക് ഈ മാസം 21ന് വിൽമിങ്ങ്ടണിൽ തിരിതെളിയും;ബൈഡൻ ആതിഥേയത്വം വഹിക്കും, മോദിയടക്കം അമേരിക്കയിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവരും പങ്കെടുക്കുമെന്ന്...

Read More >>
#attack | യുക്രൈനി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ റ​ഷ്യ​യു​ടെ ഷെ​ല്ലാ​ക്ര​മ​ണം; ആക്രമണത്തിൽ ഏ​ഴ് പേ​ര്‍ മ​രി​ച്ചു

Sep 15, 2024 08:53 PM

#attack | യുക്രൈനി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ റ​ഷ്യ​യു​ടെ ഷെ​ല്ലാ​ക്ര​മ​ണം; ആക്രമണത്തിൽ ഏ​ഴ് പേ​ര്‍ മ​രി​ച്ചു

ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു യുക്രൈന് മേൽ അപ്രതീക്ഷിതമായി റ​ഷ്യ​യു​ടെ...

Read More >>
#maldives | ചൈന 'വിഴുങ്ങുമോ' നമ്മുടെ അയൽരാജ്യത്തെ; പുതിയ കരാറിൽ ചൈനയും മാല ദ്വീപും ഒപ്പുവച്ചു

Sep 14, 2024 06:57 AM

#maldives | ചൈന 'വിഴുങ്ങുമോ' നമ്മുടെ അയൽരാജ്യത്തെ; പുതിയ കരാറിൽ ചൈനയും മാല ദ്വീപും ഒപ്പുവച്ചു

വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്താനും കരാർ സഹായിക്കുമെന്ന് ചൈനയുടെ സെൻട്രൽ ബാങ്ക്...

Read More >>
#cctvcamera |  സ്വന്തം മകളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് പിതാവ്

Sep 13, 2024 05:02 PM

#cctvcamera | സ്വന്തം മകളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് പിതാവ്

നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ...

Read More >>
#YagiCyclone | യാഗി ചുഴലിക്കാറ്റ്; മരണം 200 കവിഞ്ഞു, 128 പേ​രെ കാ​ണാ​താ​യി​

Sep 12, 2024 10:28 PM

#YagiCyclone | യാഗി ചുഴലിക്കാറ്റ്; മരണം 200 കവിഞ്ഞു, 128 പേ​രെ കാ​ണാ​താ​യി​

ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാം​വി​ധം ഉ​യ​ർ​ന്ന...

Read More >>
Top Stories