#adrianluna | കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കപ്പുയര്‍ത്തുന്ന ആദ്യ ക്യാപ്റ്റനാവണം -അഡ്രിയാന്‍ ലൂണ

 #adrianluna | കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കപ്പുയര്‍ത്തുന്ന ആദ്യ ക്യാപ്റ്റനാവണം -അഡ്രിയാന്‍ ലൂണ
Aug 13, 2024 09:50 AM | By Jain Rosviya

കൊല്‍ക്കത്ത: (truevisionnews.com)കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കിരീടം ഉയര്‍ത്തുന്ന ആദ്യ ക്യാപ്റ്റനാവാന്‍ ആഗ്രഹിക്കുന്നുവെന്ന് സ്റ്റാര്‍ സ്‌ട്രൈക്കര്‍ അഡ്രിയാന്‍ ലൂണ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസൺ ആരംഭിക്കാനിരിക്കെ ആരാധകർ ആഗ്രഹിക്കുന്നതും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കിരീടത്തിന് വേണ്ടിയാണ്.

ഇപ്പോള്‍ പുതിയ സീസണിന് മുന്‍പായി തന്റെ ലക്ഷ്യങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍.

.'ക്ലബ്ബിന് വേണ്ടി ഒരു കപ്പുയര്‍ത്തുന്ന ആദ്യത്തെ ക്യാപ്റ്റനാവണമെന്നാണ് എന്റെ ആഗ്രഹം എന്നായിരുന്നു യുറുഗ്വായ് താരത്തിന്റെ പ്രതികരണം.

അത് അതിശയകരമായ കാര്യമാണ്. ബ്ലാസ്റ്റേഴ്‌സിന് ഒരു ട്രോഫി നേടുക എന്നത് എന്റെ വ്യക്തിപരമായ ലക്ഷ്യമാണ്. കാരണം ആ ഒരു നിമിഷത്തിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്', ലൂണ പറഞ്ഞു.

'കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള എന്റെ നാലാം സീസണാണിത്. ഒരു ടീമെന്ന നിലയില്‍ ആരാധകര്‍ക്ക് വേണ്ടി ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് ഒരു ട്രോഫി നേടുകയെന്നത്.

ക്ലബ്ബിനെയും എന്നെയും സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഒരു ട്രോഫിക്ക് വേണ്ടി ഈ ക്ലബ്ബ് 11 വര്‍ഷമായി കാത്തിരിക്കുകയാണ്.

അതിനര്‍ത്ഥം വലിയ ഒരു ലക്ഷ്യമാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ആരാധകപിന്തുണയുള്ള വിദേശ താരങ്ങളില്‍ ഒരാളാണ് അഡ്രിയാന്‍ ലൂണ.

2021-22 ഐഎസ്എല്‍ സീസണ്‍ മുതലാണ് ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുള്ള ലൂണയുടെ യാത്ര ആരംഭിക്കുന്നത്.

ക്ലബ്ബിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ ലൂണ മൂന്ന് സീസണില്‍ 15 ഗോളുകളും 20 അസിസ്റ്റുകളും സ്വന്തം പേരിലെഴുതിച്ചേര്‍ത്തിട്ടുണ്ട്.

#want #to #be #first #captain #lift #trophy #kerala #blasters #says #adrianluna

Next TV

Related Stories
#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

Sep 16, 2024 01:22 PM

#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

കെസിഎ അക്കാദമിയിലെ പരിശീലനമാണ് മലപ്പുറം സ്വദേശിയായ ആനന്ദിന്‍റെ കരിയറിൽ നിർണ്ണായകമായത്. തുടർന്ന് ജൂനിയർ ക്രിക്കറ്റിൽ വിവിധ വിഭാഗങ്ങളിൽ മികച്ച...

Read More >>
#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

Sep 15, 2024 09:44 PM

#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

88.45 മീറ്ററാണ് അന്ന് എറിഞ്ഞത്. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ കണ്ടെത്തിയതാണ് കരിയറിലെ...

Read More >>
#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

Sep 15, 2024 12:29 PM

#VinodKumar | ട്രിവാൻഡ്രത്തിന് ജയം; നാല് വിക്കറ്റ് നേട്ടവുമായി വിനോദ് കുമാർ കളിയിലെ താരം

സയ്യദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരത്തിനായി 11 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. സെമി ഉറപ്പായാൽ ഇനിയുള്ള മത്സരങ്ങളിലും ബൌളിംഗ് നിരയിൽ റോയൽസ്...

Read More >>
#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

Sep 14, 2024 09:58 PM

#MohammadIshaq | കൊച്ചിയെ എറിഞ്ഞ് വീഴ്ത്തി തൃശൂർ ടൈറ്റൻസ്; നാല് വിക്കറ്റ് നേടി കളിയിലെ താരമായി മുഹമ്മദ് ഇഷാഖ്

ഷെബിൻ പാഷയാണ് പരിശീലകൻ. സി കെ നായിഡു ട്രോഫിയിൽ കേരളത്തിന്‌ വേണ്ടി കളിച്ച ഇഷാഖ്, കെസിഎ സംഘടിപ്പിച്ച പ്രെസെൻസ് കപ്പിൽ 10 വിക്കറ്റുമായി മികച്ച പ്രകടനം...

Read More >>
#VishnuVinod | അതിവേഗ സെഞ്ച്വറിയുമായി തൃശൂരിന് ഉജ്ജ്വല വിജയമൊരുക്കി വിഷ്ണു വിനോദ്

Sep 14, 2024 04:19 PM

#VishnuVinod | അതിവേഗ സെഞ്ച്വറിയുമായി തൃശൂരിന് ഉജ്ജ്വല വിജയമൊരുക്കി വിഷ്ണു വിനോദ്

കഴിഞ്ഞൊരു പതിറ്റാണ്ടായി ആഭ്യന്തര ക്രിക്കറ്റിൽ കേരള ബാറ്റിങ്ങിന്‍റെ കരുത്താണ് വിഷ്ണു വിനോദ്. 2014-15 സീസണിൽ സയ്യിദ് മുഷ്താഖ് അലി ടൂർണ്ണമെന്‍റിലൂടെ...

Read More >>
#KeralaBlasters | തിരുവോണനാളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിക്കുക ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികള്‍

Sep 14, 2024 03:07 PM

#KeralaBlasters | തിരുവോണനാളിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിക്കുക ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികള്‍

മൊ​റോ​ക്ക​ൻ മു​ൻ​നി​ര താ​രം നേ​ഹ സ​ദോ​യി, സ്പാ​നി​ഷ് ഫോ​ർ​വേ​ഡ് ജീ​സ​സ് ജി​മി​നെ​സ്, ഫ്ര​ഞ്ച് പ്ര​തി​രോ​ധ താ​രം അ​ല​ക്സാ​ണ്ട​ർ കോ​ഫ്...

Read More >>
Top Stories