#Ksudhakaran | 997 കോടിക്ക് പകരം സപ്ലൈകോയ്ക്ക് നൽകിയത് നക്കാപ്പിച്ച, സര്‍ക്കാരിൻ്റെ അവഗണന കടുത്ത ദ്രോഹമെന്നും സുധാകരന്‍

#Ksudhakaran | 997 കോടിക്ക് പകരം സപ്ലൈകോയ്ക്ക് നൽകിയത് നക്കാപ്പിച്ച, സര്‍ക്കാരിൻ്റെ അവഗണന കടുത്ത ദ്രോഹമെന്നും സുധാകരന്‍
Aug 13, 2024 06:56 AM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com)സപ്ലൈകോയ്ക്ക് സംസ്ഥാന സർക്കാർ നൽകിയത് നക്കാപ്പിച്ചയാണെന്നും സംസ്ഥാനത്തെ കർഷകർ പ്രതിസന്ധിയിലാണെന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍ എം പി അഭിപ്രായപ്പെട്ടു.

കര്‍ഷകരില്‍ നിന്ന് നെല്ലു സംഭരിച്ചതിനും അത് കുത്തി അരിയാക്കിയതിനും സ്‌പ്ലൈകോയ്ക്ക് 997 കോടിയാണ് ധനവകുപ്പ് നല്‍കാനുള്ള കുടിശ്ശിക.

ഇതു നല്‍കുന്നതിന് പകരം വെറും 50 കോടിമാത്രമാണ് അനുവദിച്ചതെന്നും സുധാകരൻ ചൂണ്ടികാട്ടി. കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണന കടുത്ത ദ്രോഹമാണെന്നും കെ പി സി സി അധ്യക്ഷൻ വാർത്താക്കുറിപ്പിലുടെ പറഞ്ഞു.

സുധാകരന്‍റെ വാക്കുകൾ

കര്‍ഷകരില്‍ നിന്ന് നെല്ലു സംഭരിച്ചതിനും അത് കുത്തി അരിയാക്കിയതിനും സ്‌പ്ലൈകോയ്ക്ക് 997 കോടിയാണ് ധനവകുപ്പ് നല്‍കാനുള്ള കുടിശ്ശിക.

ഓണക്കാല വിപണിയിടപെടലിന് സപ്ലൈകോയ്ക്ക് കഴിയാതെ വന്നാല്‍ വന്‍വിലക്കയറ്റത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിക്കും.

ക്ഷ്യവകുപ്പ് അടിയന്തരമായി 500 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ധനവകുപ്പ് മുഖം തിരിക്കുകയാണ്. സിപി ഐ ഭരിക്കുന്ന വകുപ്പുകളോട് ധനവകുപ്പിന് ചിറ്റമ്മനയമാണ്.

ഭരണക കക്ഷിയിലെ പാര്‍ട്ടികള്‍ തമ്മിലുള്ള ശീതസമരം കാരണം ദുരിതത്തിലാക്കുന്നത് കര്‍ഷകരും സാധാരണ ജനങ്ങളുമാണെന്നും സുധാകരന്‍ പറഞ്ഞു.

കാലാവസ്ഥ വ്യതിയാനം കൊണ്ടുള്ള കാലവര്‍ഷക്കെടുതിയിലും ഉഷ്ണ തരംഗത്തിലും കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് സംഭവിച്ചത്.

കടുത്ത വരൾച്ചയിൽ 450 കോടിയുടെ നഷ്ടം നെൽ കർഷകർക്കുണ്ടായി. ഇടുക്കിയിലും വയനാട്ടിലും 60 ശതമാനത്തിലേറെ കൃഷിയും നശിച്ചു.

ഇതിനൊന്നും ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് അനീതിയാണ്.

സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ സമീപനം കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്.ലക്ഷങ്ങള്‍ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ കര്‍ഷകര്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് ആശ്വാസം നല്‍കാന്‍ തയ്യാറാകാത്ത ഇടുതുസര്‍ക്കാരാണ് കര്‍ഷക ആത്മഹത്യകളുടെ യഥാര്‍ത്ഥ പ്രതിയെന്നും കെ.സുധാകരന്‍ പറഞ്ഞു.

#997 #crore #instead #Rs #997 #crore #given #Supplyco #Sudhakaran #said #government's #neglect #serious #harm

Next TV

Related Stories
#Beaten | പ്രവർത്തനസമയം കഴിഞ്ഞും ബിവറേജിൽനിന്ന് മദ്യം വാങ്ങി പൊലീസുകാർ; ദൃശ്യം പക‍ര്‍ത്തിയതിന് മ‍‍ര്‍ദ്ദനം

Sep 14, 2024 01:47 PM

#Beaten | പ്രവർത്തനസമയം കഴിഞ്ഞും ബിവറേജിൽനിന്ന് മദ്യം വാങ്ങി പൊലീസുകാർ; ദൃശ്യം പക‍ര്‍ത്തിയതിന് മ‍‍ര്‍ദ്ദനം

പൊലീസ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞായിരുന്നു ആക്രമണം. അന്വേഷണത്തിൽ ഇവർ പൊലീസുകാരാണെന്നു...

Read More >>
#flightdelayed | കണ്ണൂർ-ദുബായ് വിമാനം വൈകി; യാത്രക്കാർ പ്രതിഷേധിച്ചു

Sep 14, 2024 01:40 PM

#flightdelayed | കണ്ണൂർ-ദുബായ് വിമാനം വൈകി; യാത്രക്കാർ പ്രതിഷേധിച്ചു

യാത്രക്കാർക്ക് ബോർഡിങ്ങ് പാസ് നൽകിയ ശേഷമാണ് വിമാനം വൈകുമെന്ന്...

Read More >>
#Pocso | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 22-കാരന് 26 വര്‍ഷം കഠിനതടവ്

Sep 14, 2024 01:40 PM

#Pocso | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 22-കാരന് 26 വര്‍ഷം കഠിനതടവ്

ഏനാത്ത് എസ്.എച്ച്.ഒ. പി.എസ്. സുജിത്താണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.സ്മിതാ ജോണ്‍...

Read More >>
#Supplyco | ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ: ഇന്നലെ നടത്തിയത് 16 കോടി രൂപയുടെ വിൽപ്പന

Sep 14, 2024 01:18 PM

#Supplyco | ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ: ഇന്നലെ നടത്തിയത് 16 കോടി രൂപയുടെ വിൽപ്പന

എല്ലാ കാർഡുകൾക്കും ചെമ്പാവരി ഉറപ്പാക്കുന്ന നിലപാടാണ് സർക്കാർ...

Read More >>
#kSEBcable | ഭൂ​മി​ക്ക​ടി​യി​ലൂ​ടെ പോ​കു​ന്ന കെ.എസ്.ഇ.ബി കേബിൾ മുറിച്ചു കടത്താൻ ശ്രമം

Sep 14, 2024 01:12 PM

#kSEBcable | ഭൂ​മി​ക്ക​ടി​യി​ലൂ​ടെ പോ​കു​ന്ന കെ.എസ്.ഇ.ബി കേബിൾ മുറിച്ചു കടത്താൻ ശ്രമം

വ്യാ​ഴാ​ഴ്ച രാ​ത്രി 12.30ഓ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ ഉ​മ​യ​ന​ല്ലൂ​ർ പ​ട്ട​രു​മു​ക്ക് പ​ള്ളി​ക്ക​ടു​ത്ത്നി​ന്ന് 11 കെ.​വി ലൈ​നി​ന്‍റെ അ​ണ്ട​ർ...

Read More >>
Top Stories