#whatsapp | അമ്പമ്പോ, അത് കൊള്ളാല്ലോ! ഞെട്ടിക്കാന്‍ അടുത്ത ഫീച്ചറുമായി വാട്‌സ്ആപ്പ്

#whatsapp |  അമ്പമ്പോ, അത് കൊള്ളാല്ലോ! ഞെട്ടിക്കാന്‍ അടുത്ത ഫീച്ചറുമായി വാട്‌സ്ആപ്പ്
Aug 12, 2024 03:50 PM | By Athira V

( www.truevisionnews.com  )ലക്ഷം ലക്ഷം പിന്നാലെ എന്ന മട്ടില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ്. അടുത്തിടെ പല പുത്തന്‍ ഫീച്ചറുകളും വാട്‌സ്ആപ്പില്‍ വന്നു.

ചാറ്റ് ഇന്‍ഫോ സ്ക്രീന‍ില്‍ അവതാറുകള്‍ കാണിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പില്‍ ഉടനെത്തും എന്നാണ് വാബെറ്റ്ഇന്‍ഫോയുടെ പുതിയ വാര്‍ത്ത. ഈ ഫീച്ചര്‍ വരുന്നതോടെ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്താല്‍ അവതാര്‍ കാണാനാകും.

വാട്‌സ്ആപ്പിന്‍റെ ചാറ്റ് സ്ക്രീനില്‍ അവതാറുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മെറ്റ. പ്രൊഫൈല്‍ പിക്‌ച്ചറില്‍ സ്വൈപ് ചെയ്‌താല്‍ ആളുടെ അവതാര്‍ കാണാനാകുന്ന സംവിധാനമാണിത്.

ഇതോടെ അവതാറും പ്രൊഫൈല്‍ ഡീറ്റൈല്‍സും ഒരേയിടത്ത് പ്രത്യക്ഷപ്പെടും. ഭാവി അപ്‌ഡേറ്റുകളില്‍ ഈ ഫീച്ചര്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. അവതാറുകള്‍ കൂടുതല്‍ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും വാട്‌സ്ആപ്പില്‍ എത്തുന്നുണ്ട്.

നിങ്ങളുടെ അവതാർ ആർക്കൊക്കെ അവരുടെ സ്റ്റിക്കറുകളിൽ ഉപയോഗിക്കാമെന്ന് തീരുമാനിക്കാൻ വാട്ട്‌സ്ആപ്പ് ഒരു സുരക്ഷാ സംവിധാനം കൊണ്ടുവരാന്‍ ആലോചിക്കുന്നതായി മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പുറമെയാണ് അവതാറിനെ കുറിച്ച് പുതിയ സൂചന വന്നിരിക്കുന്നത്.

എഐ ചാറ്റ്‌ബോട്ടിന് വോയ്‌സ് മെസേജുകള്‍ അയക്കാനുള്ള സൗകര്യം വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി അടുത്തിടെ വാബെറ്റ്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. വോയ്‌സ് മെസേജുകള്‍ വഴിയുള്ള നമ്മുടെ ചോദ്യങ്ങള്‍ക്ക് ടെക്സ്റ്റ് രൂപത്തില്‍ മറുപടി നല്‍കാന്‍ മെറ്റ എഐയ്ക്കാകുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ രൂപകല്‍പന ചെയ്യുന്നത്.

വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് 2.24.16.10 വേര്‍ഷന്‍റെ ബീറ്റയിലാണ് പരീക്ഷണം നടക്കുന്നത്. ഗൂഗിള്‍ പ്ലേയിലെ ബീറ്റ പോഗ്രാമിന്‍റെ ഭാഗമായുള്ളവര്‍ക്ക് മെറ്റ എഐ ചാറ്റ് ഇന്‍റര്‍ഫേസില്‍ പുതിയ വോയ്‌സ് മെസേജ് ഐക്കണ്‍ കാണാനാകും. ഇപ്പോള്‍ ബീറ്റാ ഉപയോക്താക്കള്‍ക്ക് മാത്രം ലഭ്യമായ പുത്തന്‍ എഐ ഫീച്ചര്‍ ആഴ്ചകള്‍ക്കുള്ളില്‍ വിപുലമായി അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷ.

#whatsapp #working #on #avatars #chat #screen #report

Next TV

Related Stories
#hypersonicmissiletest | ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത്; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

Nov 17, 2024 08:55 PM

#hypersonicmissiletest | ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത്; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

സൈനികരംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണ വിജയത്തിലൂടെ...

Read More >>
#mesyatsevisland | മനോഹര ദ്വീപ്  വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

Nov 16, 2024 10:54 PM

#mesyatsevisland | മനോഹര ദ്വീപ് വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പഠനത്തിന്‍റെ ഭാഗമായി നടത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളുടെ വിശകലനമാണ് ഈ കണ്ടെത്തലിലേക്ക് കുട്ടി ഗവേഷകരെ...

Read More >>
#Lenovo | പ്രൊഫഷണലുകളെ  ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

Nov 16, 2024 03:37 PM

#Lenovo | പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വ്യവസായങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന...

Read More >>
#upi | ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ

Nov 4, 2024 12:41 PM

#upi | ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ

നവംബർ ഒന്നുമുതൽ യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി...

Read More >>
#WhatsApp | വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

Oct 28, 2024 01:23 PM

#WhatsApp | വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

ചാനല്‍ ഫോളോ ചെയ്യാന്‍ ഉയോക്താക്കള്‍ക്ക് ഇനി ലിങ്ക് അയയ്ക്കേണ്ടതില്ല. പകരം, അവര്‍ക്ക് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ഒരു ക്യുആര്‍ കോഡ് പങ്കിടാന്‍...

Read More >>
Top Stories