സ്ത്രീധന പീഡനം; നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

സ്ത്രീധന പീഡനം; നാല് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി
Jun 23, 2025 10:17 AM | By Susmitha Surendran

ലഖ്നൗ: (truevisionnews.com)  ഉത്തർപ്രദേശിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നാല് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ ചൗഖതയിലാണ് പിങ്കി എന്ന യുവതി നാല് വയസുകാരനെ കൊന്ന് സ്വയം ജീവനൊടുക്കിയത്. ഞായറാഴ്ചയാണ് പിങ്കിയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിങ്കിയുടെ ഭർത്താവ് രഞ്ജിത്ത് കുമാർ ജോലിയുമായി ബന്ധപ്പെട്ട് ഗുജറാത്തിലാണ്. മകനും പിങ്കിയും ഭർത്താവിന്റെ വീട്ടിലായിരുന്നു താമസം.

കഴിഞ്ഞ ദിവസം കുഞ്ഞുമായി ഉറങ്ങാൻ കയറിയ പിങ്കിയെയും മകനെയും ഏറെ വൈകിയ ശേഷവും മുറിക്ക് പുറത്തേക്ക് കാണാതായതോടെ ബന്ധുക്കൾ വാതിൽ തള്ളിത്തുറക്കുകയായിരുന്നു. കുഞ്ഞിനെ തറയിൽ ജീവനറ്റ നിലയിലും പിങ്കിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

ഭർതൃവീട്ടുകാർ പലപ്പോഴായി സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുമായിരുന്നുവെന്ന് പിങ്കിയുടെ കുടുംബം പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇതിന്റെ പേരിൽ പിങ്കിയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. രഞ്ജിത്ത് വീട്ടിൽ നിന്ന് മാറി നിൽക്കുന്നതുമായി ബന്ധപ്പെട്ടും തർക്കമുണ്ടായിരുന്നതായാണ് വിവരം. സംഭവത്തിൽ പിങ്കിയുടെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരം ഇരുവരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ലഭ്യമാകൂ.

Dowry rape Mother commits suicide after killing four year old boy Uttar Pradesh

Next TV

Related Stories
പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

Jul 27, 2025 08:00 PM

പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ...

Read More >>
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Jul 27, 2025 06:05 PM

വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

Jul 27, 2025 05:42 PM

ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

ഒഡീഷയിൽ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ്...

Read More >>
 തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

Jul 27, 2025 04:40 PM

തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ...

Read More >>
'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

Jul 27, 2025 02:39 PM

'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

Read More >>
മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട്  മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

Jul 27, 2025 01:33 PM

മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ നിരന്തര പീഡനം; സഹികെട്ട് മൂന്ന് പെൺമക്കളെയും വിഷം കൊടുത്ത് കൊന്ന് അമ്മ

മുംബൈ മദ്യപാനിയായ ഭർത്താവിന്റെ ക്രൂരതകൾ സഹിക്കാനാകാതെ 27 കാരി മൂന്ന് പെൺമക്കളെ വിഷം കൊടുത്തു...

Read More >>
Top Stories

//Truevisionall