മലപ്പുറം: ( www.truevisionnews.com ) നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ഏഴാം റൗണ്ട് കഴിഞ്ഞപ്പോൾ എൽഡിഎഫ് 23188 വോട്ടും, യുഡിഎഫ് 28344 വോട്ടും അൻവർ 8961, ബിജെപി 3317 നേടി. ആര്യാടൻ ഷൗക്കത്ത് 5156 ലീഡിൽ മുന്നേറുകയാണ്.
ലീഡ് നേടാനാവുമെന്ന ഇടതുമുന്നണിയുടെ പ്രതീക്ഷ തെറ്റി. സിപിഎം സ്ഥാനാർത്ഥി എം സ്വരാജിന് ലീഡ് നേടാനായത് 3 ബൂത്തുകളിൽ മാത്രമാണ്. യുഡിഎഫ് 5327 വോട്ടിൻ്റെ ലീഡാണ് നിലവിൽ പ്രതീക്ഷിക്കുന്നത്.
.gif)

ഏഴാം റൗണ്ട് പൂർത്തിയാകുന്നതോടെ എടക്കര പഞ്ചായത്ത് കഴിയും. അടുത്തത് പോത്തുകല്ല് പഞ്ചായത്താണ്. യുഡിഎഫ് ഭൂരിപക്ഷം കുറയാനാണ് സാധ്യത. ഈ പോത്തുകല്ല് പഞ്ചായത്ത് സ്വദേശികളാണ് ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയിയും ഇടത് സ്ഥാനാർത്ഥി എം സ്വരാജും. ചുങ്കത്തറയിലും യുഡിഎഫ് മുന്നേറ്റ സാധ്യതയാണ്.
Nilambur by-election vote counting
