#Robort | സാരിയില്‍ തിളങ്ങി അനുഷ്‌ക; വെറും 2 ലക്ഷം രൂപയ്ക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഹ്യൂമനോയിഡ്

#Robort | സാരിയില്‍ തിളങ്ങി അനുഷ്‌ക; വെറും 2 ലക്ഷം രൂപയ്ക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഹ്യൂമനോയിഡ്
Aug 12, 2024 10:25 AM | By ShafnaSherin

(truevisionnews.com)നിങ്ങള്‍ ഒരു ഓഫീസിലേക്കോ ഹോട്ടലിലേക്കോ കയറിച്ചെല്ലുമ്പോള്‍ ഒരു ഹ്യൂമനോയിഡ് സ്വാഗതം ചെയ്‌താല്‍ എങ്ങനെയുണ്ടാകും? മനുഷ്യ സാദൃശ്യമുള്ള റോബോട്ടുകളായ ഹ്യൂമനോയിഡുകളുടെ കാലമാണിത്.

പല വിദേശ രാജ്യങ്ങളിലും ഹ്യൂമനോയിഡുകള്‍ വലിയ പ്രചാരം നേടിക്കഴിഞ്ഞു. ഇന്ത്യയിലും ഹ്യൂമനോയിഡുകള്‍ വരും ഭാവിയില്‍ തന്നെ വലിയ പ്രചാരം നേടുമെന്ന് സൂചിപ്പിക്കുന്നതാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നിര്‍മിച്ച റോബോട്ടിന്‍റെ സവിശേഷതകള്‍ വ്യക്തമാക്കുന്നത്.

അനുഷ്‌ക എന്നാണ് ഈ ഹ്യൂമനോയിഡ് റോബോട്ടിന്‍റെ പേര് എന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലുള്ള ഗാസിയാബാദിലെ കൃഷ്‌ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് ഈ ഹ്യൂമനോയിഡ് തയ്യാറാക്കിയത്.

സന്ദര്‍ശകരെ സ്വാഗതം ചെയ്യുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയുമാണ് റോബോട്ടിന്‍റെ പ്രധാന ദൗത്യം. സാധാരണ റോബോട്ടിക് റിസപ്ഷനിസ്റ്റുകള്‍ക്കുമപ്പുറം ആരോഗ്യ, കണ്‍സള്‍ട്ടന്‍സി മേഖലകളില്‍ ഈ റോബോട്ടുകളെ ഉപയോഗിക്കാം എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ഓപ്പണ്‍ എഐയുടെ അടക്കമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ ഹ്യൂമനോയിഡ് നിര്‍മിച്ചിരിക്കുന്നത്.ഈ റോബോട്ടിനെ നിര്‍മിക്കാന്‍ വെറും രണ്ട് ലക്ഷം രൂപ മാത്രമേ ചിലവായുള്ളൂ എന്നതാണ് മറ്റൊരു സവിശേഷത.

സാധാരണയായി വിദേശ രാജ്യങ്ങളില്‍ ഹ്യൂമനോയിഡുകളെ നിര്‍മിക്കാന്‍ കോടികളാണ് ചിലവഴിക്കുന്നത്. അനുഷ്‌കയ്ക്കായി ചില കോംപോണന്‍റുകള്‍ സമീപത്തെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നാണ് സംഘടിപ്പിച്ചത്.

അത് നിര്‍മാണ ചിലവ് കുറയ്ക്കാന്‍ സഹായകമായി. എന്‍എല്‍പി സാങ്കേതികവിദ്യ വഴിയാണ് അനുഷ്‌ക ആളുകളോട് സംസാരിക്കുക. ഫേഷ്യല്‍ റെക്കഗനിഷന്‍, 30 മെഗാപിക്സല്‍ വെബ്ക്യാം, മൈക്രോഫോണ്‍ തുടങ്ങി അനവധി ഫീച്ചറുകള്‍ ഈ ഹ്യൂമനോയിഡിനുണ്ട്. അനുഷ്‌ക ഹ്യൂമനോയിഡിനെ ഭാവിയില്‍ എവിടെയെങ്കിലും വച്ച് നിങ്ങള്‍ കണ്ടുമുട്ടിയേക്കാം.

#Anushka #shines #saree #Humanoid #made #by #Indian #students #just #2lakh #rupees

Next TV

Related Stories
#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

Sep 16, 2024 05:10 PM

#MotorolaEdge50Neo | എഡ്‌ജ് 40 നിയോയുടെ പിന്‍ഗാമി മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി; മികച്ച മിലിട്ടറി സുരക്ഷ വാഗ്ദാനം ചെയ്യുന്നു

ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാര്‍ട്ടില്‍ പ്രത്യേക വില്‍പന നടക്കും....

Read More >>
#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

Sep 9, 2024 01:50 PM

#iphone16 | നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമം, ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും

ഇത് ബാറ്ററിയുടെ ലൈഫ് കൂട്ടും. ഡിസ്പ്ലേ കൂടുതൽ ആകർഷകമാക്കാൻ ബോർഡർ റിഡക്‌ഷൻ സ്ട്രക്ചർ കൊണ്ടുവരുമെന്നും...

Read More >>
#ElonMusk | നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും; പ്രഖ്യാപനവുമായി എലോൺ മസ്ക്

Sep 8, 2024 10:28 PM

#ElonMusk | നാല് വ‍ർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ടുള്ള പേടകം അയക്കും; പ്രഖ്യാപനവുമായി എലോൺ മസ്ക്

2026ഓ‌‌ടെ ചൊവ്വയിലേക്ക് സ്റ്റാ‍ർഷിപ്പുകളെ അയക്കും. ചൊവ്വയിലെ ലാൻഡിം​ഗ് പരിശോധിക്കാനായി അൺക്രൂവ്ഡ് ടെസ്റ്റ്...

Read More >>
#asteroid | 100 അടി വലിപ്പമുള്ള ഒരു ഛിന്ന​ഗ്രഹം, ഇന്ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകും

Sep 8, 2024 03:26 PM

#asteroid | 100 അടി വലിപ്പമുള്ള ഒരു ഛിന്ന​ഗ്രഹം, ഇന്ന് ഭൂമിക്ക് അരികിലൂടെ കടന്നുപോകും

നൂറ് അടി വലിപ്പമുള്ള ഛിന്ന​ഗ്രഹത്തിന് 2024 ആ‍ർഎഫ്2 (2024 RF2) എന്നാണ് നാസ പേര്...

Read More >>
  #Google | കുട്ടികളുടെ യൂട്യൂബ് ഉപയോഗം ഇനി എളുപ്പത്തിൽ നിയന്ത്രിക്കാം; രക്ഷിതാക്കൾക്കായി പുത്തൻ ഫീച്ചറുമായി ഗൂഗിൾ

Sep 7, 2024 05:15 PM

#Google | കുട്ടികളുടെ യൂട്യൂബ് ഉപയോഗം ഇനി എളുപ്പത്തിൽ നിയന്ത്രിക്കാം; രക്ഷിതാക്കൾക്കായി പുത്തൻ ഫീച്ചറുമായി ഗൂഗിൾ

കുട്ടികളുടെ യൂട്യൂബ് അക്കൗണ്ടിനെ സ്വന്തം അക്കൗണ്ടുമായി രക്ഷിതാക്കൾക്ക്...

Read More >>
#apple | എയർടെല്ലുമായി കൈകോർക്കാൻ; ഇന്ത്യൻ സ്ട്രീമിങ് മാർക്കറ്റിൽ കണ്ണുവെച്ച് ആപ്പിൾ

Aug 28, 2024 10:49 PM

#apple | എയർടെല്ലുമായി കൈകോർക്കാൻ; ഇന്ത്യൻ സ്ട്രീമിങ് മാർക്കറ്റിൽ കണ്ണുവെച്ച് ആപ്പിൾ

ഇതുവഴി ഇന്ത്യയിലെ ആയിരക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്താനാവുമെന്നാണ് ആപ്പിൾ...

Read More >>
Top Stories